ജീവിതത്തിൽ സംഭവിച്ച തകർച്ച; മരണം മുഖാമുഖം കണ്ട നിമിഷം,സത്യങ്ങൾ മനസിലായി; നെഞ്ച് തകർന്ന് ബാല!!
By
മലയാളികള്‍ക്കേറെ സുപരിചിതനായ നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബാലയുടെ ആരോപണങ്ങളും നടന്‍ ഉന്നയിക്കുന്ന കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ളത്. മുന്‍ഭാര്യ അമൃത സുരേഷിനെതിരെ നടന്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനെതിരെ അമൃത രംഗത്ത് വരികയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയായി.
കോടതി ഉത്തരവുണ്ടായിട്ടും മകളെ കാണാൻ അമൃതയും കുടുംബവും തന്റെ മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ബാല പലപ്പോഴായി ആരോപിച്ചിരുന്നു. ഈയ്യടുത്താണ് ഇതിനെതിരെ അമൃത രംഗത്തെത്തിയത്. ബാലയുടെ ആരോപണങ്ങള്‍ക്കെല്ലാം വീഡിയോയിലൂടെ അമൃത മറുപടി നല്‍കുകയായിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പമെത്തിയായിരുന്നു അമൃതയുടെ പ്രതികരണം. ബാല ഒരിക്കല്‍ പോലും മകളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു അമൃതയുടെ പ്രതികരണം. തങ്ങളുടെ വിവാഹ മോചന സമയത്ത് തയ്യാറാക്കിയ ഉടമ്പടികളും അമൃത വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് ബാല. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം ബാല തുറന്ന് സംസാരിക്കുന്നതായാണ് പരിപാടിയുടെ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ജീവിതത്തിലുണ്ടായ തകര്‍ച്ചകളും ദാമ്പത്യ ജീവിതത്തിലെ പാളിച്ചകളും കരിയറിനെ ബാധിച്ചിട്ടുണ്ടെന്നാണ് ബാല പ്രൊമോയില്‍ പറയുന്നത്. മനുഷ്യന് ആവശ്യം സമാധാനമാണെന്നും ബാല പറയുന്നുണ്ട്. മകളെ കാണാന്‍ പറ്റിയിട്ടില്ലെന്നും താരം പറയുന്നു.
ഇതുവരെ കണ്ടിട്ടില്ല. അതിനായി പ്രതികരിക്കാനാണ് ഇന്ന് വന്നിട്ടുള്ളതെന്നും ബാല പ്രൊമോയില്‍ പറയുന്നുണ്ട്. മരിക്കാന്‍ കിടന്നപ്പോള്‍ എത്ര പേര്‍ സ്‌നേഹത്തോടെ വന്നു, എത്ര പേര്‍ പേടിയോടെ വന്നു, എത്ര പേര്‍ നേട്ടത്തിനായി വന്നുവെന്ന് അറിയാം. ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായതെന്ന് അറിയുമ്പോള്‍, അതിന്റെ സത്യം അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നുമെന്നും ബാല പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ചും മറ്റ് വിവാദങ്ങളെക്കുറിച്ചുമെല്ലാം ബാല സംസാരിക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ഡോക്ടറായ എലിസബത്തിനെയായിരുന്നു ബാല രണ്ടാമതായി വിവാഹം കഴിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയിലായിരുന്ന സമയത്തെല്ലാം എലിസബത്ത് കൂടെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഇരുവരും അകന്നാണ് കഴിയുന്നത്.
താനും എലിസബത്തും ഇപ്പോള്‍ ഒരുമിച്ചില്ലെന്ന് ബാല തന്നെ തുറന്ന് പറയുകയും ചെയ്തിട്ടില്ല. എലിസബത്ത് കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. എന്താണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. കേരളത്തില്‍ വരുമ്പോഴും എലിസബത്ത് തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എലിസബത്ത്. നേരത്തെ ബാലയും എലിസബത്തും സ്ഥിരമായി ഒരുമിച്ചുള്ള വീഡിയോകള്‍ പങ്കുവെക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഇതില്ലാതെ വരികയായിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ജനിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് എലിസബത്ത് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ എലിസബത്ത് എവിടെയെന്ന് അവതാരകന്‍ തിരക്കിയപ്പോള്‍ ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്.
‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’ ‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.
അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
