Bollywood
ബോളിവുഡ് നടൻ ആദിത്യ സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബോളിവുഡ് നടൻ ആദിത്യ സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാര്‍ട്ട്മെന്‍റിലെ കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ ഒരു സുഹൃത്താണ് ആദിത്യയെ ആദ്യം കണ്ടത്. സുഹൃത്തും അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചുവെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
മുംബൈ ഓഷിവാര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. അതിന്‍റെ ഫലം വന്നാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയാനാവൂ. അതേസമയം മയക്കുമരുന്നിന്‍റെ അമിതോപയോഗമാണ് മരണകാരണമെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്.
17-ാം വയസ്സില്‍ അഭിനയ മേഖലയിലേക്ക് എത്തിയ ആളാണ് ആദിത്യ സിംഗ് രജ്പുത്. ഉത്തരാഖണ്ഡില്‍ കുടുംബവേരുകളുള്ള ആദിത്യയുടെ വിദ്യാഭ്യാസം ദില്ലിയില്‍ ആയിരുന്നു. ദില്ലി ഗ്രീന്‍ ഫീല്‍ഡ്സ് സ്കൂളില്‍ പഠിച്ച അദ്ദേഹം ഒരു റാംപ് മോഡല്‍ എന്ന നിലയിലാണ് കരിയര്‍ ആരംഭിച്ചത്. ക്രാന്തിവീര്‍, മൈനേ ഗാന്ധി കൊ നഹീ മാരാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ആദിത്യ സിംഹ് രജ്പുത് 125 ല്‍ അധികം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ജനപ്രിയ ടെലിവിഷന്‍ ഷോകളായ സ്പ്ലിറ്റ്സ്‍വില്ല 9, കോഡ് റെഡ്, ആവാസ് സീസണ്‍ 9, ബാഡ് ബോയ് സീസണ്‍ 4 തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം.
