Connect with us

ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ; മത്സരാർത്ഥികളെ ഞെട്ടിച്ച്; പടിയിറങ്ങാൻ ഒരുങ്ങി ‘അയാൾ’?? പിന്നാലെ സംഭവിച്ച ട്വിസ്റ്റ്..!

Bigg Boss

ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ; മത്സരാർത്ഥികളെ ഞെട്ടിച്ച്; പടിയിറങ്ങാൻ ഒരുങ്ങി ‘അയാൾ’?? പിന്നാലെ സംഭവിച്ച ട്വിസ്റ്റ്..!

ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ; മത്സരാർത്ഥികളെ ഞെട്ടിച്ച്; പടിയിറങ്ങാൻ ഒരുങ്ങി ‘അയാൾ’?? പിന്നാലെ സംഭവിച്ച ട്വിസ്റ്റ്..!

ആവേശകരമായ മത്സരത്തിലൂടെ ബിഗ് ബോസ് മലയാളം സീസൺ 6 പതിനൊന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 73 ദിവസങ്ങൾ പിന്നിട്ട് വാശിയേറിയ പോരാട്ടത്തോടെ മത്സരാർത്ഥികൾ മുന്നേറുകയാണ്. ഫാമിലി വീക്കിലൂടെയായിരുന്നു ബിഗ് ബോസ് ഹൗസ് കഴിഞ്ഞൊരു വാരം കടന്നുപോയത്.

എഴുപത് ദിവസത്തോളം കുടുംബാംഗങ്ങളെ കാണാതിരുന്ന മത്സരാര്‍ഥികള്‍ക്ക് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്ന ഒന്നായിരുന്നു ഫാമിലി വീക്ക്. എല്ലാ മത്സരാർഥികളുടേയും വീട്ടിൽനിന്ന് കുടുംബാംഗങ്ങൾ എത്തിയിരുന്നു. കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന രസകരമായ മത്സരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഫൈനലിലേക്ക് അടുത്തിരിക്കുന്നതിനാൽ വീണ്ടും ടാസ്കുകളും മത്സരങ്ങളും കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.

ജാസ്മിൻ, ജിന്റോ, അപ്‌സര, ഋഷി, അന്‍സിബ, സായി കൃഷ്ണ, നന്ദന, അഭിഷേക് ശ്രീകുമാര്‍, ശ്രീതു, നോറ, അര്‍ജുന്‍ എന്നിവരാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഈ ശനിയും ഞായറും വീക്കെന്റ് എപ്പിസോഡ് ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിക്കുവാന്‍ വേണ്ടിയായിരുന്നു എപ്പിസോഡ് മാറ്റിവച്ചത്.

അതുകൊണ്ട് തന്നെ എവിക്ഷന്‍ രീതികൾ മാറ്റിവെക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ലാലേട്ടൻ എത്തുകയും എവിക്ഷൻ നടത്തുകയും ചെയ്തു. അതിൽ പുറത്തായത് റെസ്‌മിൻ ആയിരുന്നു. ബിഗ് ബോസ് മലയാളത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം ദിവസം നിന്ന കോമണര്‍ മത്സരാര്‍ഥി കൂടിയായിരുന്നു റസ്മിന്‍.

എന്നാൽ കുറച്ച് ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന മറ്റൊരു പേര് അപ്സരയുടേതാണ്. അപ്‌സരയും പുറത്തായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ അപ്‌സര പുറത്തായെന്ന വാര്‍ത്തകള്‍ സജീവമായി മാറിയിരുന്നു. ഇതിനിടെ അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

അപ്‌സര പുറത്തായെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ആല്‍ബി. അപ്‌സരയ്‌ക്കൊപ്പമുള്ള ചിത്രമടക്കം പങ്കുവച്ചാണ് ആല്‍ബിയുടെ പ്രതികരണം. അപ്‌സര പുറത്തായെന്ന് പറഞ്ഞ് പലരും തനിക്ക് മെസേജ് അയക്കുന്നുണ്ടെന്നും പിആര്‍ ടീമുകള്‍ ജയിച്ചു, നമ്മള്‍ തോറ്റു എന്നാണ് ആല്‍ബി പോസ്റ്റില്‍ പറയുന്നത്. തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്റെ കൂടെയുണ്ടാവും. ഞാന്‍ പൊന്നു പോലെ നോക്കുകയും ചെയ്‌തോളാം എന്നും ആല്‍ബി പറയുന്നുണ്ട്.

ആല്‍ബിയുടെ വാക്കുകള്‍ ഇങ്ങനെ:-

”അപ്പോ കാര്യങ്ങള്‍ അങ്ങിനെയാണ്. പലരും എനിക്ക് മെസ്സേജ് അയക്കുന്നു. അപ്‌സര പുറത്തായെന്നും പറഞ്ഞ്. പിആര്‍ ടീമുകള്‍ ജയിച്ചു. നമ്മള്‍ തോറ്റു. അപ്‌സര എന്ന ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ടവര്‍ക്കും , വോട്ട് ചെയ്തവര്‍ക്കും നന്ദി. ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവര്‍ക്കും നന്ദി. നല്ല മത്സരാര്‍ത്ഥികള്‍ക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ. തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്റെ കൂടെയുണ്ടാവും. ഞാന്‍ പൊന്നു പോലെ നോക്കുകയും ചെയ്‌തോളാം” എന്നാണ് ആല്‍ബിയുടെ വാക്കുകള്‍.

എന്നാല്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അപ്‌സര ഇതുവരെയും പുറത്തായിട്ടില്ല. അപ്‌സര പുറത്തായതെന്നത് വ്യാജ വാര്‍ത്തയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആല്‍ബിയുടെ പ്രതികരണം അപ്‌സര പുറത്തായെന്ന പറയുന്ന വ്യാജ വാര്‍ത്തകളോടുള്ള സര്‍ക്കാസം ആണെന്നാണ് കരുതപ്പെടുന്നത്.

എന്നിരുന്നാലും നിരവധി പേര്‍ ആല്‍ബിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരുന്നു. നല്ല മത്സരാര്‍ത്ഥി ആയിരുന്നു. ഇടയ്ക്ക് ഒന്ന് ഡാണ്‍ ആയെങ്കിലും സൂപ്പര്‍ ആയിരുന്നു, അപ്‌സര തീര്‍ച്ചയായും ഫൈനല്‍ ഫൈവ് ല്‍ എത്താന്‍ യോഗ്യതയുള്ള മത്സരാര്‍ത്ഥി ആയിരുന്നു… വളരെ നല്ല വ്യക്തിത്വത്തിനുടമ. അവള്‍ ഔട്ട് ആയി എന്ന വാര്‍ത്ത എന്നെ നിരാശപെടുത്തുന്നു. ഈ വര്‍ഷത്തെ ബിഗ് ബോസ് ടോടല്ലി നിരാശ തന്നെ ആണ്. ഞങ്ങളുടെ സ്‌നേഹം അറിയിക്കുക. എന്നാണ് ചിലര്‍ പറയുന്നത്.

അതേസമയം ആല്‍ബിയുടെ പോസ്റ്റിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിന്റെ പോസ്റ്റ് ആളുകളെ പറ്റിക്കുന്നതാണെന്ന് പറയുന്ന പ്രേക്ഷകർ, ഇത്തരം പ്രവണതകള്‍ അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു. നെക്സ്റ്റ് വീക്ക് ഇ നോമിനേഷന്‍ തന്നെ തുടരും, ലാസ്റ് പൊസിഷന്‍ ഉള്ള റെസ്മിന്‍ പുറത്തായി സെക്കന്റ് ലാസ്‌റ് ഉള്ളത് അപ്‌സര ആണ് നോമിനേഷന്‍ തുടരുന്നത് കൊണ്ട് നെക്സ്റ്റ് വീക്ക് എവിക്ട അകാന്‍ ചാന്‍സ് അപ്‌സര ആണ്, അതുകൊണ്ടു സെന്റി അടിച്ചു വോട്ട് മേടിക്കാന്‍ ഉള്ള അടവ് എന്നായിരുന്നു ഒരാളുടെ കമന്റ്.

ആല്‍ബി അണ്ണാ നമ്മള്‍ നല്ല മത്സരാര്‍ത്ഥികള്‍ക്ക് തന്നെ ആണ് വോട്ട് ഇടുന്നതു, അതിന്റെ ഇടയില്‍ കൂടെ ഒരു കുത്തു, അപ്‌സര പേര്‍സണല്‍ ഗ്രേഡ്ജ് വച്ച് പെരുമാറുന്ന ഒരു ആള് ആണ്, അത് ലാലേട്ടന്‍ എപ്പിസോഡിൽ സംസാരിച്ചപ്പോള്‍ മനസിലായി, അതുകൊണ്ടു ആണ് വോട്ട് കുറഞ്ഞത് എന്നും കമന്റില്‍ പറയുന്നുണ്ട്.

സീസണ്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയുന്ന താരമായിരുന്നു അപ്സര. എന്നാല്‍ പിന്നീട് താരത്തിന്റെ പ്രകടനം താഴെ പോയി. പ്രേക്ഷകർക്കിടയില്‍ നിന്ന് തന്നെയും പിന്തുണ കുറഞ്ഞ് വന്നിട്ടുണ്ട്. ഇതിന് ഭർത്താവ് ആല്‍ബിയുടെ സോഷ്യല്‍ മീഡിയ ഇടപെടലും കാരണമായിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകർ ആല്‍ബിയുടെ പോസ്റ്റിന് താഴെ തന്നെ കുറിച്ചത്.

‘അപ്സര ഇടയ്ക്ക്‌ നന്നായി കളിച്ചിരുന്നു. ഏഷ്യാനെറ്റ്‌ അമിതമായി പൊക്കിയതിന്‌ ശേഷം അപ്സര താഴേയ്ക്ക്‌ പോയി. ആൽബിയുടെ സോഷ്യൽ മീഡിയാ ഇടപെടലുകൾ അപ്സരയുടെ വോട്ടിനെ ബാധിച്ചെന്ന് തോന്നുന്നു. പിന്നെ എല്ലാ ബിഗ്ബോസിലും ശ്രീതുവീനെയും അർജ്ജുനെയും അൻസിബയെയും നന്ദനയെയും പോലുള്ളവർ രക്ഷപ്പെടാറുണ്ട്‌.’ എന്നുമാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്. 

More in Bigg Boss

Trending