Malayalam
അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല; മോഹന്‍ലാലിനെ അപമാനിക്കരുത്; അപേക്ഷയുമായി രജിത് കുമാര്‍
അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല; മോഹന്‍ലാലിനെ അപമാനിക്കരുത്; അപേക്ഷയുമായി രജിത് കുമാര്‍
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തുടങ്ങിയ ബിഗ് ബോസ് 75ാം ദിനത്തിലെത്തി നില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചതെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ്സിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ചാനലിലെതിരെയും അവതാരകൻ മോഹന്ലാലിനെതിരേയും സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്ത് വന്നിരുന്നു
ഇപ്പോൾ ഇതാ ഇതിനോടെല്ലാം പ്രതികരിച്ചരിക്കുകയാണ് രജിത്ത് കുമാർ
തന്റെ പേരില്‍ നടന്ന ചില കാര്യങ്ങള്‍ ഏറെ വിഷമം ഉണ്ടാക്കിയെന്നും ഇനി അത്തരം സംഭവങ്ങളുണ്ടാകരുതെന്നും രജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഒരു ഗെയിം ഷോയുടെ പേരില്‍ മോഹന്‍ലാലിനെ പോലുള്ള ഒരു വലിയ വ്യക്തിയെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യരുതെന്നും അത് തനിക്ക് താങ്ങാനാവുന്നില്ലെന്നും രജിത് വീഡിയോയില്‍ പറയുന്നു
എന്നെ സ്നേഹിക്കുന്നവര്‍ ഞാന്‍ പോലും അറിയാതെ മറ്റ് ചില മത്സരാര്‍ത്ഥികളേയും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പത്മശ്രീ മോഹന്‍ലാലിനേയും അപമാനിക്കുന്നത് എനിക്ക് താങ്ങാന്‍ സാധിക്കുന്നില്ല. കാരണം 40 വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കലയും കഴിവുമെല്ലാം എത്രയോ ഉയരത്തിലാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ കുറച്ച് കാണാപ്പാഠം പഠിച്ച് കുറച്ച് ഡിഗ്രി എടുത്തു എന്ന് മാത്രമേ ഉളളൂ. അദ്ദേഹം നാല്‍പത് വര്‍ഷം കൊണ്ട് നേടിയെടുത്ത അംഗീകാരങ്ങളെയൊന്നും ഒരു വാക്ക് കൊണ്ട് പോലും അപമാനിക്കാന്‍ പാടില്ല.’
‘എന്നെ സ്നേഹിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുമെങ്കില്‍ ദയവ് ചെയ്ത് ലാലേട്ടനെ ഇതിനകത്തേക്ക് വലിച്ചിഴക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്.’ വീഡിയോയില്‍ രജിത് കുമാര്‍ പറഞ്ഞു.
റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായതില്‍ ആരാധകരുടെ രോഷം അവതാരകന്‍ മോഹന്‍ലാലിനെതിരെയാണ് . നടന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ധാരാളം പേരാണ് വിമര്‍ശന കമന്റുകളിട്ടിരിക്കുന്നത്. താങ്കളേക്കാള്‍ ആരാധകര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രജിത് നേടിയിട്ടുണ്ട് അതു കൊണ്ട് തന്നെ അങ്ങനെയൊരു വ്യക്തിയെ പുറത്താക്കാന്‍ താങ്കള്‍ യോഗ്യനല്ല എന്ന തരത്തിലുള്ളതാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
big boss
