Connect with us

രണ്ടാമൂഴത്തിന്റെ പ്രീ പ്രൊഡക്ഷൻ അവസാനഘട്ടത്തിൽ ; കൂടുതൽ വിവരങ്ങൾ പങ്കു വച്ച് ശ്രീകുമാർ മേനോൻ

Malayalam Breaking News

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് രണ്ടാമൂഴം . ഒടിയനു ശേഷം ശ്രീകുമാർ മേനോൻ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം , പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവസാന ഘട്ടത്തിലാണെന്ന് അറിയിച്ചു. ചിത്രത്തിന്റെ തുടക്കം കുറിക്കേണ്ട സമയം അടുത്തടുത്ത് വരുന്നു എന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ ഭാഗമായി ചിക്കാഗോ സന്ദര്‍ശിച്ച ശ്രീകുമാര്‍ മേനോനോടൊപ്പം ഡോക്ടര്‍ ബി ആര്‍ ഷെട്ടിയും ഉണ്ടായിരുന്നു.

ചിക്കാഗോയില്‍ വെച്ച് ലോക സിനിമയിലെ ചില ചലച്ചിത്ര പ്രതിഭകളുമായി വളരെ വിജയകരമായ ചര്‍ച്ചകള്‍ രണ്ടാമൂഴത്തെ കുറിച്ച് നടത്തി എന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. അധികം വൈകാതെ തന്നെ രണ്ടാമൂഴത്തിന്റെ ഒരു മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിനിമയുടെ സ്‌ക്രിപ്റ്റ് മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവന്‍ നായര്‍ എഴുതിതീര്‍ത്തിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരങ്ങളാണ് രണ്ടാമൂഴത്തിനായി അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

sreekumar menons tweet about randamoozham

More in Malayalam Breaking News

Trending

Recent

To Top