Connect with us

വമ്പൻ സർപ്രൈസ്!! എറണാകുളം BJP സ്ഥാനാർഥി സിനിമയിലെ ആ വമ്പൻ; ഇനി കടുത്ത പോരാട്ടം!!

Malayalam

വമ്പൻ സർപ്രൈസ്!! എറണാകുളം BJP സ്ഥാനാർഥി സിനിമയിലെ ആ വമ്പൻ; ഇനി കടുത്ത പോരാട്ടം!!

വമ്പൻ സർപ്രൈസ്!! എറണാകുളം BJP സ്ഥാനാർഥി സിനിമയിലെ ആ വമ്പൻ; ഇനി കടുത്ത പോരാട്ടം!!

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് ബിജെപിയുടെ നീക്കം.

എറണാകുളത്ത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണം കൊഴുക്കുന്ന വേളയിൽ ബിജെപി ഇപ്പോഴും സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ ആശയക്കുഴപ്പത്തിലാണ്. എന്നാൽ ഇതുവരേയും ബിജെപി കേരളത്തിൽ 4 മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിട്ടും അതില്‍ എറണാകുളം ഉള്‍പ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളില്ല. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

ഇതിനിടെയാണ് എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സ്ഥാനാർത്ഥിയാകുന്നതിനോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തത്. ആരാണ് സ്ഥാനാർത്ഥിയാവുന്നതെന്ന് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

വിജയസാധ്യത കുറഞ്ഞ മണ്ഡലമായിട്ടാണ് ബിജെപി നേതൃത്വം എറണാകുളത്തെ കാണുന്നത്. ബിജെപിക്ക് എറണാകുളം അല്ലാതെ കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എറണാകുളത്ത് മാത്രം നാലോളം ബിജെപി നേതാക്കള്‍ പാര്‍ട്ടിയുടെ സാധ്യത പട്ടികയിലുണ്ടെന്നാണ് വിവരം. അടുത്തിടെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയെ സജീവമായി പരിഗണിക്കുന്നുണ്ടെന്നും, എന്നാല്‍ എറണാകുളത്ത് വിജയസാധ്യത കുറവായതിനാല്‍ അദ്ദേഹം മത്സരിക്കുമോ എന്ന് വ്യക്തമല്ല എന്നും പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് മുതിര്‍ന്ന നേതാവ് സി രഘുനാഥിനൊപ്പമാണ് മേജര്‍ രവി പാര്‍ട്ടിയിലെത്തിയത്. ഡിസംബറിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം. രഘുനാഥിനെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാക്കിയിരുന്നു. അതുപോലെ മേജര്‍ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റുമായി നിയമിക്കുകയായിരുന്നു.

ബിജെപി മുന്നോട്ട് വെക്കുന്ന തീവ്ര ദേശീയത വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ മേജര്‍ രവി മത്സരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സുരേഷ് ഗോപി ചലച്ചിത്ര മേഖലയില്‍ നിന്ന് തൃശൂരില്‍ മത്സരിക്കുന്നുണ്ട്. വീണ്ടുമൊരാളെ സിനിമ മേഖലയില്‍ നിന്ന് പരിഗണിക്കണോ എന്ന ആശയക്കുഴപ്പവും നേതൃത്വത്തിനുണ്ട്. കെഎസ് രാധാകൃഷ്ണന്റെ പേരും സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സാധ്യത പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചില്ല. എഎന്‍ രാധാകൃഷ്ണനും പ്രതീക്ഷയിലാണ്.

കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഉടൻ തന്നെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു.

നിതിൻ ഗ‍ഡ്‌കരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിലെ 4 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികൾക്കായി കാത്തിരിപ്പ് തുടരും. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ദാദര്‍ നഗര്‍ ഹവേലി, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പട്ടികയിൽ കര്‍ണാടകയിലെ പ്രതാപ് സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചു. കര്‍ണാൽ മണ്ഡലത്തിൽ മനോഹര്‍ലാൽ ഖട്ടര്‍ മത്സരിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ മത്സരിക്കും. ജെഡിഎസ് നേതാവ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്ജുനാഥ് ബാംഗ്ലൂര്‍ റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും.  

More in Malayalam

Trending

Recent

To Top