Connect with us

ബിഗ് ബോസ്സിൽ നടക്കാൻ പോകുന്നത് വമ്പൻ ട്വിസ്റ്റ്; കളികൾ മാറ്റിമറിച്ച ആ സംഭവം; ബി ബി കപ്പടിക്കാൻ പോകുന്നത് ആ ഒരാൾ!!!

Bigg Boss

ബിഗ് ബോസ്സിൽ നടക്കാൻ പോകുന്നത് വമ്പൻ ട്വിസ്റ്റ്; കളികൾ മാറ്റിമറിച്ച ആ സംഭവം; ബി ബി കപ്പടിക്കാൻ പോകുന്നത് ആ ഒരാൾ!!!

ബിഗ് ബോസ്സിൽ നടക്കാൻ പോകുന്നത് വമ്പൻ ട്വിസ്റ്റ്; കളികൾ മാറ്റിമറിച്ച ആ സംഭവം; ബി ബി കപ്പടിക്കാൻ പോകുന്നത് ആ ഒരാൾ!!!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്ന് കഴിഞ്ഞപ്പോള്‍ ആറുപേരാണ് ഫൈനല്‍ പോരാട്ടത്തിനായി ഷോയില്‍ അവശേഷിക്കുന്നത്. ജാസ്മിന്‍, ജിന്റോ, അർജുന്‍, ശ്രീതു, ഋഷി, അഭിഷേക് എന്നിവരാണ് അവസാന പോരാട്ടത്തിനായിട്ടുള്ളത്. ആരായിരിക്കും ആ വിജയി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇവരിൽ‍ ഒരാൾ കൂടി ഹൗസിൽ നിന്ന് പുറത്ത് പോയേക്കും. ഇതോടെ ടോപ് 5വുമായി സീസൺ 6 ഫൈനലിലേക്ക് കടക്കും.

കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഇത്തവണത്തെ സീസൺ. അവസാന നിമിഷം ഹൗസിൽ പല അട്ടിമറികളും സീസണിൽ പ്രവചിക്കപ്പെടുന്നുണ്ട്. ജാസ്മിൻ ജാഫറോ ജിന്റോയോ വിജയിയായേക്കുമെന്നായിരുന്നു തുടക്കത്തിലെ പറഞ്ഞിരിന്നതെങ്കിൽ ഇപ്പോൾ അർജുൻ കപ്പടിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബിഗ് ബോസ് അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള പ്രവചനങ്ങൾ ശക്തമായത്.

ഇപ്പോഴിതാ ബിഗ് ബോസ്സിലെ അർജുന്റെ പ്രകടനങ്ങളെ വിലയിരുത്തികൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അട്ടിമറിക്കുമോ അർജുൻ? ഇൻട്രൊഡക്ഷൻ ടൈമിൽ തന്നെ അത്യാവശ്യം ഇമ്പാക്ട് ഉണ്ടാക്കിയ മത്സരാർത്ഥിയായിരുന്നു അർജുൻ. ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ എന്ന സ്ഥാനവും അർജുന് ലഭിച്ചു. എന്നാൽ പവർ ടീമിന്റെ പ്രഭാവത്തിൽ ഈ സീസണിലെ മറ്റു ക്യാപ്റ്റന്മാരെപ്പോലെ അർജുന് ഒതുങ്ങാൻ ആയിരുന്നു വിധി. പിന്നീട് ഒരിക്കലും അർജുന് ഹൗസ് ക്യാപ്റ്റൻ ആവാൻ പറ്റിയിട്ടില്ല.

റോക്കിയുടെ നെക്സ്റ്റ് ടീമിൽ ആയിരുന്നു ആദ്യം അർജുൻ. അവിടെ ഋഷി – അർജുൻ – അൻസിബ – റോക്കി ഗ്രൂപ്പിൽ നിന്ന് വൈകാതെ അർജുൻ പുറത്ത് വന്നു. ടാസ്കുകൾ മാത്രമായിരുന്നു അർജുൻ ഫോക്കസ് ചെയ്ത ഏരിയ. എന്നാൽ വീക്കിലി ടാസ്കുകൾ ഇല്ലാത്ത സീസണിൽ അർജുന് ഒരുപാട് കോൺട്രിബ്യൂഷൻസ് കൊടുക്കാനും പറ്റിയില്ല. സീസൺ മുഴുവനും പവർ റൂം ടാസ്‌കിൽ ഒതുങ്ങി. ജാൻമണി – നോറ ആയുള്ള പെർഫോമൻസ് ആയിരുന്നു അർജുന്റെ ഏറ്റവും ഓർക്കപ്പെടുന്ന മൊമെന്റ്സ്.

അതല്ലാതെ അർജുന് എടുത്തു പറയാവുന്ന കോൺട്രിബ്യൂഷൻ ശ്രീ – ജുൻ കോമ്പോ ആയിരിന്നു. ബിബിയും പുറത്തുള്ള ഫാൻസും ആയിരുന്നു അതിന്റെ സൃഷ്ടാക്കൾ. ഒരു നല്ല പയ്യൻ- അടുത്ത വീട്ടിലെ കുട്ടി ഇമേജ് ആയിരുന്നു ഹൗസിൽ അർജുന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥയും ഒരു ഇൻസ്പിറേഷൻ ആയിരുന്നു. കണ്ടന്റ് ക്രേവിങ് ഇല്ലാത്ത ആളായിരുന്നു അർജുൻ.

പലപ്പോഴും പ്രശ്നങ്ങളിൽ ഇടപെടാതെ തനിക്ക് നേരെ വരുന്ന ഗെയിം പോലും അർജുൻ അവഗണിച്ചു വിടും. അർജുന് എതിരെ ജിന്റോ ഇടയ്ക്ക് ഗെയിം കളിച്ചു എങ്കിലും അത് ഏറ്റുപിടിക്കാൻ അർജുൻ താല്പര്യം കാണിച്ചില്ല. സിബിനും അർജുന് എതിരെ കരുക്കൾ ഉണ്ടായിരുന്നു എന്നാൽ സിബിൻ പുറത്ത് പോയി.

പിന്നീട് പറയത്തക്ക എതിരാളികൾ അർജുന് ഹൗസിൽ ഇല്ലായിരുന്നു. ശാന്തിയും പ്രണയവുമാണ് സീസൺ 6 ൽ അർജുൻ കൊടുത്ത ഇമോഷൻ. ഇൻസ്റ്റാഗ്രാം റീൽസിൽ ഏറ്റവും ഹിറ്റ്‌ ആയ സീസൺ 6ൽ അതിന്റെ ഗുണം മുഴുവനും കിട്ടിയത് അർജുൻ – ശ്രീതു എന്നിവർക്ക് ആയിരുന്നു. ഗെയിമിൽ ഉള്ള എല്ലാവരും പോയിട്ടും ഇവർ ഹൗസിൽ തുടർന്നു.

അർജുന്റെ വോട്ട് ബാങ്ക് ശക്തമാണ്. യൂട്യൂബ് – ഫേസ്ബുക്ക് ഒന്നും ഉപയോഗിക്കാത്ത വലിയ ഒരു യൂത്ത് ഇൻസ്റ്റാ സപ്പോർട്ട് അർജുന് ഉണ്ട്. അത്രയും വോട്ടുകളുടെ അടിയൊഴുക്ക് അർജുന്റെ അട്ടിമറിയ്ക്ക് കാരണമാകുമോ എന്ന് കണ്ടറിയാം. എന്തായാലും ബിബി ഗ്രാൻഡ് ഫിനാലെയിൽ അർജുന്റെ സ്ഥാനം ഏറ്റവും അൺപ്രഡിക്ടബിൾ ആയ ഒന്നാണ്. ടോപ് 3യിൽ അർജുൻ ഉണ്ടാകാൻ എല്ലാ സാധ്യതയുമുണ്ട്’, എന്ന് പറഞ്ഞായിരുന്നു കുറിപ്പ് അവസാനിക്കുന്നത്.

More in Bigg Boss

Trending