Actor
നായകനും വില്ലനുമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തുന്നു!!; പുതിയ വിവരങ്ങള്‍ ഇങ്ങനെ
നായകനും വില്ലനുമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തുന്നു!!; പുതിയ വിവരങ്ങള്‍ ഇങ്ങനെ
മലയാളത്തില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജും. ‘മധുരരാജ’ എന്ന ചിത്രത്തിന് ശേഷം രണ്ടും പേരും വീണ്ടും ഒന്നിക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മധുരരാജ’. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2021 പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിന്‍. അതേസമയം, പോക്കിരിരാജയില്‍ സഹോദരങ്ങളായാണ് മമ്മൂട്ടിയും പൃഥ്വിയും വേഷമിട്ടത്. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വി കാമിയോ വേഷത്തിലെത്തിയെങ്കിലും ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിര്‍മ്മാതാവുമായിരുന്നു പൃഥ്വിരാജ്. നിലവില്‍ ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ‘ആടുജീവിതം’ സൂപ്പര്‍ ഹിറ്റ് ആയതിന്റെ വിജയാഘോഷത്തിലാണ് പൃഥ്വിരാജ്. കളക്ഷനില്‍ 150 കോടി പിന്നിട്ട ചിത്രം 200 കോടിയിലേക്ക് കുതിക്കുകയാണ്.