Connect with us

സിനിമ കണ്ട് സുരേഷ് വിളിച്ചിട്ട് ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്; ഗണേഷ് കുമാര്‍

Malayalam

സിനിമ കണ്ട് സുരേഷ് വിളിച്ചിട്ട് ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്; ഗണേഷ് കുമാര്‍

സിനിമ കണ്ട് സുരേഷ് വിളിച്ചിട്ട് ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്; ഗണേഷ് കുമാര്‍

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന താരങ്ങളാണ് ഗണേഷ് കുമാറും സുരേഷ് ഗോപിയും. രാഷ്ട്രീയിപരമായി തങ്ങളുടെ വിയോജിപ്പുകള്‍ പലപ്പോഴും ഇരുവരും തുറന്ന് കാട്ടിയിട്ടുണ്ട്. ഗണേഷ് കുമാറും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

ഈ വേളയില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ഗണേഷ് കുമാര്‍ നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടു സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം അഭിനന്ദിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗോകുലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് എനിക്കറിയാം. അവന്റെ ശരീരമേ വളര്‍ന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്. സുരേഷ് ഗോപി എന്റെ കൂടെ അഭിനയിക്കുന്നത് ആദ്യം യുവജനോത്സവത്തിലാണ്.

ഞാനതില്‍ ഒരു പോസിറ്റീവ് ക്യാരക്ടറും സുരേഷ് ഗോപി നെഗറ്റീവ് റോളിലും ആണ്. അന്നു തുടങ്ങിയ സൗഹൃദമാണ് ഞാനും സുരേഷും തമ്മില്‍. ഗോകുലിനെ കുഞ്ഞിലെ മുതല്‍ എനിക്കറിയാം. എന്റെയൊപ്പം അഭിനയിക്കാന്‍ വന്നപ്പോള്‍ ഏറെ സന്തോഷം തോന്നി.

ഗോകുല്‍ നല്ല രസമായി അഭിനയിക്കുന്നുണ്ട്. പാപ്പന്‍ എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ആണെങ്കിലും അവന്റെ പ്രസന്‍സ് ഫീല്‍ ചെയ്തു. നല്ല നടനാണ് ഗോകുല്‍. ഗഗനചാരി വീട്ടില്‍ വച്ചാണ് സുരേഷ് കണ്ടത്.

അതുകഴിഞ്ഞ് എന്നെ ഫോണ്‍ ചെയ്തു. ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്’ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തൃശൂര്‍ എം.പിയും സിനിമാതാരവുമായ സുരേഷ് ഗോപിയും ഗതാഗതമന്ത്രിയും അഭിനേതാവുമായ ഗണേഷ് കുമാറും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരുന്നു. നോമ്പ് തുറക്കിടെ കഞ്ഞികുടിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ രംഗത്തെത്തിയതായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയും എത്തിയതോടെ പോര് ശക്തമാകുകയായിരുന്നു.

മുസ്ലിം പള്ളിയില്‍ നോമ്പ് തുറയ്ക്ക് പോയപ്പോള്‍ അവിടെ നിന്നും ലഭിച്ച കഞ്ഞി ഒരു വറ്റുപോലും പാഴാക്കാതെ കുടിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനെയാണ് അങ്ങേയറ്റം മോശമായി ഗണേഷ് കുമാര്‍ പരിഹസിച്ചത്. ഇത് വലിയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗണേഷ് കുമാറിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

‘സായാഹ്നവാര്‍ത്തകള്‍’, ‘സാജന്‍ ബേക്കറി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

Continue Reading
You may also like...

More in Malayalam

Trending