Connect with us

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകും, ഈസ്റ്ററും വിഷുവും തൃശൂര്‍ പൂരവും അടക്കം എല്ലാ ആഘോഷങ്ങളും തിരഞ്ഞെടുപ്പിനുള്ളില്‍ ലഭിച്ചത് അനുഗ്രഹമായി; സുരേഷ് ഗോപി

News

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകും, ഈസ്റ്ററും വിഷുവും തൃശൂര്‍ പൂരവും അടക്കം എല്ലാ ആഘോഷങ്ങളും തിരഞ്ഞെടുപ്പിനുള്ളില്‍ ലഭിച്ചത് അനുഗ്രഹമായി; സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകും, ഈസ്റ്ററും വിഷുവും തൃശൂര്‍ പൂരവും അടക്കം എല്ലാ ആഘോഷങ്ങളും തിരഞ്ഞെടുപ്പിനുള്ളില്‍ ലഭിച്ചത് അനുഗ്രഹമായി; സുരേഷ് ഗോപി

തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സുരേഷ് ഗോപി. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ താന്‍ ചിരിച്ചുകൊണ്ട് നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഈസ്റ്ററും വിഷുവും തൃശൂര്‍ പൂരവും അടക്കം എല്ലാ ആഘോഷങ്ങളും തിരഞ്ഞെടുപ്പിനുള്ളില്‍ ലഭിച്ചത് അനുഗ്രഹമായി കാണുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. 41 ദിവസമാണ് ഇനി ഉള്ളത്. കുറച്ചുകൂടി ആഴത്തില്‍ പ്രചരണം നയിക്കാനും സമാധാനത്തോടെ പ്രചരണം നടത്താനും സമയം കിട്ടും.

കഴിഞ്ഞ തവണ അത് കിട്ടിയില്ലായിരുന്നു. ഈസ്റ്റര്‍, വിഷു, 7 ദിവസത്തെ പൂര ആഘോഷം അങ്ങനെ പലതും ഇവിടെ നടക്കാനുണ്ട്. മാസങ്ങളായിട്ടല്ല, വര്‍ഷങ്ങളായി ഞാന്‍ ഇവിടെ തൃശൂരില്‍ ഉണ്ട്. പ്രചരണത്തിന്റെ ഘട്ടങ്ങള്‍ ഞാന്‍ അളക്കുന്നില്ല. സമയം കിട്ടിയത് കൊണ്ട് കുറച്ചൂടെ നന്നായി പ്രചരണം നയിക്കാനാകും’, എന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് തൃശൂര്‍. ബിജെപി എ ക്ലാസ് കാറ്റഗറിയില്‍ പെടുത്തിയിരിക്കുന്ന ഇവിടെ ഇക്കുറി സുരേഷ് ഗോപിയിലൂടെ സീറ്റ് പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ദേശീയ നേതൃത്വം. സുരേഷ് ഗോപിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

മാത്രമല്ല 2019 ല്‍ സുരേഷ് ഗോപി നേടിയ വോട്ടുകളും ബി ജെ പിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. ഏറ്റവും അവസാനമായിരുന്നു കഴിഞ്ഞ തവണ സുരേഷ് ഗോപിയെ ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അവസാന ലാപ്പില്‍ എത്തിയിട്ടും ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്.

സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വര്‍ധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎന്‍ പ്രതാപനായിരുന്നു വിജയിച്ചത്.

പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ശക്തമായ പ്രവര്‍ത്തനമാണ് സുരേഷ് ഗോപി കാഴ്ച വെച്ചത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളടക്കം ഇത്തവണ നേടാനാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. പത്മജയുടെ ബി ജെ പി പ്രവേശവും വോട്ടായി മാറുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു ഡി എഫിന് വേണ്ടി കെ മുരളീധരനും എല്‍ ഡി എഫിനായി വി എസ് സുനില്‍ കുമാറുമാണ് മത്സരിക്കുന്നത്.

More in News

Trending

Recent

To Top