ലക്ഷ്മി നക്ഷത്ര വിളിച്ചിട്ടാണ് സംഭവം നടന്ന ദിവസം ജിനേഷ് ലൊക്കേഷനിൽ എത്തിയത്; നടക്കാൻ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്; എനിക്ക് വിഷമമുണ്ട് ; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!!
By
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം നടനും കൊമേഡിയനുമായ ബിനു അടിമാലിയും കൊല്ലം സുധിയുടെ മരണവുമാണ്. ഫോട്ടോഗ്രാഫറും താരത്തിന്റെ മുന്‍ സോഷ്യല്‍മീഡിയ മാനേജരുമായ ജിനേഷിനെയാണ് ബിനു അടിമാലി ഷൂട്ടിങ് ലൊക്കേഷില്‍ വിളിച്ച് വരുത്തി ക്രൂരമായി മര്‍ദ്ദിച്ചത്. മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുന്നെന്ന് മനസിലാക്കി ലൊക്കേഷനിലുണ്ടായിരുന്നവരാണ് വാതില്‍ പൊളിച്ച് അകത്ത് കയറി രക്ഷിച്ചതെന്നും എട്ട് ലക്ഷം വില വരുന്ന തന്റെ ക്യാമറ പൊട്ടിച്ചെന്ന് ആരോപിച്ചായിരുന്നു ജിനേഷ് പോലീസിൽ പരാതി നൽകി രംഗത്തെത്തിയത്.
ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്ര വിളിച്ചിട്ടാണ് സംഭവം നടന്ന ദിവസം ലൊക്കേഷനിലേക്ക് ജിനേഷ് ചെന്നതെന്നാണ് ഫൈനൽ ന്യൂസ് മലയാളം എന്ന യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്റ്റാർ മാജിക്ക് അണിയറപ്രവർത്തകരോ താരങ്ങളോ ഒന്നും ജിനേഷിന് നീതി കിട്ടുന്ന തരത്തിൽ സംസാരിക്കാനോ കണ്ട കാര്യം വെളിപ്പെടുത്താനോ തയ്യാറായിട്ടില്ല.
ഇപ്പോഴിതാ തന്റെ ഭാഗത്തെ സത്യം കൂടുതൽ ആളുകൾക്ക് മനസിലാക്കാൻ സംഭവം നടന്നശേഷം ഷോ ഡയറക്ടർ അനൂപ് ജോൺ തന്നെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോർഡ് ജിനേഷ് പുറത്തുവിട്ടിരിക്കുകയാണ്. ബിനു അടിമാലി നിന്നോട് കാണിച്ചത് തെണ്ടിത്തരം തന്നെയാണെന്ന് അനൂപ് ജോൺ പറയുന്നതും കേൾക്കാം…
‘എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്ക് ശ്രീകണ്ഠൻ സാറുടെ പെർമിഷൻ വേണം. സാറിന്റെ അടുത്ത് സംഭവം എത്തിയിട്ടുണ്ട്. അദ്ദേഹം വിളിച്ചിരുന്നു. സാർ എന്താണ് പറയുന്നതെന്ന് നോക്കാം.’ ‘അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഞാൻ സ്വന്തമായി പ്രൊഡക്ഷൻ നടത്തുകയല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഷാർപ്പായി പറയാമായിരുന്നു.
എനിക്ക് ഇപ്പോൾ സ്വന്തമായി തീരുമാനം എടുക്കാൻ പറ്റില്ല. അയാള് നിന്റെ സാധനങ്ങളുടെ പൈസ സെറ്റിൽ ചെയ്താൽ ഈ സാധനം വിടുമോ നീ…?. നീ പറയുന്നത് ന്യായമാണ്. അന്ന് അവിടുന്ന് പോയശേഷം ബിനുവുമായി ഞാൻ പിന്നെ സംസാരിച്ചിട്ടില്ല.’ ‘എനിക്ക് കാര്യങ്ങളെല്ലാം അറിയാം ജിനേഷേ.. നടക്കാൻ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്. അതിൽ എനിക്കും വിഷമമുണ്ട്. ഹൈപ്പർടെൻഷൻ കയറി ഒരാളെ ഉപദ്രവിക്കുകയെന്ന് പറഞ്ഞാൽ അത് വല്ലാത്ത വകുപ്പാണ്. പുള്ളിയെ സേവ് ചെയ്യാനൊന്നുമല്ല ഞാൻ ഉദ്ദേശിക്കുന്നത്.
പക്ഷെ കമ്പനിയുടെ അകത്ത് കാര്യങ്ങൾ വരുമ്പോൾ അത് അനുസരിച്ചല്ലേ മൂവ് ചെയ്യാൻ പറ്റൂ.’ ‘നാളെ രണ്ട് പേര് പറഞ്ഞാലും അയാൾ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കും. മധു ചേട്ടനാണല്ലോ തുറന്ന് കേറിയതൊക്കെ. പോലീസ് എന്തായാലും നമ്മുടെ അടുത്ത് വന്ന് ചോദിക്കുമെന്ന് അറിയാം. കാര്യം ശരിയാണ് നിനക്കുണ്ടായ നഷ്ടങ്ങൾ വളരെ വലുതാണ്. ഇത് പുള്ളി ആവശ്യമില്ലാതെ ഉണ്ടാക്കിയ പ്രശ്നമാണ്. അയാളുടെ പ്രശ്നം അയാളുടെ വാശിയാണ്.’ ‘അയാൾക്ക് പറഞ്ഞാൽ മനസിലാകില്ല. കോംപ്രമൈസ് ചെയ്യാൻ സഹായിക്കാൻ പറഞ്ഞിരുന്നു. ചെറിയ തട്ട് കിട്ടിയെന്ന് പുള്ളിക്ക് ഇപ്പോൾ മനസിലായിട്ടുണ്ട്.
നീ അയാളെ നശിപ്പിക്കാൻ പോകുവാണെന്ന പേടി അയാൾക്കുണ്ട്. സാറിന് വലിയ താൽപര്യമില്ല. പോലീസും കേസുമാകില്ലേ. നിനക്കുണ്ടായ നഷ്ടങ്ങൾ നികത്തി തരണം ഭാവിയിൽ ദ്രോഹിക്കരുതെന്നും നീ എഴുതി വാങ്ങണം.’ ‘അയാളെ രണ്ട് മാസം നമ്മൾ ഷോയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. അത് പണിഷ്മെന്റാണ്. പുള്ളി കാണിച്ചത് തെണ്ടിത്തരം തന്നെയാണ്.
ഷോയിൽ നിന്നും മാറ്റി നിർത്തിയശേഷം ഓഫീസിൽ വന്ന് കൊച്ചിന്റെ കാര്യം പറഞ്ഞൊക്കെ കരഞ്ഞെന്ന് കേട്ടു.’ ‘അതൊക്കെ കൊണ്ടാണ് ഒരുത്തന്റെ പണി കളയേണ്ടെന്ന രീതിയിൽ ബിനുവിനെ വിളിച്ചോളാൻ ശ്രീകണ്ഠൻ സാർ പറഞ്ഞത്. അല്ലാതെ ഷോയ്ക്ക് പുള്ളിയെ ആവശ്യമുണ്ടായിട്ടല്ല. പുള്ളി പോയപ്പോൾ ഷോയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’, എന്നാണ് അനൂപ് സംഭവശേഷം പലപ്പോഴായി ജിനേഷിനെ വിളിച്ചപ്പോൾ പറഞ്ഞത്.
ജിനേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല എന്ന് പറഞ്ഞ് ബിനു അടിമാലിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാന്‍ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാമെന്ന്.’
എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊന്നും ഒന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാന്‍. എന്റെ പേജ് നോക്കാന്‍ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായെന്നും ബിനു അടിമാലി പറഞ്ഞിരുന്നു.
ഇവന്‍ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ. ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല എന്നാണ്’ ബിനു അടിമാലി പറഞ്ഞത്.