Connect with us

ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം

Malayalam

ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം

ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം

കഴിഞ്ഞ ദിവസമായിരുന്നു യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പോലീസില്‍ നിന്ന് നേരിട്ട പീ ഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് ഡി ജി പിയ്ക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് നല്‍കി. എന്നാല്‍ 18 വര്‍ഷത്തിന് ശേഷം അന്വേഷണം അനാവശ്യമാണ് എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സംവിധായകന്‍ ചിദംബരം പറഞ്ഞത്.

ആ പ്രദേശത്ത് അവര്‍ കടന്നുകയറിയതാണെന്നും പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊ ലപാതകവും കൊ ലപാതക ശ്രമവും ആ ത്മഹത്യയുമൊക്കെ നടക്കുന്ന സ്ഥലമാണ്. അതൊരു തിരഞ്ഞെടുപ്പ് സമയം കൂടിയായിരുന്നു. തിരഞ്ഞടുപ്പ് ഫലം വന്നിട്ട് പോലീസുകാരെല്ലാം തിരക്കിലായിരുന്നു, പൂര്‍ണമായും പോലീസിനെ കുറ്റം പറയാനിവില്ലെന്ന് ചിദംബരം പറഞ്ഞു.

അന്വേഷണം വേണ്ടെന്നാണ് മഞ്ഞുമ്മല്‍ ടീമും പറയുന്നത്. അന്ന് തങ്ങളുടെ ഒപ്പമുള്ളവരെ പോലീസ് ഉപദ്രവിച്ചു എന്നത് സത്യമാണ്. സ്‌റ്റേഷനില്‍ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ഗുണ കേവ്‌സില്‍ പോയപ്പോള്‍ പോലീസും ഫോറസ്റ്റ് ഗാര്‍ഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പ് പറഞ്ഞു. ഒരുപാട് കൊ ലപാതകങ്ങള്‍ അവിടെയുണ്ടായിട്ടുണ്ടെന്നും അത്തരം സംഭവമാണെന്നാണ് വിചാരിച്ചതെന്നും പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ എല്ലാവര്‍ക്കും പ്രായമായി. ഇനി കേസൊന്നും കാെടുത്ത് ആരെയും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് സിജു ഡേവിഡ് പറയുന്നത്.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നാണ് 2006 ല്‍ ഒരു സംഘം യുവാക്കള്‍ കാെടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ പോയത്. അതില്‍ ഒരാള്‍ ഗുണാ കേവ് എന്നറിയപ്പെടുനന ഗുഹയിലേക്ക് വീണുപോവുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാനായി യുവാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു.

സഹായം തേടി എത്തിയ യുവാക്കളെ പോലീസ് മര്‍ദ്ദിക്കുന്നതായാണ് സിനിമയില്‍ കാണുന്നത്. ശാരീരകമായും മാനസികമയും പീഡിപ്പിക്കുകയും പിന്നീട് അവരുടെ പണം ചെലവാപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഒരു പോലീസുകരനെയാണ് ആദ്യം ഇവര്‍ക്കൊപ്പം അയക്കുന്നത്. ഇത് സിനിമയില്‍ കാണിക്കുന്നുണ്ട്. സിജു ഡേവിഡ് ആണ് 120 അടിയോഴം ആഴമുള്ള ഗര്‍ത്തത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിച്ചത്.

2006 ല്‍ നടന്ന സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയും റെയില്‍ വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുന്‍ അംഗവുമായ വി ഷിജു എബ്രഹാം ആണ് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയത്, ഷിജുവിന്റെ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കാനുമാണ് നിര്‍ദ്ദേശം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top