Malayalam Breaking News
നടന് ദിലീപ് കുമാര്‍ ആശുപത്രിയില്‍…..
നടന് ദിലീപ് കുമാര്‍ ആശുപത്രിയില്‍…..
നടന് ദിലീപ് കുമാര്‍ ആശുപത്രിയില്‍…..
പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബോളിവുഡിലെ ട്രാജഡി കിംഗ് ആയാണ് ദിലീപ് കുമാര്‍ അറിയപ്പെടുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് അദ്ദേഹം. മുഗള്‍ ഇ അസം, ദേവദാസ്, വിഹാദ, ശക്തി, കര്‍മ തുടങ്ങീ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ അദ്ദേഹത്തിന് രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ചിരുന്നു. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1998 ലാണ് ദിലീപ് കുമാര്‍ അഭിനയരംഗത്ത് നിന്നും മാറി നിന്നത്. കില ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം പൊതു ചടങ്ങുകളിലും പങ്കെടുക്കാറില്ലായിരുന്നു.
Bollywood actor Dileep Kumar hospitalised
