Connect with us

എന്നെ വിടൂ ചേച്ചി…. മഹാലക്ഷ്മിയെ ചേർത്ത് പിടിച്ച് മീനാക്ഷി! മഞ്ജുവിനെ കടത്തിവെട്ടി കാവ്യ; ആരാധകർ കാത്തിരുന്ന ആ ചിത്രം

Malayalam

എന്നെ വിടൂ ചേച്ചി…. മഹാലക്ഷ്മിയെ ചേർത്ത് പിടിച്ച് മീനാക്ഷി! മഞ്ജുവിനെ കടത്തിവെട്ടി കാവ്യ; ആരാധകർ കാത്തിരുന്ന ആ ചിത്രം

എന്നെ വിടൂ ചേച്ചി…. മഹാലക്ഷ്മിയെ ചേർത്ത് പിടിച്ച് മീനാക്ഷി! മഞ്ജുവിനെ കടത്തിവെട്ടി കാവ്യ; ആരാധകർ കാത്തിരുന്ന ആ ചിത്രം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ദിലീപിന്‍റെയും കുടുംബത്തിന്‍റേയും ഓണ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഏറെ നാളുകള്‍ കഴിഞ്ഞാണ് ഓണവിശേഷങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ കുടുംബസമേതം ഇവരെത്തുന്നത്.

കഴിഞ്ഞ ദിവസം ദിലീപ് പങ്കുവച്ച കുടുംബ ചിത്രം വൈറലായി മാറുകയാണ്. ചിത്രത്തില്‍ ദീലിപിനൊപ്പം കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമാണുള്ളത്. ദിലീപിന്റേയും മഞ്ജുവിന്റേയും മകളാണ് മീനാക്ഷി. എല്ലാവരും ബ്ലാക്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിലുണ്ട്. മഹാലക്ഷ്മിയെ എടുത്തുനിൽക്കുന്നത് മീനാക്ഷിയാണ്. കോലുമിഠായിയും വായിലിട്ടാണ് മഹാലക്ഷ്മിയുടെ ഇരിപ്പ്.

ചിത്രങ്ങള്‍ക്ക് രസകരമായ കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ദിലീപേട്ടാ നിങ്ങളുടെ ഇത്തരത്തിലുള്ളൊരു കുടുംബചിത്രം കണ്ടിട്ട് നാളുകളായെന്നും ഏറെ സന്തോഷിപ്പിക്കുന്ന ഈ ചിത്രമെന്നും മനസ്സ് നിറക്കുന്നുവെന്നുമൊക്കെ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രം അപൂര്‍വ്വമായി മാത്രമേ ദിലീപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം അതിവേഗം വൈറലായി മാറുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാവ്യയെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമായിരുന്നു മീനാക്ഷിയുടേയും മാഹാലക്ഷ്മിയുടേയും ഓണാഘോഷം. മീനാക്ഷിയായിരുന്നു അനിയത്തി മഹാലക്ഷ്മിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചത്. ഒരേനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരപുത്രിമാർ പ്രത്യക്ഷപ്പെട്ടത്. അൽപം ലേറ്റായി എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. കൂടാതെ താരപുത്രിയുടെ സിംഗിൾ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇത് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടായിരുന്നു മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം മീനാക്ഷി പങ്കുവെയ്ക്കുന്നത്.

ആരാധകർ മാത്രമല്ല താരങ്ങളും മീനാക്ഷിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു. ലിറ്റിൽ ഡോറാസ് ബുജി റിപ്പോർട്ടിങ്ങ് എന്നായിരുന്നു നമിതയുടെ കമന്റ്. ” ദിലീപേട്ടന്റെ മുത്തുമണികൾ” എന്നായിരുന്നു മീനാഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രത്തിന് ആരാധകർ നൽകിയ കമന്റ്. നടി അപർണ്ണ ബാലമുരളി, ഗായിക സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ കമന്റുമായി എത്തിയിരുന്നു. സുന്ദരി എന്നായിരുന്നു അപർണ്ണയുടെ കമന്റ്. ഇതിന് മറുപടിയും താരപുത്രി നൽകിയിരുന്നു. മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രം മാത്രമല്ല. ദിലീപിനോടൊപ്പമുള്ള മീനാക്ഷിയുടെ ചിത്രവും വൈറലായിട്ടുണ്ട്.

ദീലിപിന്റേയും മഞ്ജുവിന്റേയും മകളാണ് മീനാക്ഷി. അതുകൊണ്ട് തന്നെ അമ്മയേയും അച്ഛനേയും പോലെ മീനാക്ഷിയും സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അമ്മയെ പോലെ നൃത്തത്തിലുള്ള തന്റെ കഴിവ് ഇതിനോടകം തന്നെ മീനാക്ഷി അറിയിച്ചിട്ടുണ്ട്. മീനാക്ഷിയുടെ നൃത്ത വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ താന്‍ അഭിനയത്തിലേക്ക് ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. നേരത്തെ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് മീനാക്ഷി നൃത്തം ചെയ്തിന്റെ വീഡിയോ വൈറലായിരുന്നു. മീനാക്ഷിയും നടി നമിത പ്രമോദുമുള്ള ചിത്രങ്ങളും വൈറലായി മാറാറുണ്ട്.

അതേസമയം ദിലീപിന്റെ പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുകയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. അടുത്ത സുഹൃത്തായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക എന്നതും ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ്. ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. അടുത്തിടെ ചിത്രത്തിലെ നാരങ്ങാമിഠായി എന്ന ഗാനം ദിലീപിന്‍റെ ശബ്‍ദത്തിൽ പുറത്തിറങ്ങിയത് ഏറെ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top