Connect with us

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ബാലചന്ദ്രന്‍ ചുളളിക്കാടും ജോയ് മാത്യുവും

Malayalam

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ബാലചന്ദ്രന്‍ ചുളളിക്കാടും ജോയ് മാത്യുവും

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ബാലചന്ദ്രന്‍ ചുളളിക്കാടും ജോയ് മാത്യുവും

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബാലചന്ദ്രന്‍ ചുളളിക്കാടും ജോയ് മാത്യുവും മത്സരിക്കും. ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.

ഫെഫ്കക്ക് കീഴില്‍ റൈറ്റേഴ്‌സ് യൂണിയന്‍ ഉണ്ടായപ്പോള്‍ ആദ്യം അതിന്റെ ജനറല്‍ സെക്രട്ടറി പ്രശസ്ത സംവിധായകനായ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹം മാറിയപ്പോള്‍ എ കെ സാജനായിരുന്നു ജനറല്‍ സെക്രട്ടറി.

സാധാരണഗതിയില്‍ പ്രസിഡന്റ് ജനറല്‍സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മല്‍സരമുണ്ടാകാറില്ല. നാമനിര്‍ദേശമായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്റിയത്. അധ്യക്ഷനായി മല്‍സരിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ രണ്ടു പ്രമുഖരാണ് തെയ്യാറായി വന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാട് അറിയപ്പെടുന്ന ഇടതുപക്ഷ അനുഭാവിയും ജോയ് മാത്യു വലതുപക്ഷാനുഭാവിയുമാണ്. അത് കൊണ്ട് തന്നെ മല്‍സരത്തിന് രാഷ്ട്രീയ നിറവും കൈവന്നിരിക്കുകയാണ്.

എം ടി വാസുദേവന്‍ നായര്‍ അടക്കം അംഗമായ യൂണിയനാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിന്‍. നിലവില്‍ എസ് എന്‍ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷന്‍. എന്നാല്‍ ഇത്തവണ സ്വാമി മാറി നില്‍ക്കുകയാണ്. ഫെഫ്ക കോണ്‍ഫഡേറേഷനെ നയിക്കുന്ന ബി ഉണ്ണികൃഷ്്ണന് ഇപ്പോള്‍ സംഘടനയില്‍ കനത്ത സ്വാധീനമുണ്ട്.

More in Malayalam

Trending

Recent

To Top