ജിന്റോയെ വലിച്ചുകീറി ജാസ്മിൻ; പിന്നാലെ കളികൾ മാറി; നന്ദനയുടെ കുടുംബത്തോട് രഹസ്യങ്ങൾ വെട്ടിത്തുറന്ന് ജിന്റോ!!
By
ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പ്രധാനപ്പട്ടതും ശക്തരുമായ മത്സരാർത്ഥികളാണ് ജിന്റോയും ജാസ്മിനും. ജിന്റോയും ജാസ്മിനുമടക്കം ബിഗ് ബോസ് വീടിനകത്ത് കലുഷിതമായ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ നിരവധിയാണ്.
ഞങ്ങള്‍ ഒരു പ്രശ്‌നത്തിനുമില്ലെന്ന് പറഞ്ഞ് സേഫ് ഗെയിം കളിക്കുന്നവരും കൂട്ടത്തിലുണ്ട്. ബിഗ് ബോസ് വീട്ടിൽ ഈ ആഴ്ച വലിയ ടാസ്കുകളോ ഗെയിമുകളോ ഒന്നുമില്ല, പകരം ഫാമിലി വീക്കായി ആഘോഷിക്കുകയാണ്. 65 ദിവസത്തിലേറെയായി വീട്ടുകാരെ പിരിഞ്ഞ് ബിഗ് ബോസ് വീട്ടിൽ കഴിയുന്ന മത്സരാർത്ഥികളെ കാണാൻ അവരുടെ കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്.
കുടുംബക്കാർ വരുന്നതുകൊണ്ട് അടിയൊന്നും ഇല്ലാതെ വളരെ സമാധാനത്തിലായിരുന്നു ഇതുവരെ ഷോ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അൻസിബയുടെയും ഋഷിയുടെയും ശ്രീതുവിന്റെയും അർജുന്റെയും കുടുംബങ്ങൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നു. കൂടാതെ നന്ദനയുടെ അമ്മയും സഹോദരിയും ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു.
കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ ബഹളമുണ്ടാക്കിയത്.
‘എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ, ഇവിടെ ബാക്കിയുള്ള വീട്ടുകാർ വന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ ഇനിയെന്റെ വീട്ടുകാരെ പറഞ്ഞാൽ .. ഇന്നലെ സിജോയും പറഞ്ഞു.’ഞാൻ മിണ്ടാതിരുന്നു. ഞാൻ പറഞ്ഞു അവനോട് മേലാൽ വീട്ടുകാരെ പറയരുതെന്ന്, എന്നാണ് ജാസ്മിൻ പറയുന്നത്. ഇതോടെ നിന്റെ വീട്ടുകാരെ ഒന്നും പറഞ്ഞില്ല ക്ഷമിക്ക് നീ എന്ന് ജിന്റോ പറയുന്നുണ്ട്.
എന്നാൽ പിന്നീട് ജാസ്മിനോട് ജിന്റോയും നന്നായി ദേഷ്യപ്പെട്ടു. അതേ സമയം ജാസ്മിന്റെ വീട്ടുകാർ എത്തുന്നത് കാത്താണ് പ്രേക്ഷകർ ഇരിക്കുന്നത്. ജാസ്മിൻ ഗബ്രി കോമ്പോ വലിയ തരത്തിൽ വിമർശിക്കപ്പെട്ടിരുന്നു. വീട്ടുകാർ എത്തുമ്പോൾ എങ്ങനെയാണ് ജാസ്മിനോട് പെരുമാറുക എന്നറിയാനാണ് കാത്തിരിക്കുന്നത്. അത് പോലെ പ്രേക്ഷകർ കൗതുകത്തോടെ കാത്തിരുന്നത് ശ്രീതുവിന്റെയും അർജുന്റെയും കുടുംബത്തെയാണ്.
അർജുന്റെ അമ്മ ശ്രീതുവിനോട് വളരെ സ്‌നേഹത്തിലാണ് പെരുമാറിയത്. ശ്രീതു – അർജുൻ കോമ്പോ ഇഷ്ടമാണ് എന്നാണ് അർജുന്റെ അമ്മയും സഹോദരിയും പറയുന്നത്. അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്നും പറയുന്നുണ്ട്. അർജുൻ – ശ്രീതു കോമ്പോ കാണുമ്പോൾ തങ്ങൾക്ക് സന്തോഷമാണെന്നും പറയുന്നു.
പക്ഷേ ശ്രീതുവിന്റെ അമ്മ അർജുനെ കാര്യമായി ശ്രദ്ധിച്ചില്ല. അർജുനുമായുള്ള കോമ്പോ തനിക്ക് ഇഷ്ടമാകുന്നില്ലെന്ന് ശ്രീതുവിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. അർജുൻ – ശ്രീതു കോമ്പോയെക്കുറിച്ച് ശ്രീതുവിന്റെ അമ്മ സംസാരിക്കുന്നില്ല. ശ്രീതു ഗെയിം കളിക്കണം എന്ന് മാത്രമാണ് ശ്രീതുവിന്റെ അമ്മ പറയുന്നത്.
താൻ 24 മണിക്കൂറും ബിഗ് ബോസ് കാണുന്നുണ്ട് എന്ന് അമ്മ ഇടയ്ക്കിടെ ശ്രീതുവിനോട് പറയുകയും ചെയ്യുന്നുണ്ട്. നിനക്ക് ഉറക്കിമില്ല കേട്ടോ.. ഞാൻ 24 മണിക്കൂറും ബിഗ് ബോസ് കാണുന്നുണ്ട്. അത് കൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിനക്ക് ഉറങ്ങാമല്ലോ, അപ്പോൾ നിനക്ക് ഫ്രഷ് ആയി എഴുന്നേൽക്കാം എന്നും അമ്മ ഗൗരവമായി പറയുന്നു.
ശ്രീതു നന്നായി കളിക്കുന്നുണ്ടെന്നും പക്ഷേ കുറച്ച് കൂടി നന്നായി വിസിബിൾ ആകണം എ ന്നും ശ്രീതുവിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അതെ സമയം ശ്രീതുവിന്റെ അമ്മയക്ക് ബിഗ് ബോസ് വാണിംഗ് നൽകുന്നുണ്ട് ആത്മിവിശ്വാസം കൊടുക്കുകയാണ് ചെയ്യേണ്ടത് കളയകയല്ല എന്നാണ് ബിഗ് ബോസ് പറയുന്നത്.
