Connect with us

നന്ദന പുറത്താകാൻ കാരണം ആ ഒരാൾ; ആരുമറിയാതെ ബിഗ് ബോസ്സിനുള്ളിൽ അത് സംഭവിച്ചു..!

Bigg Boss

നന്ദന പുറത്താകാൻ കാരണം ആ ഒരാൾ; ആരുമറിയാതെ ബിഗ് ബോസ്സിനുള്ളിൽ അത് സംഭവിച്ചു..!

നന്ദന പുറത്താകാൻ കാരണം ആ ഒരാൾ; ആരുമറിയാതെ ബിഗ് ബോസ്സിനുള്ളിൽ അത് സംഭവിച്ചു..!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു.

ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ആഴ്ചകൾ മാത്രം. അവസാനമായി പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് നന്ദന. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് നന്ദന ബിഗ് ബോസ് വീട്ടിലെത്തുന്നത്. ബിഗ് ബോസ് വീട്ടിലെ കോമണര്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നന്ദന.

അകത്തും പുറത്തും ജനപ്രീതി നേടാനും നന്ദനയ്ക്ക് സാധിച്ചിരുന്നു. സിജോ, സായ് കൃഷ്ണ എന്നിവരുമായുള്ള നന്ദനയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും തങ്ങളുടെ സഹോദരിയെന്നത് പോലെയായിരുന്നു നന്ദനയെ കണ്ടത്. പുറത്ത് വന്ന സായിയെ സ്വീകരിക്കാന്‍ നന്ദനയുമെത്തിയിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ മൂവരേയും ട്രോളുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ച് സംസാരിക്കുകയാണ് നന്ദന. നന്ദന പുറത്താകാന്‍ കാരണം സിജോ ആണോ എന്ന ചോദ്യത്തിനാണ് നന്ദന മറുപടി നല്‍കുന്നത്. ഇന്ത്യന്‍ സിനിമ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി നല്‍കിയത്.

നന്ദനയുടെ വാക്കുകള്‍ വായിക്കാം ഇങ്ങനെ:-

ഒരിക്കലുമില്ല. നന്ദന ഏത് ഗെയിം ആണെങ്കിലും ഒറ്റയ്ക്കായിരുന്നു കളിച്ചിരുന്നത്. ഞാന്‍ അവരോടത് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് പറയാറുണ്ട് ഒറ്റയ്ക്കാണ് കളിക്കേണ്ടത് എന്നത്. ടിക്കറ്റ് ടു ഫിനാലെ ഗ്രൂപ്പായിട്ടല്ല കളിക്കേണ്ടത് ഒറ്റയ്ക്കാണെന്ന്. ഒരാള്‍ക്കല്ലേ കിട്ടുകയുള്ളൂ. അവര്‍ ഗ്രൂപ്പായിട്ട് കളിച്ചിട്ട് എനിക്ക് കിട്ടിയാലും അവര്‍ക്ക് ഉപകാരമില്ല, എനിക്കല്ലേ കിട്ടുകയുള്ളൂ.

അവര്‍ക്ക് പെങ്ങള്‍ എന്ന നിലയില്‍ പറയാം എങ്കിലും എന്നാണ് നന്ദന പറയുന്നത്. പുറത്തിറങ്ങുമ്പോഴാണ് പല സംഭവ വികാസങ്ങളും ഉണ്ടെന്ന് അറിയുന്നത്. ഉള്ളില്‍ ഉള്ളത് വേറെ പുറത്ത് വരുന്ന സംഭവികാസങ്ങള്‍ വേറെ. ഞാന്‍ പുറത്ത് വന്നപ്പോഴാണ് സിജോ-സായ് എന്നൊക്കെ കണ്ടത്.

ദൈവമേ ഇങ്ങനൊക്കെയാണോ പുറത്ത് നടക്കുന്നതെന്ന് ചിന്തിച്ചു പോയി. എന്റെ സ്‌നേഹം ഞാന്‍ കാണിക്കുന്നത് അങ്ങനെയാണ്. ഇവിടെയാണെങ്കിലും അവിടെ ആണെങ്കില്‍ ചേട്ടന്മാര്‍ എന്നാല്‍ അങ്ങനെയാണ് എനിക്കെന്നും നന്ദന പറയുന്നു.

അതേസമയം നിലവിൽ ജാസ്മിൻ, ജിന്റോ, നോറ, അഭിഷേക്, സിജോ, അർജുൻ, ശ്രീതു, അഭിഷേക് എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ അഭിഷേക് ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിച്ച് ഫൈനൽ ഉറപ്പിച്ച് കഴിഞ്ഞു. അവസാന പോരാട്ടം ജാസ്മിനും ജിന്റോയും അഭിഷേകും തമ്മിലായിരിക്കുമെന്ന പ്രവചനങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ ജിന്റോ-അഭിഷേക്-അർജുൻ പോരാട്ടത്തിനായിരിക്കും ഫൈനൽ വേദിയാകുകയെന്ന് പറയുകയാണ് ഒരു ആരാധകൻ. ഫൈനലിലേക്ക് അടുക്കുന്തോറും ജാസ്മിൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും മികച്ച പ്രകടനത്തിലൂടെ അർജുൻ വോട്ടിംഗിൽ മുന്നേറുകയാണെന്നുമാണ് ആരാധകൻ പറയുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജിന്റോ, അഭിഷേക്, അർജുൻ.. ഇവർ തമ്മിൽ ആവും ഇനി ഫൈനൽ പോരാട്ടം. ജാസ്മിൻ ജാഫർ അതിദയനീയമായി 4ആം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുന്നു. പുറത്ത് സ്ട്രോങ് ആയ പി ആർ ടീം ഉണ്ടായിട്ടും അകത്ത് വീക്കെന്റ് ഡയറക്ടർ ഹാഫിസിന്റെ ശക്തമായ പിന്തുണ ഉണ്ടായിട്ടും ആ ഒരു അവസരം വേണ്ട രീതിയിൽ പ്രയോജനപെടുത്താൻ ജാസ്മിൻ ജാഫറിന് സാധിക്കുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അർജുൻ ഉറക്കത്തിൽ നിന്ന് ഒഴിഞ്ഞു മാറി, കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും, ജനങ്ങളെ എന്റർടെയിൻ ചെയ്യാനും ആരംഭിച്ചതോട് കൂടിയാണ് ജനപ്രീതിയിൽ അർജുൻ ജാസ്മിനെ മറികടന്നു മൂന്നോട്ടേക്ക് വരുന്നത്. ശ്രീതു ഒരുപക്ഷെ പുറത്താവുകയാണേൽ അർജുൻ വോട്ടിംഗിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകും. ഒരു ഇടവേളയ്ക്ക് ശേഷം സിജോ ശക്തമായ മത്സരം കഴിച്ചവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ഇത് ഒന്നും തന്നെ പുറത്തെ തന്റെ വോട്ടിങ്ങിൽ പ്രതിഫലിപ്പിക്കാൻ സിജോയ്ക്കു സാധിക്കുന്നില്ല.

പുറത്ത് വന്ന സായി ആരെ പിന്തുണയുകുമെന്നത് സിജോയ്ക്കും ജാസ്മിനും ഒരു പോലെ നെഞ്ച് ഇടിപ്പ് കൂട്ടുന്നതാണ്. സായ് സിജോയ്ക്കു പിന്തുണ പ്രഖ്യാപിചാൽ ആദ്യമായിട് ആവും വോട്ടിങ്ങിന്റെ ആദ്യ അഴിച്ചകളിൽ രണ്ടാം സ്ഥാനത് നിന്ന ജാസ്മിൻ അഞ്ചാം സ്ഥാനത്തേക് കുപ്പ് കുത്തുന്നത്. ഇതു മനസിലാക്കി ഇനിയുള്ള ദിവസങ്ങളിൽ ഉണർന്നു കളിച്ചാൽ ജാസ്മിൻ നല്ലത്’, ആരാധകൻ കുറിപ്പിൽ പറഞ്ഞു

More in Bigg Boss

Trending