Tamil
ബിഗിലിന്റെ ട്രെയ്ലറിന് മാത്രമായി പ്രത്യേക ഷോ;ഒരുരൂപ ടിക്കറ്റിന് തള്ളിക്കയറി ആരാധകർ!
ബിഗിലിന്റെ ട്രെയ്ലറിന് മാത്രമായി പ്രത്യേക ഷോ;ഒരുരൂപ ടിക്കറ്റിന് തള്ളിക്കയറി ആരാധകർ!
By
തെറിക്കും മെർസലിനും ശേഷം വിജയ് ആറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ബീഗിൽ.ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നപ്പോൾ കിട്ടിയ പ്രതികരണവും പിന്തുണയും സിനിമയുടെ അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. യുട്യൂബില്‍ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ നേടിയ ട്രെയ്ലറിന് മാത്രമായി പ്രത്യേക ഷോ ഒരുക്കിയിരുന്നു തമിഴ്നാട്ടിലെ ചില തിയ്യറ്ററുകൾ. എന്നാൽ അതിശയിപ്പിക്കുന്ന ജന പ്രവാഹമാണ് കാണാൻ സാധിക്കുന്നത്.ചിത്രത്തിന് അത്രകണ്ട് പ്രതീക്ഷ ആരാധകർ നൽകുന്നുണ്ടന്നുള്ളതിന്റെ സൂചനയാണിത്.
ചെന്നൈ ക്രോംപെട്ടിലുള്ള വെട്രി സിനിമാസ്, തിരുനെല്‍വേലിയിലെ റാം മുത്തുറാം സിനിമാസ് തുടങ്ങിയ തിയ്യറ്ററുകളിലൊക്കെ ഇത്തരത്തിലുള്ള ട്രെയ്ലർ സ്പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. സൂപ്പര്‍താരത്തിന്റെ ചിത്രത്തിന്റെ ആദ്യദിനത്തിനെന്നത് പോലെയാണ് ട്രെയ്ലര് ഷോയ്ക്കായി ആരാധകര്‍ തളളിക്കയറിയത്.
ടിക്കറ്റ് ഏര്‍പ്പെടുത്തിയാണ് വെട്രി സിനിമാസ് ട്രെയ്ലര് സ്പെഷ്യല്‍ ഷോ സംഘടിപ്പിച്ചത്. ഒരു രൂപയാണ് വെട്രി സിനിമാസ് ട്രെയ്ലർ ഷോ ടിക്കറ്റിന് ഈടാക്കുന്നത്. മുന്‍പും ഇതേപോലെ സൂപ്പര്‍താര ചിത്രങ്ങളുടെ ട്രെയ്ലറുകള്‍ക്ക് സ്പെഷ്യല്‍ ഷോ സംഘടിപ്പിക്കാറുള്ള തിയേറ്ററാണ് വെട്രി സിനിമാസ്. ടിക്കറ്റിന് രണ്ട് രൂപയാണെങ്കിലും ആരാധകരില്‍ മിക്കവരും ജിഎസ്ടി അടക്കം 30-35 രൂപ നല്കി ഓണ്‍ലൈനിലാണ് പലപ്പോഴും ടിക്കറ്റുകള്‍ വാങ്ങുന്നതെന്ന് വെട്രി തീയേറ്റര്‍ ഉടമ രാകേഷ് ഗൗതമനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂട്യൂബില്‍ പുറത്തിറക്കുന്ന കണ്ടന്റ് അല്ല ഇതെന്നു തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രിന്റ് ആണെന്നും അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും ഇയാള്‍ വ്യക്തമാക്കി.
വിജയിന്റെ ദീപാവലി റിലീസായി തിയ്യറ്ററുകളിലെത്തുന്ന ‘ബിഗിലി’ന്റെ ഒഫിഷ്യല്‍ ട്രെയ്ലർ ശനിയാഴ്ചയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. ഇതുവരെ യുട്യൂബില്‍ 2.9 കോടിക്ക് മുകളില്‍ കാഴ്ച്ചക്കാരെ ലഭിച്ച ട്രെയ്ലര് ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
bigil trailer special show
