രണ്‍ബീര്‍ കപൂറിൻേറയും അനുഷ്ക ശര്‍മ്മയുടേയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രണ്‍ബീറിന്റെ മുഖത്ത് അനുഷ്ക അടിക്കുന്ന രംഗമാണ്. പ്രചരിക്കുന്നത്. അഭിനയിക്കുന്നതാണെങ്കിലും തനിക്ക് അനുഷ്ക യഥാര്‍ത്ഥത്തില്‍ മുഖത്തടിച്ചത് പോലെ അനുഭവപ്പെട്ടുവെന്ന് വീഡിയോയില്‍ രണ്‍ബീര്‍ പറയുന്നുണ്ട്.
നടനെ അനുഷ്ക സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ വീഡിയോയിലുണ്ട്. നിമിഷങ്ങള്‍ കൊണ്ട് തന്നെ വൈറലായി മാറിയ ഈ വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍ വളരെ രസകരമാണ്.
കത്രീനയുടെയും ദീപികയുടെയും കയ്യില്‍ നിന്ന് കിട്ടേണ്ടത് പോലെ കിട്ടി ഇപ്പോള്‍ അനുഷ്കയും മുഖത്ത് തന്നെ കൊടുക്കുന്നു, അല്ലേങ്കിലും ഇയാള്‍ ഇത് അര്‍ഹിക്കുന്നു എന്നൊക്കെ തുടങ്ങി കമന്റുകളുടെ ഒരു നീണ്ട നിര തന്നെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
ബോളിവുഡിലെ മുന്നിരത്താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്ക ശര്‍മ്മയും. 2016-ല്‍ പുറത്തിറങ്ങിയ ഏ ദില്‍ ഹേ മുഷ്കില്‍ എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ ഏവരും പ്രശംസിച്ചതുമാണ്. ശ്രദ്ധ കപൂറിനൊപ്പം തു ജൂതി മെയ്ന്‍ മക്കാറിലാണ് രണ്‍ബീര്‍ കപൂര്‍ അവസാനമായി അഭിനയിച്ചത്, ചിത്രം മികച്ച സ്വീകാര്യത നേടി. ഇപ്പോള്‍ ആനിമലിന്റെ റിലീസിനായി ഒരുങ്ങുകയാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...