News
ടിക് ടോക്കിൽ മോഹൻലാലിന്റെ പാട്ടിന് നൃത്തം വെച്ച് ബിജെപി സ്ഥാനാർത്ഥി!
ടിക് ടോക്കിൽ മോഹൻലാലിന്റെ പാട്ടിന് നൃത്തം വെച്ച് ബിജെപി സ്ഥാനാർത്ഥി!
By
ടിസി ടോക്ക് താരമായെത്തി ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയാവുകയായിരുന്നു സൊനാലി ഫോഗറ്റ്.ടിക്ടോക് താരവും ടിവി സീരിയല്‍ നടിയുമായ ഇവർ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ്.ഇപ്പോളിതാ സൊണാലിയുടെ ഒരു ടിക്ടോക്ക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ടിവി സീരിയല്‍ താരം കൂടിയായ സൊനാലിക്ക് ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ബോളീവുഡ് ഗാനങ്ങള്‍ക്കുള്ള സൊനാലിയുടെ ടിക്ടോക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരു മോഹന്‍ലാല്‍ ഗാനവുമുണ്ട്.
രഞ്ജിത് സംവിധാനം ചെയ്ത രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘അറിയാതെ അറിയാതെ’ എന്ന മലയാളം ഗാനമാണ് സൊനാലി ഫോഗട്ടിന്‍റെ ടിക്ടോക്കില്‍ ഇടം പിടിച്ചത്. മോഹന്‍ലാലിനൊപ്പം വസുന്ധര ദാസും ചുവടുവെച്ച ഗാനം 2001പുറത്തിറങ്ങിയ രാവണപ്രഭുവിലേതാണ്. മഞ്ഞ സാരിയില്‍ മുല്ലപ്പൂചൂടിയുള്ള താരത്തിന്‍റെ വീഡിയോ വൈറലാണ്.
bjp candidate sonali phogat malayalam tiktok video
