News
മുംബൈയിൽ മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സിനിമാ താരങ്ങൾ!
മുംബൈയിൽ മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സിനിമാ താരങ്ങൾ!
By
മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടി ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് . മരം മുറിക്കുന്നതിനെതിരേ സമര്‍പ്പിച്ച നാല് ഹരജികള്‍ ബോംബെ ഹൈകോടതി തള്ളിരുന്നു. സുപ്രിംകോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.എന്നാൽ ഇപ്പോളിതാ സിനിമാ രംഗത്തെ പല താരങ്ങളും ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണെന്ന് ഫര്‍ഹാൻ അക്തര്‍ പറയുന്നു. ഒരു രാത്രി നാന്നൂറോളം മരങ്ങള്‍ മുറിക്കപ്പെട്ടു. ഇങ്ങനെയുള്ള കൂട്ടക്കൊല നിര്‍ത്താൻ പൌരൻമാര്‍ അണിചേര്‍ന്നിരിക്കുകയാണ്. അവര്‍ സ്‍നേഹത്താല്‍ അങ്ങനെ സംഘടിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. പ്രകൃതിയോടുള്ള സ്‍നേഹത്താല്‍. നമ്മുടെ കുട്ടികളോടും ഭാവിയോടുമുള്ള സ്‍നേഹത്താല്‍ എന്നാണ് ദിയ മിര്‍സ എഴുതിയിരിക്കുന്നത്.
film stars reaction on slashing trees of aarey colony
