Malayalam
ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ!, ലാലേട്ടനൊക്കെ പറയുന്നത് ഫുള്‍ പൊട്ടത്തരം; ഫിറോസ് ഖാന്
ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ!, ലാലേട്ടനൊക്കെ പറയുന്നത് ഫുള്‍ പൊട്ടത്തരം; ഫിറോസ് ഖാന്
അവതാരകനായും ടെലിവിഷന്‍ താരമായുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഫിറോസ് ഖാന്. റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ ഫിറോസിനായത്. ഭാര്യ സജ്നയ്ക്കൊപ്പമാണ് ഫിറോസ് ബിഗ് ബോസിലെത്തിയത്. അടുത്തിടെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. ഷോയ്ക്ക് പിന്നാലെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.
ഇപ്പോഴും പുതിയ സീസണുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം ഫിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മത്സരാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഫിറോസ് ഖാനില്‍ നിന്ന് ഉണ്ടാകാറുമുണ്ട്. സാക്ഷാല്‍ മോഹന്‍ലാലിനെ കുറിച്ചുള്ളതാണ് പുതിയ വിമര്‍ശനം. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.
‘മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്.
ബിഗ്ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള് സല്യൂട്ട് കൊടുക്കും. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസ്’ ഫിറോസ് ഖാന് പറഞ്ഞു.
