Connect with us

റോക്കിയെക്കാൾ മുന്നേ ഞാൻ അടിച്ചേനെ; ബിഗ്‌ബോസിൽ സംഭവിച്ചത്; ജിന്റോ കളി മാറ്റിയത് ഇങ്ങനെ!!

Bigg Boss

റോക്കിയെക്കാൾ മുന്നേ ഞാൻ അടിച്ചേനെ; ബിഗ്‌ബോസിൽ സംഭവിച്ചത്; ജിന്റോ കളി മാറ്റിയത് ഇങ്ങനെ!!

റോക്കിയെക്കാൾ മുന്നേ ഞാൻ അടിച്ചേനെ; ബിഗ്‌ബോസിൽ സംഭവിച്ചത്; ജിന്റോ കളി മാറ്റിയത് ഇങ്ങനെ!!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. പ്രേക്ഷകരുടെ പ്രതീക്ഷകളും പ്രവചനങ്ങളും യാഥാർഥ്യമാക്കി കൊണ്ട് ജിന്റോയാണ് വിജയകീരിടം ചൂടിയത്.

ജിന്റോയ്ക്ക് ആരാധകരുടെ വലിയ പിന്തുണയാണ് ഉണ്ടായിരുന്നത്. സീസൺ 6 തുടങ്ങിയ ആദ്യ നാളുകളിൽ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും മണ്ടൻ എന്ന വിശേഷണം ലഭിച്ചയാളാണ് ജിന്റോ. അവിടെ നിന്ന് കിരീടനേട്ടത്തിലേക്കുള്ള ജിന്റോയുടെ യാത്ര അതിശയിപ്പിക്കുന്നതായിരുന്നു.

ആരെന്ത് പറഞ്ഞാലും ക്ഷമിക്കാന്‍ പഠിച്ചത് കൊണ്ടാണ് കിരീടം നേടാന്‍ സാധിച്ചത് എന്നാണ് ജിന്റോ പറയുന്നത്. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനല്‍ സംഘടിപ്പിച്ച ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജിന്റോയുടെ പ്രതികരണം.  

ക്ഷമ വലിയൊരു ആയുധമാണ് എന്നത് ബിഗ് ബോസ് തന്നെ പഠിപ്പിച്ചു എന്നും ജിന്റോ പറഞ്ഞു. ജിന്റോയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ‘ഇവിടുന്ന് പോയ ആദ്യ രണ്ട് ദിവസവും ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. കാരണം അമ്മക്ക് തീരെ വയ്യ. അമ്മ അത്യാവശ്യം ബിഗ് ബോസൊക്കെ കാണുന്ന ആളാണ് എന്ന് എനിക്ക് അറിയാമായിരുന്നു.

അവിടെ ചെന്ന് വെറുതെ അടിയും പ്രശ്‌നവും ഉണ്ടാക്കി വിഷയമാക്കേണ്ട എന്ന തരത്തിലായിരുന്നു. അമ്മക്ക് വയ്യാത്തത് കൊണ്ട് ശരിക്ക് ഞാന്‍ ഇവിടെ തന്നെ ഒതുങ്ങിയാണ് നില്‍ക്കാറുള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ക്ഷമിക്കുന്ന ആളായിരുന്നു. എന്തെങ്കിലും പ്രശ്‌നം വന്ന് അമ്മക്ക് ടെന്‍ഷന്‍ വന്നാല്‍ അമ്മക്ക് ഫീല്‍ ചെയ്യും.

രണ്ട് ദിവസം മിണ്ടാതിരുന്നതാണ്. പിറ്റേ ദിവസം നോമിനേഷനായിരുന്നു. ഒന്നും ചെയ്യാത്ത എനിക്ക് ഒമ്പത് നോമിനേഷന്‍ തന്നു. അതായത് ഏറ്റവും വലിയ ഭൂരിപക്ഷത്തോട് കൂടി ഞാന്‍ പുറത്തേക്ക് പോകും എന്നായി. അപ്പോള്‍ മനസിലായി അമ്മക്ക് കൊടുത്ത വാക്ക് ശരിയാകില്ല എന്ന്.

എന്നെ അവിടേക്ക് വിടാന്‍ പേടിയായിരുന്നു. കാരണം ഞാന്‍ ആരെയെങ്കിലും പിടിച്ച് ഇടിക്കും എന്നായിരുന്നു. പക്ഷെ അവിടെ ചെന്നാല്‍ നമ്മള്‍ ഇടിച്ച് പോകും കേട്ടോ. റോക്കി ഇടിച്ചതില്‍ ഒന്നും പറയാന്‍ പറ്റില്ല. എന്റെ ഇവിടുന്ന് പോയ സിറ്റുവേഷനില്‍ പണ്ടെ ഇടിച്ചേനെ. റോക്കിക്ക് മുന്‍പ് ഇടിക്കേണ്ട ആളാണ് ഞാനായിരുന്നു.

റോബിനും രജിത് കുമാര്‍ സാറും പുറത്ത് പോകാനുണ്ടായിരുന്ന കാരണമെന്തായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. റോബിന്‍ ആ സീസണില്‍ നിന്നിരുന്നെങ്കില്‍ വിന്നറായേനെ. രജിത് കുമാര്‍ സാറും വിന്നറാകേണ്ട ആളാണ്. അതേ സിറ്റുവേഷനില്‍ അവര്‍ പെരുമാറിയത് പോലെ എന്റെ കണ്‍ട്രോള്‍ തെറ്റി, ഞാനെന്തെങ്കിലും ചെയ്താല്‍ പുറത്ത് പോയേനെ.

അത് സംഭവിക്കാതിരിക്കുക എന്നതാണ്. ഒരു നിമിഷം നമ്മള്‍ ചിന്തിച്ചാല്‍ നമ്മള്‍ അടിക്കില്ല. എനിക്ക് അവിടുന്ന് കിട്ടിയ ബോധമാണ് അത്. റോക്കി അവിടെ അടിച്ചു. റോക്കി നല്ല ഗെയിമറായിരുന്നു.

ഞാന്‍ അവിടെ കയറിയപ്പോള്‍ ഓപ്പോസിറ്റ് ഗെയിമര്‍മാരായി എന്റെ മനസില്‍ സെറ്റ് ചെയ്ത ആളാണ് റോക്കി. റോക്കി അടിച്ചപ്പോള്‍ റോക്കിക്ക് പോയി. ഒരു നിമിഷം ചിന്തിച്ചാല്‍ ചിലപ്പോള്‍ അത് ചെയ്യില്ല. അത് ചെയ്യാതെ അവിടെ നിന്നത് കൊണ്ടാണ് ഞാന്‍ കപ്പ് നേടിയത്. ക്ഷമ വലിയൊരു ആയുധമാണ് എന്നത് ബിഗ് ബോസ് എന്നെ പഠിപ്പിച്ചു.’എന്നും ജിന്റോ പറഞ്ഞു. 

More in Bigg Boss

Trending