Bollywood
കോളമ്പിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കി ജൂഹി ചൗളയുടെ മകൾ; നേട്ടത്തെ അഭിനന്ദിച്ച് ഷാരൂഖാൻ കുറിച്ചത് കണ്ടോ?
കോളമ്പിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കി ജൂഹി ചൗളയുടെ മകൾ; നേട്ടത്തെ അഭിനന്ദിച്ച് ഷാരൂഖാൻ കുറിച്ചത് കണ്ടോ?

കോളമ്പിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കി നടി ജൂഹി ചൗളയുടെ മകൾ ജാൻവി മെഹ്ത. ‘കോളമ്പിയ ക്ലാസ്സ് 2023’ എന്നു കുറിച്ചാണ് മകൾ ബിരുദം നേടുന്ന ചിത്രം ജൂഹി ട്വിറ്ററിൽ പങ്കുവച്ചത്.
ഈ നേട്ടത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കമന്റ് കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. “ഇതു വളരെ നന്നായിട്ടുണ്ട്. അവൾ ഇവിടെ തിരിച്ചെത്തിയിട്ടു വേണം ഈ വിജയം ആഘോഷിക്കാൻ. ഇപ്പോൾ വളരെയധികം അഭിമാനം തോന്നുന്നു. ലവ് യൂ ജാൻസ്” എന്നാണ് ഷാരൂഖ് ട്വീറ്റിനു താഴെ കുറിച്ചത്.
ഐ പി എൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളാണ് ഷാരൂഖ് ഖാനും, ജൂഹിയും ഭർത്താവ് ജയ് മെഹ്തയും. ഡ്രീം അൺലിമിറ്റഡ് എന്ന നിർമാണ കമ്പനിയും മൂവരുടെയും ഉടമസ്ഥയിലുണ്ടായിരുന്നു
ഷാരൂഖിന്റെ മക്കളായ സുഹാനയും ആര്യനും കുറച്ചു നാളുകൾക്ക് മുൻപാണ് ബിരുദം നേടിയത്.
കാലിഫോർണിയയിലെ സർവകലാശാലയിൽ നിന്ന് ആര്യൻ ബിരുദം നേടിയപ്പോൾ ന്യൂയോർക്ക് സർവകലാശാലയിൽ നിന്നാണ് സുഹാന തന്റെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....