ഓരോരുത്തര് വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്;
മലയാളികളുടെ പ്രിയ നടിയാണ് അങ്കമാലി ഡയറിയസിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച അന്നാ രാജൻ. ഒന്നിലേറെ തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായ നടിയാണ് അന്ന. അന്നയുടെ സച്ചിന്‍ എന്ന പുതിയ ചിത്രത്തിലെ ‘കാറ്റില്‍ പൂങ്കാറ്റില്‍..’ എന്ന വീഡിയോ സോങ് റിലീസായപ്പോള്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നു വന്നത്. വരികളോ ഈണമോ അല്ല നായകന്റെയും നായികയുടെയും ശരീരപ്രകൃതിയാണ് പലര്‍ക്കും ദഹിക്കാതെ പോയത്. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ തെല്ലും ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് നടി .ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ നോക്കാറില്ലെന്ന് പറഞ്ഞാല്‍ നുണയാകും. ആദ്യമൊക്കെ ഇങ്ങനെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായപ്പോള്‍ ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷേ, എല്ലാവര്‍ക്കും സ്വരം നല്‍കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ക്കും എന്തും പറയാം, എന്ത് കമന്റുമിടാം. അതവരുടെ സന്തോഷം. അവര്‍ക്കതാണ് സന്തോഷമെങ്കില്‍ ആയ്‌ക്കോട്ടെ. അങ്ങനെയൊരു സബ്ജക്ടുണ്ടാക്കാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷം.’
‘ഇത്രേം ആളുകളുണ്ടായിട്ട് ഒരാളെ മാത്രം സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് വലിയ കാര്യമല്ലേ. അങ്ങയെങ്കിലും അറിയപ്പെടുന്നുണ്ടല്ലോ. ഓരോരുത്തര് വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്. അങ്ങനൊന്നും ആവണ്ടല്ലോ..,’ അന്നയുടെ സംസാരം പൊട്ടിച്ചിരിയ്ക്ക് വഴിവെച്ചു.
ഒരു കാലത്ത് ചലച്ചിത്ര താരങ്ങള്‍ ഗോസിപ്പുകളെയാണ് ഭയപ്പെട്ടിരുന്നതെങ്കില്‍ ഇന്നത് സോഷ്യല്‍ മീഡിയ ട്രോളുകളും പരിഹാസങ്ങളുമായിരിക്കുന്നു. രസകരമായ ട്രോളുകളും ആരോഗ്യകരമായ വിമര്‍ശനങ്ങളും പലപ്പോഴും താരങ്ങള്‍ തന്നെ അംഗീകരിക്കുകയും പോസ്റ്റിടുകയുമൊക്കെ ചെയ്യാറുമുണ്ട്. എന്നാല്‍, ചിലപ്പോഴെങ്കിലും താരങ്ങളുടെ, പ്രത്യേകിച്ച് നടിമാരുടെ പേജില്‍ വരുന്ന കമന്റുകളും വിമര്‍ശനങ്ങളും മര്യാദയുടെ സീമകള്‍ ലംഘിക്കുന്നവയാണ്. അശ്ലീല കമന്റുകള്‍ തുടങ്ങി ബോഡിഷെയ്മിങ് വരെ നടത്തുന്നവര്‍ വിര്‍ച്വല്‍ ലോകത്ത് കുറവല്ല. അന്ന പറയുന്നു.
ലാല്‍ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ട് തീര്‍ത്ത് ഒരാഴ്ച കഴിഞ്ഞ് ജോയിന്‍ ചെയ്ത ചിത്രമാണ് സച്ചിന്‍. വ്യത്യസ്ത തലമുറകളില്‍ പെട്ട നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അന്ന പറയുന്നു. ‘ലാലേട്ടനുമായി സിനിമ ചെയ്തു കഴിഞ്ഞയുടന്‍ എത്തിയത് ധ്യാനുമായുള്ള ചിത്രത്തിലാണ്.
സച്ചിനെ കുറിച്ച് പറയുകയാണെങ്കിൽ ‘ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ഒരു ലവ് സ്റ്റോറിയാണിത്. മുഴുനീള കോമഡി ചിത്രം. തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്‍ സന്തോഷത്തോടെയാകും പുറത്തിറങ്ങുകയെന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും’ -അന്ന വ്യക്തമാക്കി . എല്ലാ ജനറേഷനില്‍ ഉള്ളവര്‍ക്കൊപ്പവും അഭിനയിക്കാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണ്. എല്ലാ റോളുകളും കൈകാര്യം ചെയ്യാന്‍ പറ്റും എന്ന തോന്നലുള്ളതുകൊണ്ടാണല്ലോ എന്നെ അവര്‍ വിളിക്കുന്നത്. അതിനോട് എത്രത്തോളം നീതി പുലര്‍ത്താനായിട്ടുണ്ടെന്നറിയില്ല. എനിക്ക് എന്റേതായ പരിമിതികളുണ്ട്. എങ്കിലും മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം യുവതാരങ്ങള്‍ക്കൊപ്പവുമൊക്കെ അഭിനയിക്കാന്‍ പറ്റി. ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്.’ അന്ന കൂടീട്ടിച്ചേർത്തു.
മലയാളത്തില്‍ കൂടാതെ , മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും തിരക്കേറുകയാണ് അന്നയ്ക്ക്. മലയാളത്തില്‍ മൂന്നു ചിത്രങ്ങളാണ് ഷൂട്ട് ആരംഭിക്കാനുണ്ട്. ആദ്യ തമിഴ് ചിത്രം റിലീസിനൊരുങ്ങുന്നു. തെലുഗുവിലും ഉടന്‍ തന്നെ ഒരു ചിത്രം ചെയ്യുന്നുണ്ട് താരം.
anna rajan- talks about cyber attack