Malayalam
കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താന്‍ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത്; ഒന്നില്‍ കോടതി ശിക്ഷിച്ചു; തനിക്ക് സംഭവിച്ചതിനെ കുറിച്ച് രജിത് കുമാര്‍
കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താന്‍ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത്; ഒന്നില്‍ കോടതി ശിക്ഷിച്ചു; തനിക്ക് സംഭവിച്ചതിനെ കുറിച്ച് രജിത് കുമാര്‍
ഏറെ ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥിയായിരുന്നു ഡോ രജിത് കുമാര്‍. വലിയ പ്രേക്ഷക പിന്തുണ ഷോയിലൂടെ സ്വന്തമാക്കിയെങ്കിലും സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ഡോ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ബിഗ് ബോസിന് ശേഷം ചില സിനിമകളിലൂം രജിത് കുമാര്‍ ഭാഗമായിരുന്നു.
അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ബിഗ് ബോസിന് മുമ്പും ശേഷവും തനിക്ക് എങ്ങനെയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് രജിത് കുമാര്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഡോ രജിത് കുമാര്‍ ഇതേ കുറിച്ച് പറഞ്ഞത്.
‘ചാട്ടൂളി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്ന് ഡോ. രജിത് കുമാര്‍ പറയുന്നു. കോടിക്കണക്കിന് ആളുകളുടെ കുടുംബത്തിലും ഹൃദയത്തിലും സ്ഥാനം ലഭിച്ചു എന്നതാണ് ബിഗ് ബോസിന് ശേഷം ലഭിച്ച പ്രധാന സന്തോഷം എന്ന് രജിത് കുമാര്‍ പറയുന്നു. തനിക്ക് നഷ്ടം എന്തെന്ന് വെച്ചാല്‍ കൊറോണ വന്നതിനെ തുടര്‍ന്നുള്ളതാണെന്ന് ഡോ. രജിത് കുമാര്‍ പറയുന്നു.
കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താന്‍ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത്. ഒന്ന് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലെ കേസ്. ഞാനാണ് ആളുകളെ വിളിച്ചുകൂട്ടിയത് എന്നാണ് ഒരു കേസ്. ആ കേസില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില്‍ അത് തള്ളിക്കളയാന്‍ വേണ്ടി 25000 രൂപ കൊടുത്ത് ഞാന്‍ കേസ് ഫയല്‍ ചെയ്തു.
രണ്ടാമത് എന്നെ കുറെ ആള്‍ക്കാര്‍ ഉമ്മ വെച്ചപ്പോള്‍ മനസിന് നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്ന് എന്തോ ഒരു വാക്ക് ഞാന്‍ പറഞ്ഞുപോയി. ആ തിരക്കില്‍ എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോള്‍ അറിയില്ല. അത് കൊറോണ പടരാന്‍ കാരണമായെന്ന് പറഞ്ഞ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ തിരുവനന്തപുരത്ത് ഉള്ള ഒരാള്‍ പരാതി നല്‍കി. അത് എറണാകുളും ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തു. അത് തള്ളിക്കളയാന്‍ ഞാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഒന്നാമത്തെ കേസില്‍ എന്നെ ശിക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് എനിക്ക് ഹൈക്കോടതി ശിക്ഷ തന്നു. ഒന്നുങ്കില്‍ ഒരു ദിവസം ജയിലില്‍ തടവ് കിടക്കണം ഇല്ലേല്‍ 200 രൂപ ഫൈന്‍ അടക്കണം. അങ്കമാലിയില്‍ കോടതിയില്‍ ഞാന്‍ 200 രൂപ ഫൈന്‍ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞിരുന്നു. അന്തിമ ഘട്ടത്തിലാണ് അടുത്ത കേസ്.
ജാമ്യക്കാരില്ലാതെ ഇപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പറ്റില്ല. ലാലേട്ടന്‍ രണ്ട് സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് അവസരം പറഞ്ഞിരുന്നതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയി. ജോലി ഞാന്‍ രാജിവെയ്ക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യാനാണ് തനിക്ക് താല്‍പര്യം എന്നും ഡോ. രജിത് കുമാര്‍ പറയുന്നു.
കോവിഡ് മൂലം ഷോ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. രണ്ടാം സീസണില്‍ ഒരു വിജയ് ഉണ്ടായിരുന്നില്ല. അടുത്തിടെ ഇതേ കുറിച്ചും രജിത്തിനെ കുറിച്ചും ബിഗ്‌ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥിയും നടിയുമായ ആര്യ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം സീസണില്‍ പങ്കെടുക്കുന്ന സമയത്ത് ആരായിരിക്കും വിജയിക്കുക എന്നതിനെ പറ്റി ഏകദേശമൊരു ധാരണ തനിക്ക് വന്നിരുന്നതായിട്ടാണ് ആര്യ പറയുന്നത്.
ശനിയും ഞായറും വരുന്ന അവതാരകന്‍ മോഹന്‍ലാല്‍ സംസാരിക്കുന്ന രീതിയില്‍ നിന്നുമാണ് ചില സൂചനകള്‍ കിട്ടിയിരുന്നത്. അങ്ങനെ താന്‍ മത്സരിച്ച സീസണില്‍ ഡോ. രജിത് കുമാര്‍ വിന്നറായേക്കുമെന്ന സൂചന ലഭിച്ചിരുന്നതായിട്ടാണ് ആര്യ പറയുന്നത്. ബിഗ് ബോസിനകത്ത് നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല പുറത്ത് കാര്യങ്ങള്‍ നടക്കുന്നത്. ശരിക്കും അകത്ത് നടക്കുന്നതിന്റെ നേര്‍വിപരീതമാണ് പുറത്തുള്ളത്. ഒരിക്കലും നമ്മളുടെ ചിന്തകളില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നടന്ന് കൊണ്ടിരിക്കുക.
എന്റെ അഭിപ്രായത്തില്‍ ബിഗ് ബോസ് ഷോ നടക്കുന്നത് വീടിനകത്തല്ല, പുറത്താണ്. വീടിനുള്ളില്‍ നില്‍ക്കുന്ന ഞങ്ങളെ പോലെയുള്ള മത്സരാര്‍ഥികള്‍ വെറും ഡമ്മി പീസുകളാണ്. പുറത്താണ് കളി മുഴുവന്‍. ടീമുകള്‍, ആര്‍മി, യൂട്യൂബ് ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അടി, ചെളി വാരി എറിയുന്നു, തെറിവിളി, ബഹളം, ഇതൊന്നും ഞങ്ങള്‍ അറിയുന്നില്ല.
നമ്മള്‍ അകത്ത് ഇവന്‍ ഈ ആഴ്ച ഡൗണ്‍ ആയിരുന്നു. അവനെ വേഗം എലിമിനേറ്റ് ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ പുറത്ത് അതിലും വലിയ കളി നടക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ വിന്നറാവാന്‍ പോകുന്നത് ഡോ. രജിത് കുമാറാണെന്ന് ഏകദേശം തോന്നിയിരുന്നു. ഷോ പകുതിയായപ്പോള്‍ തന്നെ വിജയസാധ്യത മനസിലായി തുടങ്ങി.
അദ്ദേഹത്തിന്റെ ആ പോക്ക് കണ്ടപ്പോഴാണ് അങ്ങനെ മനസിലായത്. ലാലേട്ടന്‍ പറയുന്ന കാര്യങ്ങളില്‍ നിന്നുമാണ് നമുക്ക് ഓരോ ആശയങ്ങള്‍ ലഭിക്കുന്നത്. ഈ സീസണിന്റെ വിന്നര്‍ രജിത് കുമാര്‍ സാറാണെന്ന് ഞാനും ഉറപ്പിച്ചിരുന്നു. പക്ഷേ ചില സാഹചര്യങ്ങള്‍ കാരണം സാറിന് പുറത്ത് പോകേണ്ടി വന്നുവെന്നും ആര്യ പറയുന്നു.