Connect with us

ബിഗ്ബോസിലേക്ക് പ്രേക്ഷകർക്ക് ക്ഷണം, ഈ നമ്പറിലേക്കൊരു മിസ്കോൾ മാത്രം മതി! ഇത്രയും സിമ്പിളോയെന്ന് ആരാധകർ

TV Shows

ബിഗ്ബോസിലേക്ക് പ്രേക്ഷകർക്ക് ക്ഷണം, ഈ നമ്പറിലേക്കൊരു മിസ്കോൾ മാത്രം മതി! ഇത്രയും സിമ്പിളോയെന്ന് ആരാധകർ

ബിഗ്ബോസിലേക്ക് പ്രേക്ഷകർക്ക് ക്ഷണം, ഈ നമ്പറിലേക്കൊരു മിസ്കോൾ മാത്രം മതി! ഇത്രയും സിമ്പിളോയെന്ന് ആരാധകർ

ബിഗ്ബോസ് സീസൺ 5 പൊമ്രോ പുറത്ത് വന്നതോടെ ബിബി പ്രേക്ഷക‍ർ ആവേശത്തിലാണ്. ഇത്തവണത്തെ സീസണ് ഒരു പ്രത്യേകത കൂടെയുണ്ട്.പ്രേക്ഷകരിലൊരാൾക്കും ഈ സീസണിൽ മത്സരിക്കാം.പൊതുജനത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള പുതിയ സീസന്റെ കാത്തിരിപ്പിനൊടുവിൽ ഒരു വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.എങ്ങനെയാണ് ഹൗസിൽ കേറിപ്പറ്റുകയെന്ന ചോദ്യത്തിന് മറുപടിയുമായാണ് ഇത്തവണത്തെ വരവ്.മത്സരത്തിൽ പങ്കെടുക്കാനായി ചെയ്യേണത് ഇതാണ്.

9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ ചെയ്യുക. ശേഷം നിങ്ങളുടെ നമ്പറിലേക്ക് ഒരു എസ് എം എസ് വരുന്നതായിരിക്കും. എസ് എം എസ് ലിങ്കില്‍ അയച്ച ചോദ്യത്തിന് ഉത്തരം നല്‍കുന്നതിലൂടെയാണ് തിരഞ്ഞെടുപ്പ്. എയർടെൽ ഉപഭോക്താക്കൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാകൂ. എയര്‍ടെല്‍ നമ്പറിൽ 299 നോ അതിനു മുകളിലോ റീചാര്‍ജ് ചെയ്തവർക്ക് മാത്രമേ എസ് എം എസ് ലഭിക്കുകയുള്ളു.മത്സരിക്കാൻ ആഗ്രഹിക്കുന്ന എയർടെൽ ഇതര ഉപഭോക്താക്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനും പരിഹാരമുണ്ട്.നമ്പര്‍ മാറ്റാതെ തന്നെ എയര്‍ടെല്ലിലേക്ക് മാറി മത്സരത്തിൽ പങ്കെടുക്കാമെന്നാണ് നിർദ്ദേശം.

അതേസമയം മാര്‍ച്ച് 26 ന് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ തന്നെയായിരിക്കും ഇത്തവണയും ബിഗ് ബോസ് ഹൗസിന്റെ സെറ്റ് ഒരുങ്ങുക. ബിഗ് ബോസ് സീസണ്‍ 5ൽ ഇനി ഒറിജിനല്‍ മത്സരാർത്ഥികൾ തമ്മിലുള്ള തീ പാറുന്ന പോരാട്ടം ആയിരിക്കും പ്രേക്ഷകർ കാണാൻ ഇരിക്കുന്നതെന്നാണ് നടൻ മോഹൻലാൽ പറയുന്നത്. എന്താണ് ഈ ഒറിജിനൽ എന്നത് കൊണ്ട് അണിയറ പ്രവർത്തകർ അർത്ഥമാക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ തവണത്തെ സീസണിലെ മത്സരാർത്ഥികളിലെ ചിലർക്കെതിരെ അവർ ഫേക്ക് കളിയാണ് കളിച്ചതെന്ന ആക്ഷേപം ഉണ്ടായിരുന്നു.ആളുകളെ തൃപ്തിപ്പെടുത്താനുള്ള മത്സരാർത്ഥികളുടെ തന്ത്രങ്ങൾ പലതാണെങ്കിലും വലിയ രീതിയിൽ ഫേക്ക് കളിച്ച് നിൽക്കുന്നത് ഷോയുടെ ആസ്വാദനത്തെ തന്നെ ബാധിക്കുമെന്നതായിരുന്നു ആക്ഷേപം.

അതുകൊണ്ട് തന്നെ ഇതിനെ മറികടക്കാൻ മറ്റെന്തെങ്കിലും സർപ്രൈസ് അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.എന്തായാലും ബിഗ് ബോസ് സീസൺ 4 പോലെ തന്നെ പരസ്പരം പോരടിച്ച് നിൽക്കാൻ കെൽപ്പുള്ളവർ തന്നെയാണ് പുതിയ സീസണിലും ഉണ്ടാകുകയെന്ന സൂചനയാണ് ഏറ്റവും ഒടുവിലായി വന്ന ബിഗ് ബോസ് പ്രമോ വീഡിയോ വ്യക്തമാക്കുന്നത്.എല്ലാ തവണത്തെ പോലെയും പുതിയ സീസൺ പ്രഖ്യാപനത്തിന് പിന്നാലെ മത്സരാർത്ഥികളുടെ പ്രവചന പട്ടികകളും പുറത്തു വരുന്നുണ്ട്.ആദ്യം മുതൽ തന്നെ പട്ടികയിൽ ഇടം നേടിയവരാണ് ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയും സോഷ്യൽ മീഡിയ താരം പാലാ ഷാജിയും എന്നാൽ ഇരുവരും ഇതിനെക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല.

സംവിധായകൻ ഒമർ ലുലു ബിഗ്ബോസ് സീസൺ 5ൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും താൻ തത്കാലം മത്സരിക്കുന്നില്ലെന്നും ഇനി മത്സരിച്ചുകൂടാതെയില്ലായെന്നും അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.സിനിമ-സീരിയല്‍ താരങ്ങള്‍ , സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാർ സാമൂഹിക പ്രവർത്തകർ എന്നിവർക്കൊപ്പം പൊതുജനങ്ങളുടെ പ്രതിനിധീകരിച്ച് ഒരു സാധാരണക്കാരനും ബിഗ്ബോസ് സീസൺ 5 ൽ ഉണ്ടാകും.സോഷ്യൽ മീഡിയയിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഹനാൻറെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ദേവു വൈബർ ഗുഡ്, അനയൻ മിഥുൻ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ അനിയൻ, നടൻ ജിഷിൻ മോഹൻ, സംവിധായകൻ അഖിൽ മാരാർ എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. ഇതിൽ വൈബു ദേവു താൻ ഷോയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം പല ട്വിസ്റ്റുകളും ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top