Connect with us

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ബിഗ്‌ബോസ് മലയാളം 5 ന്റെ റിലീസ് തീയതി പുറത്ത്

Malayalam

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ബിഗ്‌ബോസ് മലയാളം 5 ന്റെ റിലീസ് തീയതി പുറത്ത്

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ബിഗ്‌ബോസ് മലയാളം 5 ന്റെ റിലീസ് തീയതി പുറത്ത്

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരു ആഘോഷം പോലെയാണ് ബിഗ്‌ബോസിന്റെ ഓരോ സീസണും പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് നിറയെ ആരാധകവൃന്തവും ഇതിലൂടെ ലഭിക്കാറുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങള്‍ ആകുന്നു. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നാളിതുവരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയവും സംഭവ ബഹുലവുമായൊരു സീസണായിരുന്നു മലയാളത്തില്‍ കഴിഞ്ഞു പോയത്. താരങ്ങള്‍ക്കിടയിലെ മത്സര ബുദ്ധി കൂടിയതിനും വഴക്കും അടിയും കയ്യാങ്കളിയിലേക്ക് എത്തുന്നതുമൊക്കെ പോയ സീസണില്‍ കണ്ടു. ബിഗ് ബോസ് മലയാളം സീസണ്‍ 4 തീര്‍ത്ത ഓളം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ അഞ്ചാം സീസണിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ് ബോസ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ് ബോസ് മലയാളം സീസണ്‍ 5നെക്കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിനിടെ മാര്‍ച്ചില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിനിടെ ഷോയുടെ ലോഞ്ച് തിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്.

ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുമെന്ന് കരുതപ്പെടുന്ന തിയ്യതി പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച് 26 നായിരിക്കും ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ലോഞ്ചിംഗ് എന്നാണ് വീഡിയോയില്‍ പറയുന്നത്.

മാര്‍ച്ച് 26 ന് ഷോയുടെ ലോഞ്ച് നടക്കുമെന്നും ഇതോടൊപ്പം തന്നെ ഹോട്ട് സ്റ്റാറില്‍ ലൈവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോയ സീസണിലൂടെയാണ് മലയാളത്തില്‍ 24 മണിക്കൂറും ഹോട്ട് സ്റ്റാറില്‍ ലൈവ് സംപ്രേക്ഷണവും ആരംഭിച്ചത്. ഇത് വന്‍ സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ട് തന്നെ വരും സീസണിലും ഈ രീതി തുടരാന്‍ തന്നെയാണ് സാധ്യത. താരങ്ങളെ അടുത്തറിയാന്‍ പ്രേക്ഷകരേയും അത് സഹായിക്കുന്നുണ്ട്.

ഫെബ്രുവരി ആദ്യത്തെ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ തന്നെ അഞ്ചാം സീസണിന്റെ പുതുക്കിയ ലോഗോയും പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ പുതിയ സീസണിന്റെ തീം എന്താണെന്ന് വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ എല്‍ജിബിടി സൗഹാര്‍ദമായിരുന്നു മുഖ്യ തീം. ലെസ്ബിയന്‍, ഗേ ഓറിയന്റേഷനുള്ള മത്സരാര്‍ത്ഥികളും പോയ സീസണിലുണ്ടായിരുന്നു. ഈ സീസണിലും അതുപോലെ വഴിത്തിരിവായ തീരുമാനം തുടരുമോ എന്നത് കണ്ടറിയണം.

പോയ സീസണിലേത് പോലെ തന്നെ അഞ്ചാം സീസണും നടക്കുക മുംബൈയിലെ സെറ്റില്‍ തന്നെയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഫെബ്രുവരി മൂന്നാം ആഴ്ചയോടെ ലാലേട്ടന്റെ പ്രൊമോ വരുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഷോയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലാലേട്ടന്റെ പ്രൊമോ വീഡിയോയിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മലയാളത്തില്‍ ഇതുവരെ കാണാത്ത രംഗങ്ങളായിരുന്നു കഴിഞ്ഞ സീസണില്‍ അരങ്ങേറിയത്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും കയ്യാങ്കളിയിലേക്ക് നീങ്ങുന്നതും അതിന്റെ പേരില്‍ ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കുന്നതും പോയ സീസണില്‍ കണ്ടു. ഷോയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് മത്സരാര്‍ത്ഥിച്ച് സ്വയം ഷോയില്‍ നിന്നും ഇറങ്ങിപ്പോകുന്നതിനും നാലാം സീസണ്‍ സാക്ഷ്യം വഹിച്ചിരുന്നു.

അതേസമയം മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടന്ന് കഴിഞ്ഞു. ഇതിനിടയില്‍ മോഹന്‍ലാല്‍ തന്നെ അവതാരകനാവുമോ എന്ന ചോദ്യം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു. ഇത്തവണയും മോഹന്‍ലാലായിരിക്കും അവതാരകന്‍. ഇനിയിപ്പോള്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എല്ലാ ഭാഷകളിലും അവിടുത്തെ മുന്‍നിര താരങ്ങളാണ് അവതാരകരായിട്ട് എത്താറുള്ളത്. മലയാളത്തില്‍ മോഹന്‍ലാല്‍ എത്തുന്നതിന് മുന്‍പ് മമ്മൂട്ടിയ്ക്കും ഓഫര്‍ വന്നിരുന്നതായി അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തി.

അവതാരകന്റെ റോള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന നടന്‍ സുരേഷ് ഗോപിയ്ക്കും അതിന് സാധ്യതയുള്ളതായിട്ടാണ് ആരാധകര്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ഇടൈംസ് നടത്തിയ ഒരു പോളിലൂടെ ബിഗ് ബോസ് അവതാരകനാവാന്‍ ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്തിയിരിക്കുകയാണ്.

മോഹന്‍ലാലിന് പകരം ആ റോളിലേക്ക് എത്താന്‍ ഏറ്റവും മികച്ചത് ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയത്. ലിസ്റ്റില്‍ മമ്മൂട്ടി, പൃഥ്വിരാജ് സുരേഷ് ഗോപി, മുകേഷ് എന്നിങ്ങനെ നാല് താരങ്ങളുടെ പേരുകളാണ് ഉണ്ടായിരുന്നത്. പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്. 39 ശതമാനം പേരാണ് മമ്മൂട്ടിയ്ക്ക് വോട്ട് ചെയ്തത്. പൃഥ്വിരാജിന് 25 ശതമാനവും, സുരേഷ് ഗോപിയ്ക്ക് 22 ശതമാനവും മുകേഷിന് 14 ശതമാനവും വോട്ട് കിട്ടിയിരുന്നു.

More in Malayalam

Trending