Malayalam Breaking News
ഇതുപോലൊരു മറുപടി ആരും കൊടുക്കില്ല ; ഒരേ നാണയത്തിൽ തിരിച്ചടിച്ച് അമ്പിളി ദേവി…കട്ടക്കുള്ള പോരാട്ടത്തിൽ ഞെട്ടി ആരാധകർ!!
ഇതുപോലൊരു മറുപടി ആരും കൊടുക്കില്ല ; ഒരേ നാണയത്തിൽ തിരിച്ചടിച്ച് അമ്പിളി ദേവി…കട്ടക്കുള്ള പോരാട്ടത്തിൽ ഞെട്ടി ആരാധകർ!!
സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ജയൻ ആദിത്യനും കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞത്. മലയാളത്തിലെ അനശ്വര നടനായ ജയന്റെ സഹോദര പുത്രൻ ആദിത്യന്റെയും, സിനിമാ സീരിയൽ നടിയും, നൃത്താധ്യാപികയുമായ അമ്പിളിദേവിയുടെയും പുനർവിവാഹമായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹ വിഡിയോയും ഫോട്ടോസും വൈറലായതോടെയാണ് അമ്പിളി ദേവി ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതെന്ന് സീരിയൽ ഇൻഡസ്ട്രിയിൽ ഉള്ളവരും ആരാധകരും അറിയുന്നത്. ഇതിന് പിന്നാലെ അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ചാഘോഷിച്ചത് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വന്‍ ചര്‍ച്ചയ്ക്ക് വഴിവായിക്കുകയും ചെയ്തു.
ക്യാമറാമാനായ ലോവല്‍ സീരിയല്‍ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേക്ക് മുറിച്ച് മധുരം പങ്ക് വച്ചത്. തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം നടന്നത്’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. എന്നാൽ ഇതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരിക്കുകയാണ് അമ്പിളി ദേവി. ലോവൽ, അമ്പിളി ദേവി ബന്ധത്തിലെ ഏഴുവയസുകാരന്റെ പിറന്നാൾ പുതുമണവാളനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചാണ് അമ്പിളി ദേവിയുടെ കട്ടയ്ക്കുള്ള തിരിച്ചടി.
ലോവലിന്റെയും അമ്ബിളിദേവിയുടെയും മകന്റെ ആറാം പിറന്നാളായിരുന്നു ഇന്നലെ. എന്നാല്‍ ആദ്യ ഭാര്യ വിവാഹം കഴിച്ചത് സെറ്റില്‍ ആഘോഷിച്ച ലോവല്‍ തന്റെ മകന്റെ പിറന്നാള്‍ മറന്നുപോയോ എന്ന് ചോദിച്ചിരിക്കുകയാണ് അമ്പിളി ദേവി. ഒരു ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ലോവലിനോടെന്നവണ്ണം അമ്പിളി ദേവി ചോദ്യം ഉന്നയിച്ചത്. അവന്റെ പിറന്നാള്‍ പോലും ഓര്‍ക്കാത്ത ലോവലിന് കേക്ക് മുറിച്ച് ആദ്യഭാര്യയുടെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവനെ ഒന്നു വിളിക്കാനോ ആശംസകള്‍ നേരാനോ പോലും ലോവല്‍ മിനക്കെട്ടില്ല. ഇന്നെലെ കുഞ്ഞിന്റെ ആറാം പിറന്നാളായിരുന്നു എന്നാല്‍ ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. എല്ലായിടത്തും മകന് ഏഴുവയസെന്നാണ് പറയുന്നത്.
താന്‍ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും അമ്ബിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകനെ പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്ബോള്‍ തന്നെ കരയാന്‍ തുടങ്ങും. തന്റെ കല്യാണത്തിന് മുമ്ബ് തന്നെ വളരെ വര്‍ഷങ്ങളായി ആദിത്യന്റെ വീട്ടുകാരും തന്റെ വീട്ടുകാരും കുടുബസുഹൃത്തുക്കളാണ്. ഇപ്പോള്‍ രണ്ടുപേര്‍ക്കും ജീവിതം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിയത്. അതിന് പ്രധാന കാരണവും മകന് ആദിത്യനോടുള്ള അടുപ്പം തന്നെയാണ്. ലോവലില്‍ കിട്ടാത്ത സ്നേഹം ആദിത്യന് മകന് നല്‍കുന്നുണ്ടെന്നും അമ്ബിളിദേവി കൂട്ടിച്ചേര്‍ത്തു.
ആദിത്യന്റെ നാലാം വിവാഹമാണ് ഇതെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്, ഇതിന് അമ്പിളി ദേവി നൽകുന്ന മറുപടി ഇങ്ങനെ… ആദിത്യന്റെ ജീവിതത്തില്‍ നടന്നതൊക്കെയും വ്യക്തമായി തനിക്കറിയാമെന്നും നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യന് കഴിച്ചിട്ടുള്ളതെന്നും ആദിത്യന് നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണവുമാണെന്ന് താരം വെളിപ്പെടുത്തി. ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത്. ആദിത്യനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകര്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്നേഹിക്കണമെന്നും അമ്ബിളിദേവി പറയുന്നു.
birthday of ambily devi son
