Malayalam Breaking News
എന്നാൽ എന്നെ അടിക്കെടാ ; സാബുവിനോട് കയർത്ത് ഹിമ – നല്ല അച്ഛനും അമ്മയ്ക്കും ജനിക്കണമെന്നു സാബു ; വഴക്കുകൾ മുറുകി ബിഗ് ബോസ് ഹൗസ്
എന്നാൽ എന്നെ അടിക്കെടാ ; സാബുവിനോട് കയർത്ത് ഹിമ – നല്ല അച്ഛനും അമ്മയ്ക്കും ജനിക്കണമെന്നു സാബു ; വഴക്കുകൾ മുറുകി ബിഗ് ബോസ് ഹൗസ്
By
എന്നാൽ എന്നെ അടിക്കെടാ ; സാബുവിനോട് കയർത്ത് ഹിമ – നല്ല അച്ഛനും അമ്മയ്ക്കും ജനിക്കണമെന്നു സാബു ; വഴക്കുകൾ മുറുകി ബിഗ് ബോസ് ഹൗസ്
അവസാന ദിനങ്ങളിലേക്ക് അടുക്കുമ്പോൾ ബിഗ് ബോസ് ഹൗസ് പ്രശ്ന മുഖരിതമാകുകയാണ്. നിസാര പ്രശ്നങ്ങൾക്ക് ആരംഭിക്കുന്ന വഴക്കുകൾ കയ്യേറ്റങ്ങളിലേക്കും പരസ്പരമുള്ള ചളി വാരിയെറിയലിലേക്കുമാണ് നീങ്ങുന്നത്. ഇപ്പോൾ പ്രധാന പ്രശ്നം സാബുവും ഹിമയും തമ്മിലുള്ള വഴക്കാണ്. പ്രണയമാണ് എന്ന് പറഞ്ഞ ഹിമ തന്നെയാണ് സാബുവുമായി കൊമ്പു കോർക്കുന്നതും.
സാബുവും സുരേഷും മുട്ട പൊരിച്ച് കഴിച്ചതിനെ തുടർന്നു പേര്ളിയും അർച്ചനയും തമാശക്ക് വഴക്കിട്ടു. നാലുപേരും അതിനെ തമാശയോടെ സമീപിചെങ്കിലും ഇവിടേക്കെത്തിയ ഹിമ അത് വലിയൊരു പ്രശ്നമാക്കി .കാര്യം മനസിലാക്കാതെ സംസാരിക്കാന്‍ വരരുതെന്ന് പറഞ്ഞ് സുരേഷ് ഹിമയ്ക്ക് മറുപടി കൊടുത്തു. സാബു ഭക്ഷണം കഴിക്കുന്ന സമയം ഹിമ കളിയാക്കി. പിന്നീട് ഹിമയുടെ അടുത്തെത്തിയ സാബു നിന്‍റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ല ഞാന്‍ കഴിക്കുന്നതെന്നും ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും പറഞ്ഞു. സ്വന്തം അമ്മയേയും അച്ഛനേയും വരെ ശത്രുവായി കാണുന്നവളാണ് ഹിമയെന്നും സാബു പറഞ്ഞു.
സ്മോക്കിങ് ഏരിയയിലുണ്ടായിരുന്ന സാബുവിനും സുരേഷിനും അരികിലെത്തി ഹിമ വീണ്ടും പ്രശ്നമുണ്ടാക്കി. ശ്രീനിഷ് ഹിമയോട് പോകാന്‍ പറഞ്ഞെങ്കിലും ഹിമ കൂട്ടാക്കിയില്ല. തന്‍റെ അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞപ്പോള്‍ ആർക്കും കൊണ്ടില്ലെന്ന് പറഞ്ഞായിരുന്നു ഹിമ പൊട്ടിത്തെറിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കാനുള്ള അവസരം സാബു വെറുതെ വിടില്ലെന്നും സാബു ചെകുത്താനാണെന്നും ഹിമ പറഞ്ഞു. സാബുവിനോട് ഇഷ്ടം തോന്നിയതാണ് തന്‍റെ തെറ്റെന്നും ഹിമ പറഞ്ഞു. സാബു ഓരോന്നു പറഞ്ഞ് ഹിമയെ പ്രകോപിച്ചു. തന്‍റെ വീട്ടിലെ സ്വഭാവം ഇവിടെ എടുക്കരുതെന്ന് ഹിമ സാബുവിനോട് പറഞ്ഞു. സുരേഷിന്‍റേയും ബഷീറിന്‍റേയും ശ്രീനിഷിന്‍റേയും നിശബ്ദ പിന്തുണയും സാബുവിനുണ്ടായിരുന്നു.
സാബുവിന് പിന്നാലെ അടുക്കളയിലെത്തിയ ഹിമ ഭക്ഷണത്തെ കുറിച്ച് പറഞ്ഞ് ചൂടായി. ഹിമയോട് അടങ്ങാന്‍ പേളി പറഞ്ഞെങ്കിലും തന്‍റെ അച്ഛനെ പറഞ്ഞപ്പോള്‍ ആരേയും കണ്ടില്ലല്ലോ എന്ന് ഹിമ പറഞ്ഞു. ഷിയാസും ഹിമയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. എന്നാല്‍ ഹിമ നിർത്താനുള്ള ഉദ്ദേശ്യമായിരുന്നില്ല. തമാശ രൂപത്തിലായിരുന്നു സാബു ഇതിനോടൊക്കെ പ്രതികരിച്ചത്. ഇത് ഹിമയെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇനി മേലാല്‍ സാബു മര്യാദയ്ക്ക് ഫുഡ് കഴിക്കില്ലെന്ന് ഹിമ പറഞ്ഞു. സാബുവിന്‍റെ അമ്മയെ തനിക്ക് കാണണമെന്നും വീട്ടിലെ സ്വഭാവം ഇവിടെ എടുക്കരുതെന്നും പറഞ്ഞ് ഹിമ ദേഷ്യം പിടിച്ചു. സാബുവിന്‍റെ ചായ തട്ടി മറിക്കാനായി ഹിമ ശ്രമിച്ചു. സാബു വിഷമാണെന്നും ഹിമ പറഞ്ഞു. ഇതോടെ സുരേഷും പേളിയും അർച്ചനയും ചേർന്ന് ചെകുത്താന്‍ കയറിയ വീടെന്ന പാട്ട് പാടി. ഇതൊക്കെ ഹിമയെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. രണ്ടു മുട്ടയെടുത്ത് കൈയ്യില്‍ പിടിച്ചു കൊണ്ട് തനിക്ക് തോന്നിയത് പോലെ ചെയ്യുമെന്ന് ഹിമ പറഞ്ഞു. ക്യാപ്റ്റനായ ശ്രീനി എന്താണ് പ്രശ്നമെന്ന് ചോദിച്ചു.
താന്‍ തനിക്ക് അവകാശപ്പെട്ട മുട്ട മാത്രമാണ് എടുത്തതെന്നു സാബു വ്യക്തമാക്കി. ഇതിനിടെ ഇരുവരും വീണ്ടും തർക്കമായി. ഹിമയെ പ്രകോപിപ്പിക്കാനായി സാബു പ്ലെയ്റ്റ് എടുത്ത് കൊട്ടി. ഹിമ പ്ലെയ്റ്റ് തട്ടി മാറ്റിയതും സാബു ചാടിയെഴുന്നേറ്റു. എന്നാ അടിക്കെടാ എന്ന് പറഞ്ഞ് ഹിമ സാബുവിന്‍റെ നേരെ ചാടിയെത്തി. എല്ലാവരും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു. കൈയ്യിലൊരു പാത്രവുമായി സാബു ഹിമയുടെ മുന്നിലൂടെ നടന്ന് പ്രകോപിപ്പിക്കുന്നത് തുടർന്നു. ഹിമയേയും സാബുവിനേയും ഓരോ മുറിയിലാക്കി മാറ്റി നിർത്തിയാണ് താല്‍ക്കാലിക ശമനമുണ്ടാക്കിയത്.
big boss-sabu and hima issue
