Connect with us

അര്‍ജുന്റെ മനസിലെ ഭാവി പെണ്‍കുട്ടിയെ വരച്ച് കലാകാരി; ഇത് ശ്രീതുവിനെ പോലുണ്ടല്ലോയെന്ന് സോഷ്യല്‍ മീഡിയ

Malayalam

അര്‍ജുന്റെ മനസിലെ ഭാവി പെണ്‍കുട്ടിയെ വരച്ച് കലാകാരി; ഇത് ശ്രീതുവിനെ പോലുണ്ടല്ലോയെന്ന് സോഷ്യല്‍ മീഡിയ

അര്‍ജുന്റെ മനസിലെ ഭാവി പെണ്‍കുട്ടിയെ വരച്ച് കലാകാരി; ഇത് ശ്രീതുവിനെ പോലുണ്ടല്ലോയെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞയാഴ്ചയായിരുന്നു ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചത്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ട സീസണ്‍ കൂടിയായിരുന്നു ഇത്. ജിന്റോയ്്കകായിരുന്നു ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ആയിരുന്നു അര്‍ജുന്. സീസണിന് അകത്തും പുറത്തും ഇപ്പോഴും ചര്‍ച്ചാ വിഷയമാണ് അര്‍ജുന്‍-ശ്രീതു കോംബോ. പുറത്തിറങ്ങിയ ശേഷം ഇവര്‍ ശരിക്കും പ്രണയത്തിലാണോ ? എന്നണ് വിവാഹം എന്ന് തുടങ്ങി നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നത്.

എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്. ഇപ്പോഴിതാ ഇപ്പോള്‍ അര്‍ജുന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ വരയ്ക്കുകയാണ് ഹര്‍ഷ പാത്തു. അര്‍ജുന്‍ ഫാന്‍സ് മീറ്റില്‍ വെച്ചാണ് ഹര്‍ഷ ചിത്രം വരച്ചത്. കണ്ണടച്ച ശേഷം അര്‍ജുനോട് ഓരോ ഫീച്ചേഴ്‌സ് ചോദിച്ചാണ് ഹര്‍ഷ ചിത്രം വരച്ചത്. ആദ്യം കണ്ണിനെക്കുറിച്ചാണ് ചോദിച്ചത്.

എക്‌സ്പ്രസ്സീവ് ആയിട്ടുള്ള, ഡിസ്‌നി ഐസ് വേണമെന്നാണ് അര്‍ജുന്‍ പറഞ്ഞത്. തന്റെ മൂക്ക് പോലെയുള്ള മൂക്ക് വേണമെന്നും അര്‍ജുന്‍ പറയുന്നു. ഹര്‍ഷ വരച്ച ചിത്രം കണ്ട് ഇഷ്ടപ്പെട്ടാല്‍ ഇത് പോലെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് പുറമെയുള്ള സൗന്ദര്യം കണ്ടിട്ടല്ലല്ലോ കല്യാണം കഴിക്കുക എന്നാണ് അര്‍ജുന്റെ മറുപടി. ഇങ്ങനെയുള്ള ഒരു കുട്ടിയെ കണ്ടാല്‍ ക്രഷൊക്കെ തോന്നും. അത് ബില്‍ഡ് ചെയ്യണമെങ്കില്‍ ക്യാറക്ടര്‍ ഒക്കെ പ്രധാനമാണ് എന്നും അര്‍ജുന്‍ പറയുന്നു.

ഓവര്‍ ത്രെഡൊന്നും ചെയ്യാത്ത നാച്ചുറല്‍ പുരികമാണ് ഇഷ്ടം, സാമന്തയെ പോലെ മുഖത്തിന് ഷേയ്പ്പാണ് ഇഷ്ടം, നോര്‍മല്‍ ആയിട്ടുള്ള മുടിയാണ് വേണ്ടത്, ജുംക്കിയിടണമെന്നും അര്‍ജുന്‍ പറയുന്നുണ്ട്. മാത്രമല്ല, തനിക്ക് ശാലീന ലുക്കും മോഡേണ്‍ ലുക്കുമൊക്കെ ഇഷ്ടമാണെന്നും അര്‍ജുന്‍ പറഞ്ഞു. ഹര്‍ഷ വരച്ച ചിത്രം കണ്ട് നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. അര്‍ജുന്‍ പറഞ്ഞ ഫീച്ചേഴ്‌സൊക്കെ ശ്രീതുവിനെ പോലെയാണ് എന്നാണ് അഭിപ്രായം.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. അര്‍ജ്ജുന് അവള്‍ ആഗ്രഹിക്കുന്ന പോലെയുള്ള കുട്ടിയെ കിട്ടട്ടെ എന്നിട്ട് അവരുടെ ഇടയില്‍ കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ സന്തോഷങ്ങളുമായി ജീവിതകാലം മുഴുവന്‍ ഇങ്ങനെ സന്തോഷത്തോടെ കഴിയെട്ടെ, അര്‍ജുന്‍ ആഗ്രഹിക്കുന്ന പോലെയുള്ള പെണ്‍കുട്ടിയെ തന്നെ കിട്ടട്ടേ, അര്‍ജുന് ശ്രീതുവിനെ ഇഷ്ടമാണെങ്കില്‍ അത് ശ്രീതുവിനോട് പറയണം. അര്‍ജുനും ശ്രീതുവും ഒന്നിക്കണം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്നാണ് ശ്രീതുവും അര്‍ജുനും നേരത്തെ പറഞ്ഞത്. തന്റെ ബിഗ് ബോസ് യാത്രയില്‍ ശ്രീതുവിന് വലിയ പങ്കുണ്ടെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. ബിഗ് ബോസിലെ തന്റെ അപസ് ആന്റ് ഡൗണ്‍സില്‍ കൂടെയുണ്ടായ ആളാണ് ശ്രീതുവെന്നും അര്‍ജുന്‍ പറയുന്നുണ്ട്. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് താനും അര്‍ജുനും നല്ല സുഹൃത്തുക്കാണെന്നാണ് ശ്രീതു പറഞ്ഞത്. ശ്രീതുവും അര്‍ജുനും നല്ല സുഹൃത്തക്കളാണെന്ന് അര്‍ജുന്റെ അമ്മയും സഹോദരിയും പറയുന്നു.

അതേസമയം, അര്‍ജുന്‍-ശ്രീതു കോംബോ ഉണ്ടാകുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് ശ്രീതു വ്യക്തമാക്കി. എപ്പോഴാണ് ഞാന്‍ അര്‍ജുനുമായി കണക്ട് ആയതെന്ന് ചോദിച്ചാല്‍ അറിയില്ല. അതേസമയം അര്‍ജുനുമായി പ്രണയമില്ലെന്നും ശ്രീതു വ്യക്തമാക്കി. ഇത് സൗഹൃദമാണ്. കൂടുതലാക്കി കുളമാക്കരുത്. ആ സൗഹൃദം ഇഷ്ടപ്പെട്ടത് കൊണ്ടാണ് നിങ്ങള്‍ കുറേ എഡിറ്റ് വീഡിയോകള്‍ ഇട്ടത്. അതൊക്കെ തനിക്കും ഇഷ്ടപ്പെട്ടെന്നും ശ്രീതു പറയുന്നു.

ഇപ്പോഴും ഞാന്‍ സിംഗിള്‍ ആണ്. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷനെ കുറിച്ച് ഏതൊരാള്‍ക്കും ഉള്ള സങ്കല്‍പ്പങ്ങളേ എനിക്കും ഉള്ളൂ. സത്യസന്ധത പുലര്‍ത്തുന്ന ആളായിരിക്കണം. വിശ്വാസം, പരസ്പര ബഹുമാനം, കെയറിങ് ഇങ്ങനെ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. ഞാന്‍ എക്‌ണോമിക്‌സില്‍ എംഎ കഴിഞ്ഞതാണ്. അഭിനയം തന്നെയാണ് ഭാവി ലക്ഷ്യം. സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ശ്രീതു വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending