Connect with us

പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇതേ പ്രശ്‌നം വരും; അഖിൽ മാരാർ

Malayalam

പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇതേ പ്രശ്‌നം വരും; അഖിൽ മാരാർ

പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇതേ പ്രശ്‌നം വരും; അഖിൽ മാരാർ

കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ സംവിധായകൻ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നൽകാൻ താത്പര്യമില്ലെന്നും ദുരിതബാധിതരായ മൂന്ന് പേർക്ക് അവർ പറയുന്നിടത്ത് വീട് വെച്ച് നൽകാമെന്നുമായിരുന്നു അഖിൽ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ അഖിൽ മാരാർ പങ്കുവെച്ച ഒരു വീഡിയോയാണ് സേഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പിണറായി ഭരിക്കുന്ന കേരളത്തിൽ എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്. അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ;

പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. 2016ൽ മുഖ്യമന്ത്രിയ്ക്ക് എതിരെ പറഞ്ഞതിനുള്ള മറ്റൊരു കേസ് ഉണ്ടായതിന് കാരണവും ഇത് തന്നെയായിരുന്നു. അന്ന് സമരം ചെയ്ത ആൾക്കാർക്കെതിരെ തിരുവനന്തപുരത്ത് കേസ് എടുത്തു.

എസ്എഫ്‌ഐക്കാരനായ ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരൻ മരിച്ച സമയത്ത് അവന്റെ അമ്മ തിരുവനന്തപുരത്ത് എന്റെ മകന് നീതി കിട്ടണം എന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യാൻ പോയപ്പോൾ ആ സമരത്തിന് പിന്തുണ കൊടുത്ത ആൾക്കാരെ എല്ലാം പിടിച്ചു ജയിലിൽ ഇട്ടു. ലോകത്തിലെ ആദ്യമായിട്ടാണ് ഒരു സമരത്തിന് പിന്തുണ കൊടുത്ത ആൾക്കാരെ ജയിലിൽ ഇടുന്നത്.

പിണറായി വിജയന് വ്യക്തിവൈരാഗ്യമുള്ള കെ.എം ഷാജഹാനെ പോലെയുള്ള ആൾക്കാരെ പിടിച്ചു ജയിലിൽ ഇട്ട സമയത്ത് പിണറായി വിജയൻ ഫാസിസ്റ്റ് ആണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുടെ ഗുണം ഒന്നും പിണറായി വിജയന് ഇല്ല എന്ന് പറഞ്ഞ് ഒരിക്കൽ പ്രേമചന്ദ്രനെതിരെ അദ്ദേഹം തന്നെ ഉപയോഗിച്ച ഒരു പദം ഞാൻ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചു കൊണ്ട് ഞാൻ ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് എഴുതി.

അന്ന് എനിക്ക് എതിരെ ഒരു കേസ് ഉണ്ടായിട്ടുണ്ട്. കേസും കാര്യങ്ങളും ഒക്കെ അതിന്റെ വഴിക്ക് പോകും. എനിക്ക് അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴായിട്ട് കോടതികൾ കയറിയിറങ്ങി. എന്റെ പാസ്‌പോർട്ടിന് ഒരു വർഷത്തെ കാലാവധിയേ ലഭിച്ചുള്ളൂ, നാല് വർഷം കൊണ്ട് നാല് പാസ്‌പോർട്ട് എടുത്ത ഒരാളാണ് ഞാൻ.

എന്നിരുന്നാലും നമ്മൾ എതിർത്ത വിഷയങ്ങൾ ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എനിക്ക് വേണ്ടിയിട്ട് അല്ല ഞാൻ എതിർത്തത്. ഈ രാജ്യത്ത് ജനങ്ങൾക്ക് തന്റെ അഭിപ്രായം പറയാൻ കഴിയില്ല എന്നുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇതേ പ്രശ്‌നം വരും. നിങ്ങൾക്ക് ഇതേ കാക്കിയിട്ട ഭടന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അനീതികൾക്കെതിരെ നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയാതെ വരും. അതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending