മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴുവാക്കിയാൽ ഭക്തി പടങ്ങള്‍ മാത്രം എടുക്കേണ്ടിവരും- ബിജുമേനോന്
By
Published on
മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് ചലച്ചിത്രതാരം ബിജുമേനോന് രംഗത്ത്. ശുപാര്‍ശ നടപ്പായാല്‍ ഭക്തി പടങ്ങള്‍ മാത്രം എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശയെക്കുറിച്ച് സിനിമ മേഖല ഒരുമിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും ബജുമേനോന് ആവശ്യപ്പെട്ടു.
തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പ്രസ്ക്ലബ് നടത്തിയ മുഖാമുഖം പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ബിജുമേനോന്. സിനിമയില്‍ അവതരിപ്പിച്ച സുനിയും താനുമായി ഒരുപാട് വ്യത്യാസമുണ്ടെന്നും, കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല ജീവിതത്തില്‍ താനെന്നും ബിജുമേനോന് വ്യക്തമാക്കി.
Biju Menon
Continue Reading
You may also like...
Related Topics:Featured
