Connect with us

സ്വത്ത് മോഹവും അവിഹിതവും ! ഒടുവിൽ പിടിവീണു ! കൂടത്തായി കൊലപാതക പരമ്പരയുടെ മുഖ്യ കണ്ണികളായ ജോളിയും ജുവല്ലറി ജീവനക്കാരനും അറസ്റ്റിൽ !

News

സ്വത്ത് മോഹവും അവിഹിതവും ! ഒടുവിൽ പിടിവീണു ! കൂടത്തായി കൊലപാതക പരമ്പരയുടെ മുഖ്യ കണ്ണികളായ ജോളിയും ജുവല്ലറി ജീവനക്കാരനും അറസ്റ്റിൽ !

സ്വത്ത് മോഹവും അവിഹിതവും ! ഒടുവിൽ പിടിവീണു ! കൂടത്തായി കൊലപാതക പരമ്പരയുടെ മുഖ്യ കണ്ണികളായ ജോളിയും ജുവല്ലറി ജീവനക്കാരനും അറസ്റ്റിൽ !

കേരളം ഇന്നുവരെ കനത്ത കൊലപാതക പരമ്പരയുടെ ചുരുളഴിയുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി . മലയാളികൾ ഒന്നടങ്കം ഞെട്ടലിലാണ് കൂടാത്തായിയിലെ ആറു പേരുടെ മരണം . മരണങ്ങളിൽ ഏറ്റവും ദുരൂഹമായത് മാത്യു മഞ്ചാടിയേൽ എന്ന അറുപത്തെട്ടുകാരനറെ മരണമാണ് .
മരിച്ചവരില്‍ ഉള്‍പ്പെട്ട ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ ഭാര്യ അന്നമ്മയുടെ സഹോദരനായിരുന്നു മാത്യു മഞ്ചാടിയില്‍. ആറംഗ മരണ പരമ്പരയില്‍ ആദ്യം മരിച്ചത് അന്നമ്മയായിരുന്നു. 2002 ഓഗസ്റ്റ് 22ന് ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെയാണ് അന്നമ്മ കുഴഞ്ഞു വീണു മരിക്കുന്നത്. വായില്‍നിന്ന് നുരയും പതയും വന്നശേഷം ആശുപത്രിയിലെത്തുന്നതിനു മുന്‍പേ അന്നമ്മ തോമസ് മരണപ്പെടുകയായിരുന്നു. 2008ല്‍ അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മരണപ്പെട്ടു. 2011ല്‍ മകന്‍ റോയ് തോമസും ഭക്ഷണം കഴിച്ചതിനു പിന്നാലെ മരിച്ചു. ഇതോടെയാണ് അന്നമ്മയുടെ സഹോദരന്‍ മരണങ്ങളില്‍ ആദ്യ സംശയമുന ഉയര്‍ത്തിയത്.

കേസില്‍ ഇപ്പോള്‍ പിടിയിലായ ജോളിക്കെതിരായ ആദ്യ സംശയവും മാത്യു മഞ്ചാടിയിലിന്റേത് ആയിരിക്കാം. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തിയതാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായിരിക്കുന്നത്. ആദ്യം മരിച്ച അന്നമ്മ തോമസിന്റെയും ടോം തോമസ് പൊന്നാമറ്റത്തിന്റെയും മൃതദേഹങ്ങള്‍ ആര്‍ക്കും സംശയമില്ലാതിരുന്നതുകൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നില്ല. 2011ലാണ് റോയ് തോമസ് മരിച്ചത്. രണ്ട് വര്‍ഷത്തിനു ശേഷം 2014 ഫെബ്രുവരി 24ന് എം.എം. മാത്യു മരിച്ചു.

ഇവിടെയെല്ലാം ആകെ സാന്നധ്യമായുണ്ടായത് മരിച്ച റോയിയുടെ ഭാര്യ ജോളി ആണ്. അവർ റോയിയുടെയും സിലിയുടെയും മരണശേഷം സിലിയുടെ ഭർത്താവിനെ വിവാഹം കഴിക്കുകയും ചെയ്തു . അറസ്റ്റിലായെങ്കിലും ജോളി ഒന്നും തുറന്നു പറഞ്ഞിട്ടില്ല. അവിഹിതബന്ധം അറിയാതിരിക്കാനും സ്വത്ത് തട്ടിയെടുക്കാനുമാണ് ജോളി പ്രകാരം ചെയ്‌തതെന്നാണ്‌ നിഗമനം .

koodathai controversial death series

More in News

Trending

Recent

To Top