Malayalam Breaking News
ആഷിഖ് അബുവും റീമാ കല്ലിങ്കലും പുതുമുഖങ്ങളെ തേടുന്നു.
ആഷിഖ് അബുവും റീമാ കല്ലിങ്കലും പുതുമുഖങ്ങളെ തേടുന്നു.
ആഷിഖ് അബുവും റീമാ കല്ലിങ്കലും പുതുമുഖങ്ങളെ തേടുന്നു
‘നിപ’ വൈറസിനെ ആസ്പദമാക്കി ചെയ്യാനുദ്ദേശിക്കുന്ന ‘വൈറസ്’ എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ചിത്രം അണിയിച്ചൊരുക്കുന്ന ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ഫെയ്സ്ബുക്കിലുടെയാണ് അഭിനേതാക്കളെ തേടുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
20 മുതല്‍ 25 വയസ്സു വരെയും, 40 മുതല്‍ 45 വയസ്സു വരെയും പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കും 25 മുതല്‍ 35 പ്രായപരിധിയിലുള്ള പുരുഷന്മാര്ക്കുമാണ് ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരം. താത്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോകള്‍ ബയോഡാറ്റ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ചിത്രവുമായി ബന്ധപ്പെട്ട സംശയങ്ങളും ഈ മെയിലിൽ അയച്ചാൽ മതി.
ചിത്രത്തില്‍ അതിഥി വേഷത്തിലൂടെ ഫഹദ് ഫാസില്‍ എത്തുന്നുണ്ടെന്നാണ് വിവരം. രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, പാര്‍വതി, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
casting call
