Connect with us

നോറ ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആരുടെയും മുഖത്ത് സന്തോഷമില്ല; ആ സമയം ജിന്റോ ചേട്ടൻ പറഞ്ഞ ആ ഒരു വാക്ക്; വൈറലായി ആരാധകന്റെ കുറിപ്പ്!!

Bigg Boss

നോറ ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആരുടെയും മുഖത്ത് സന്തോഷമില്ല; ആ സമയം ജിന്റോ ചേട്ടൻ പറഞ്ഞ ആ ഒരു വാക്ക്; വൈറലായി ആരാധകന്റെ കുറിപ്പ്!!

നോറ ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആരുടെയും മുഖത്ത് സന്തോഷമില്ല; ആ സമയം ജിന്റോ ചേട്ടൻ പറഞ്ഞ ആ ഒരു വാക്ക്; വൈറലായി ആരാധകന്റെ കുറിപ്പ്!!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 84 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി വെറും പതിനാറ് ദിവസങ്ങൾ മാത്രമാണ് ഫൈനലിന് ഉള്ളത്. ഗ്രാന്റ് ഫിനാലയിലേക്ക് കടക്കാൻ ഇനി ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെ നാടകീയ മുഹൂർത്തങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എവിക്ഷന്‍ പ്രോസസില്‍ അവസാന നിമിഷം എത്തിയത് റിഷിയും നോറയുമായിരുന്നു. റിഷിക്ക് ഗ്രീന്‍ ബാന്‍ഡ് ലഭിച്ചതോടെ സേവ്ഡ് ആവുകയും നോറയോട് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാനും പറഞ്ഞു.

ഇറങ്ങുന്ന സമയത്തും നോറയോട് കൂടുതല്‍ സംസാരിച്ചത് ജിന്റോ ആയിരുന്നു. പുറത്ത് വന്നിട്ട് കാണാമെന്നും ഉറപ്പായും സംസാരിക്കാമെന്നുമെല്ലാം ജിന്റോ നോറയോട് പറയുന്നുണ്ടായിരുന്നു. ബാക്കി എല്ലാവരുമായും സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്. മാത്രമല്ല, ജാസ്മിന്‍ നോറയോട് ഒന്നും മനസില്‍ വെക്കരുതെന്നും പറയുന്നുണ്ടായിരുന്നു. ജാസ്മിനും നോറയും തമ്മിലാണ് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയിട്ടുള്ളത്.

എവിക്ട് ആയി കാണിച്ച നോറ പക്ഷെ നേരെ പോയത് മോഹന്‍ലാലിനൊപ്പമുള്ള വേദിയിലേക്കല്ല, പകരം സീക്രട്ട് റൂമിലേക്കാണ്. എന്നാല്‍ സീക്രട്ട് റൂമില്‍ വെച്ച് നോറയോട് ഹെഡ് സെറ്റ് വെച്ച് ഇരിക്കാനാണ് ബിഗ് ബോസ് പറയുന്നത്. അന്നേ ദിവസത്തെ പരിപാടി അവിടെ അവസാനിക്കുകയും ചെയ്തിരുന്നു.

അതുകഴിഞ്ഞ് ലൈവില്‍ നോറ തിരിച്ചു വരുന്നത് കാണിക്കുന്നുണ്ട്. എന്നാൽ നോറ തിരിച്ചെത്തിയപ്പോള്‍ ആരുടെയും മുഖത്ത് സന്തോഷമില്ലായിരുന്നു എന്ന കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും ചര്‍ച്ചയാക്കുന്നത്. നോറയെ തിരിച്ച് ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്ത് സംസാരിച്ചത് ജിന്റോ മാത്രമാണ്.

നോറ തിരിച്ചു വന്നപ്പോള്‍ അര്‍ജുനും ജാസ്മിനും ശ്രീതുവുമൊക്കെ മൈന്‍ഡ് പോലും ചെയ്യാതെ തിരിച്ചു പോയി കിടന്നുറങ്ങിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. നോറ തിരിച്ചു കയറയിപ്പോള്‍ ആരുടെയും മുഖത്ത് സന്തോഷമില്ലല്ലോ എന്ന് നോറ ലൈവില്‍ ചോദിക്കുന്നുണ്ട്. ആകെ ജിന്റോ ചേട്ടന്റെ മുഖത്ത് മാത്രമേ മാത്രമേ ഞാന്‍ സന്തോഷം കണ്ടുള്ളു.

തനിക്ക് നോറ ഇവിടുന്ന് പോകണം എന്നില്ലായിരുന്നു എന്നാണ് ഇതിന് മറുപടിയായി ജിന്റോ പറയുന്നത്. നോറയോട് ഏറ്റവും നന്നായി പെരുമാറിയത് ജിന്റോ ആണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ജിന്റോയെ സ്‌നേഹിക്കാന്‍ ഒരു കാരണം കൂടിയായി എന്നാണ് ജിന്റോ ഫാൻസ് തന്നെ പറയുന്നത്. നോറയെ എല്ലാവരും വേദനിപ്പിച്ചാണ് വിട്ടതെന്നും എന്നാല്‍ അപ്പോള്‍ പോലും നന്നായി സംസാരിച്ച ഒരു വ്യക്തി ജിന്റോ ആണെന്നും ആളുകള്‍ വിലയിരുത്തുകയാണ്.

ഇത് ജിന്റോയുടെ ക്വാളിറ്റിയെ ആണ് കാണിക്കുന്നതെന്നും പറയുന്നു. അത്തരത്തില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നിലവിലെ സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജിന്റോ. ആ ജിന്റോയാണ് നോറയെ ചേര്‍ത്ത് പിടിച്ചത് എന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാല്‍ നോറ ഏറ്റവും കൂടുതല്‍ തള്ളിപ്പറഞ്ഞ മത്സരാര്‍ത്ഥിയും ജിന്റോയാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:-
‘നോറ ഏറ്റവും തള്ളി പറഞ്ഞത് ജിന്റോയെ ആണ്. പക്ഷെ നോറ ഔട്ട് ആയെന്നു കരുതി സന്തോഷിച്ചവര്‍ക്കിടയിലേക്ക് അവള്‍ തിരിച്ചു വന്നപ്പോള്‍ വാക്കുകള്‍ കൊണ്ട് ചേര്‍ത്ത് പിടിക്കാന്‍ ജിന്റോയെ ഉണ്ടായുള്ളൂ…

തിരിച്ചു അറിവുള്ള വ്യക്തി ആണ് നോറ എങ്കില്‍ അവള്‍ക് ഇനി എങ്കിലും ജിന്റോ എന്ന മനുഷ്യന്റെ വലിയ മനസ് മനസിലാകും,’ കുറിപ്പില്‍ പറയുന്നു. മുന്നില്‍ ചിരിച്ചു പിന്നില്‍ നിന്നു കുത്തുന്ന ചതിയന്മാരുടെ കൂട്ടത്തില്‍ അല്ല ജിന്റോ…. നിരുപദ്രവമായ കള്ളങ്ങള്‍ പറഞ്ഞാലും മണ്ടത്തരം പറഞ്ഞാലും ആ ഹൌസ് ല്‍ ഏറ്റവും നല്ല മനസിനുടമ ജിന്റോ മാത്രം ആണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More in Bigg Boss

Trending

Recent

To Top