Connect with us

നിരന്തരം വധഭീഷണികള്‍; സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ വിപണിയിലില്ലാത്ത ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി സല്‍മാന്‍ ഖാന്‍; വില കേട്ട് ഞെട്ട് ആരാധകര്‍

Bollywood

തുടരെ തുടരെ വധഭീഷണികള്‍ വന്നതിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍. തന്റെ സുരക്ഷയ്ക്കായി പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ് നടന്‍. അതും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു മോഡലാണ് സുരക്ഷയ്ക്ക് വേണ്ടി സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത് എന്നാണ് വിവരം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിസാന്‍ പട്രോള്‍ എസ്‌യുവിയാണ് സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത്. ഈ എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയില്‍ നടന്നിട്ടില്ല. സുരക്ഷാ ആവശ്യങ്ങള്‍ക്കായാണ് സല്‍മാന്‍ ഈ കാറിന് ഓഡര്‍ നല്‍കി കഴിഞ്ഞെന്നും അതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു എന്നുമാണ് വിവരം.

ദക്ഷിണേഷ്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് നിസാന്‍ എസ്‌യുവി ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ് ഇത്. ബുള്ളറ്റ് പ്രൂഫോടെ എത്തുന്ന ഈ വാഹനം ഉന്നതരുടെ സുരക്ഷിതത്വത്തിന് ഉപയോഗപ്രദമാണ് എന്നാണ് വിലയിരുത്തല്‍.

യുഎഇ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാറുകളിലൊന്നാണ് ഇത്. യുഎഇയില്‍ ഇതിന്റെ വില 206,000 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ എകദേശം 45.89 ലക്ഷം രൂപയ്ക്ക് തുല്യമാണിത്. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ മാത്രമാണ് യാത്ര ചെയ്യുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മാസം അവസാനമാണ് ബോളിവുഡ് സൂപ്പര്‍താരത്തിന് ഒരു ഇമെയില്‍ വഴി ഭീഷണി ലഭിച്ചത്. ഹിന്ദിയില്‍ ആയിരുന്നു ഇമെയില്‍. കിസി കാ ഭായ് കിസി കി ജാനിലാണ് സല്‍മാന്‍ ഖാന്റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. പൂജ ഹെഡ്ഗ, ഷെഹ്‌നാസ് ഗില്‍, രാഘവ് ജുയല്‍, സിദ്ധാര്‍ത്ഥ് നിഗം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം 2023 ഏപ്രില്‍ 21 ന് തിയേറ്ററുകളില്‍ എത്തും.

More in Bollywood

Trending

Recent

To Top