News
നടന്‍ ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍
നടന്‍ ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍
പ്രശസ്ത ഹോളിവുഡ് നടന്‍ ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിലാണ് സംഭവം നടന്നത്. പ്രശ്‌നത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റിലായി. ആക്രമണത്തിനും മോഷണശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇലക്ട്ര ഷ്‌റോക്ക് എന്ന സ്ത്രീയാണ് ചാര്‍ലി ഷീനിനെ ആക്രമിച്ചതിന് അറസ്റ്റിലായത്. വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാര്‍ലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷ്‌റോക്ക് അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ചാര്‍ലിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കഴുത്തുഞെരിക്കാനും ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതാദ്യമായല്ല ചാര്‍ലിയും ഷ്‌റോക്കും തമ്മില്‍ പ്രശ്‌നമുണ്ടാവുന്നത്. മുമ്പ് ഷീനിന്റെ കാറില്‍ ഷ്‌റോക്ക് പശപോലുള്ള ദ്രാവകം പുരട്ടിയ സംഭവമുണ്ടായിട്ടുണ്ട്. 58കാരനായ ഷീന്‍, നടന്‍ മാര്‍ട്ടിന്‍ ഷീനിന്റെ മകനാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഹോളിവുഡില്‍ കുപ്രസിദ്ധിയാര്‍ജിച്ച നടനുമാണ് ഇദ്ദേഹം.
പ്ലാറ്റൂണ്‍, വാള്‍ സ്ട്രീറ്റ്, യങ് ഗണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്പിന്‍ സിറ്റി, ടു ആന്‍ഡ് ഹാഫ് മെന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് ചാര്‍ലി ഷീന്‍. ഇതില്‍ വാള്‍ സ്ട്രീറ്റില്‍ പിതാവ് മാര്‍ട്ടിന്‍ ഷീനിനൊപ്പമാണ് ചാര്‍ലി വേഷമിട്ടത്.
