Social Media
സ്ത്രീകളുടെ സൗന്ദര്യവും അവരുടെ സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുണ്ട്, എനിക്ക് അവരോട് പ്രണയം തോന്നും; ഗായിക ബില്ലി ഐലിഷ്
സ്ത്രീകളുടെ സൗന്ദര്യവും അവരുടെ സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുണ്ട്, എനിക്ക് അവരോട് പ്രണയം തോന്നും; ഗായിക ബില്ലി ഐലിഷ്
ഓസ്‌കര്‍ അവാര്‍ഡും എട്ട് ഗ്രാമി പുരസ്‌കാരങ്ങളും നേടിയ അമേരിക്കന്‍ പോപ് ഗായികയാണ് ബില്ലി ഐലിഷ്. 21കാരിയായി താരം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. തന്റെ ലൈം ഗീകതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബില്ലി ഇപ്പോള്‍. തനിക്ക് മറ്റ് സ്ത്രീകളോട് ആകര്‍ഷണം തോന്നാറുണ്ട് എന്നാണ് ബില്ലി വെളിപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ ജീവിതത്തിലെ സ്ത്രീകളുമായി എനിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ്. ശാരീരികമായ ആകര്‍ഷണം അവരോട് എനിക്ക് തോന്നാറുണ്ട്. എന്നാല്‍ അവരുടെ സൗന്ദര്യവും അവരുടെ സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുണ്ട്.’
‘പെണ്‍കുട്ടികളെ ഞാന്‍ ഒരുാപാട് ഇഷ്ടപ്പെടുന്നുണ്ട്. അവരെ മനുഷ്യരെ പോലെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. അവരോട് എനിക്ക് ആകര്‍ഷണം തോന്നാറുണ്ട്. അവരെ ഒരു സ്ത്രീയായി എനിക്ക് തോന്നാറില്ല. ഞാനും ഒരു സുന്ദരിയായ സ്ത്രീയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പക്ഷെ എനിക്കൊരിക്കലും ഞാനൊരു പെണ്ണാണെന്ന് തോന്നിയിട്ടില്ല’ എന്നാണ് ബില്ലി ഐലിഷ് പറയുന്നത്.
അതേസമയം, തന്റെ ലൈം ഗികത, ഡേറ്റിംഗ് എന്നിവയെ കുറിച്ചുള്ള സൂഷ്മപരിശോധനകള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും ബില്ലി പറയുന്നത്. അമേരിക്കന്‍ ഗായികനായ ജെസ്സി റുതര്‍ഫോര്‍ഡും ബില്ലിയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ഈ വര്‍ഷം വേര്‍പിരിഞ്ഞു.