Malayalam Breaking News
വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചത് – ബിജു നാരായണൻ
വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചത് – ബിജു നാരായണൻ
By
മലയാളികൾക്ക് ഏറെ വേദന സമ്മാനിച്ച മരണമായിരുന്നു ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടേത് . കാൻസർ ബാധിതയായ ശ്രീലത മരണത്തിനു കീഴടങ്ങിയതോടെ ഇനി പാടാൻ സാധിക്കുമോ എന്ന് പോലും സംശയിക്കുകയാണ് ബിജു നാരായണൻ . ഒപ്പം ഭാര്യയുടെ മരണം കണ്ടുനിന്നതിനെ കുറിച്ചും ബിജു നാരായണൻ പങ്കു വെയ്ക്കുന്നു.
തന്റെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് ശ്രീലത ആയിരുന്നു. ശ്രീയ്ക്ക് അസുഖം കുറവുണ്ടായിരുന്ന സമയത്ത് ഓസ്ട്രേലിയയില്‍ ഒരു സംഗീത പരിപാടി താന്‍ ഏറ്റെടുത്തിരുന്നു. അതിനായി ഉടനെ പോകുകയാണ്. അവിടെ എന്തു പാടണം, എനിക്ക് പാടാന്‍ കഴിയുമോ എന്നു പോലും അറിയില്ല. വീടിന്റെ ഏകാന്തതയില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ മനസ്സിനല്പം മാറ്റും വരുമെന്നു സുഹൃത്തുക്കള്‍ പറയുന്നു. അങ്ങനെയൊരു മാറ്റം വരുമോയെന്നും അറിയില്ലെന്നുമാണ് ബിജു പറയുന്നത്.
അതിനൊപ്പം തന്നെ കാന്‍സറിന്റെ വേദനയില്‍ ഭാര്യ പിടയുന്നത് സങ്കല്‍പ്പിക്കാനാകാതെ വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചത് എന്നും ബിജു തുറന്നുപറയുന്നു. കാന്‍സര്‍ വളരെ കൂടിയ സ്റ്റേജില്‍ ശ്രീയ്ക്ക് മോര്‍ഫിന്‍ ഇന്‍ഫ്യൂഷന്‍ കൊടുക്കുകയായിരുന്നു. അത്ര വേദന സഹിച്ച് ഒരുപക്ഷേ, ഓര്മ പോലും മാഞ്ഞു പോയിട്ട് ശ്രീ കിടക്കുന്നതു സങ്കല്പിക്കാന് തനിക്ക് വയ്യാരുന്നതിനാലാണ് അങ്ങനെ ചിന്തിച്ചതെന്നും താരം വേദനയോടെ പറയുന്നു.
biju narayanan about wife
