പാവങ്ങളുടെ കൂടെ കരയുന്ന ഒരേയൊരു നടനായിരുന്നു മണിച്ചേട്ടന്…. ഞാനാകെ തകര്‍ന്നു നിന്നപ്പോഴായിരുന്നു ചേട്ടന് എത്തിയത്…. അനുഭവം പങ്കുവെച്ച് രാമകൃഷ്ണന്
പാവങ്ങളുടെ കൂടെ കരയുന്ന ഒരേയൊരു നടനായിരുന്നു കലാഭവന്‍ മണി എന്നാണ് മണിയുടെ ആരാധകര്‍ പറയുന്നത്…. കലാഭവന്‍ മണിയുമൊത്തുള്ള വികാരനിര്‍ഭരമായ ചിത്രം പങ്കുവച്ച് സഹോദരനും നടനുമായ ആര്.എല്‍.വി രാമകൃഷ്ണന് രംഗത്തെത്തിയിരിക്കുകയാണ്. കലാഭവന്‍ മണിയും രാമകൃഷ്ണനും പരസ്പരം ആലിംഗനം ചെയ്ത് നില്ക്കുന്ന ചിത്രമാണ് രാമകൃഷ്ണന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മണിയുടെ കണ്ണില്‍ നിന്നും ആനന്ദക്കണ്ണീര് പൊഴിയുന്നതും കാണാം.
ആര്.എല്‍.വി രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്-
ഈ ഫോട്ടോ നിലയ്ക്കില്ല ഒരിക്കലും, മണിനാദം എന്ന ഗ്രൂപ്പില്‍ കണ്ടതാണ്. ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നമനടയിലെ നൃത്ത വിദ്യാലയത്തില്‍ വാര്‍ഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മണി ചേട്ടന്.
പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാല്‍ എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി. നാട്ടുകാരുടെ മുന്പില് ഞാനെന്തു പറയും എന്ന് വിചാരിച്ച് പകച്ച് നില്ക്കുന്ന സമയം. ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...