Connect with us

‘കേരളത്തിൽ ഒരു കല്യാണം മുടക്കാൻ ഏറ്റവും കൂടുതൽ ആളുകൾ ശ്രമിക്കുന്നത് ഇത് ആദ്യമായിരിക്കും; റോബിൻ

TV Shows

‘കേരളത്തിൽ ഒരു കല്യാണം മുടക്കാൻ ഏറ്റവും കൂടുതൽ ആളുകൾ ശ്രമിക്കുന്നത് ഇത് ആദ്യമായിരിക്കും; റോബിൻ

‘കേരളത്തിൽ ഒരു കല്യാണം മുടക്കാൻ ഏറ്റവും കൂടുതൽ ആളുകൾ ശ്രമിക്കുന്നത് ഇത് ആദ്യമായിരിക്കും; റോബിൻ

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. നാലാം സീസണില്‍ ഷോയ്ക്ക് അകത്ത് എപ്പോഴും കണ്ടന്റ് ഉണ്ടാക്കി കൊണ്ടിരുന്ന താരം. ഷോ കഴിഞ്ഞ പുറത്ത് ഇറങ്ങിയപ്പോഴും റോബിന്‍ തന്നെയായിരുന്നു പ്രധാന കണ്ടന്റ് ക്രിയേറ്റര്‍
റോബിനെ ആഘോഷിക്കപ്പെട്ട ഒരു താരം ഇതുവരെ ബി​ഗ് ബോസ്‍ ഷോയിൽ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. അടുത്തിടെയാണ് റോബിനെതിരെയുള്ള ഡീ​ഗ്രേഡിം​ഗ് വർധിച്ചത്. കനത്ത ആരോപണങ്ങളാണ് റോബിനെതിരെ വന്നത്.

ഇതിനിടെ ആരതി പൊടിയുമായുള്ള എൻഗേജ്മെന്റും കഴിഞ്ഞു. ആഘോഷ പൂർവം നടന്ന എൻ​ഗേജ്മെന്റിന്റെ ദൃശ്യങ്ങളും വൈറലായി. എൻ​ഗേജ്മെന്റ് ചടങ്ങിനിടെ റോബിൻ അലറിയത് വ്യാപക ട്രോളായിരുന്നു. ഇപ്പോഴിതാ തന്റെ കല്യാണം മുടക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റോബിൻ. ഒരു പ്രമുഖ മാധ്യമത്തിനോടാണ് പ്രതികരണം .

എൻ​ഗേജ്മെന്റെ ഒരു ലോങ് പ്രോസസ് ആയിരുന്നു. ഞങ്ങൾ കണ്ടുമുട്ടിയത് തൊട്ട് എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം. എൻ​ഗേജ്മെന്റിൽ വരെ എത്തുകയെന്നത് വലിയാെരു മിഷനായിരുന്നു. എല്ലാ ദിവസവും ഇത് നടക്കാതിരിക്കാൻ വേണ്ടി ഒരുപാട് രീതിയിലുള്ള മെൻഷനുകളും കമന്റ്സും മെസേജുകളും വരുന്നുണ്ടായിരുന്നു. പുറമെയുള്ള ആൾക്കാർക്ക് അതറിയില്ല. നമ്മളാണ് ഫേസ് ചെയ്യുന്നത്’

‘പക്ഷെ എല്ലാവരും അങ്ങനെ ആവണമെന്നില്ല. പുള്ളിക്കാരി ഞാൻ വിചാരിച്ചതിലും ഭയങ്കര സ്ട്രോങ് ആണ്. എടീ നീ എന്നെ ആക്സപറ്റ് ചെയ്തത് കൊണ്ടല്ലേ ഇങ്ങനെ അനുഭവിക്കുന്നതെന്ന്. അതൊന്നുമില്ല. ചേട്ടനെ എനിക്കിഷ്ടപ്പെട്ടതാണ്, അത് കൊണ്ട് എന്തും ഫേസ് ചെയ്യാനും എന്ത് വന്നാലും കൂടെ ഉണ്ടാവുമെന്ന വാക്ക് എനിക്ക് തന്നിരുന്നു’


‘കേരളത്തിൽ ഒരു കല്യാണം മുടക്കാൻ ഏറ്റവും കൂടുതൽ ആളുകൾ പാർട്ടിസിപേറ്റ് ചെയ്തത് ചിലപ്പോൾ നമ്മുടെ കല്യാണത്തിനാവും. ഇപ്പോഴും കുറെ മെൻഷനുകൾ വരുന്നുണ്ട്. നിങ്ങളുടെ എൻ​ഗേജ്മെന്റ് അല്ലേ കഴിഞ്ഞുള്ളൂ കല്യാണം കഴിഞ്ഞില്ലല്ലോയെന്ന്. ഒരു മാസമായിട്ട് നെ​ഗറ്റീവ് പിആർ പെയ്ഡ് ആയി ചെയ്യുന്നു. അക്കൗണ്ടുകൾ ശ്രദ്ധിച്ചാലറിയാം. ഊരും പേരുമില്ല. കാശ് കൊടുത്ത് ചെയ്യിക്കുന്നതാണ്. വിമർശനമാവാം. ഹെൽത്തിയായ വിമർശനം സ്വീകരിക്കുന്ന ആളാണ് ഞാൻ.’എൻ​ഗേജ്മെന്റിന് ഭയങ്കര ഹാപ്പിയായിരുന്നു, കുടുംബവും സുഹൃത്തുക്കളുമെല്ലാം. ഞാൻ 32 വയസ് വരെ കാത്തിരുന്നിരുന്നു, എന്തിനാണ് ഞാൻ മാത്രം കാത്തിരിക്കുന്നതെന്ന് ആലോചിച്ചിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിലായി കാത്തിരിക്കുന്നതിന് ഒരു അർത്ഥമുണ്ടായെന്ന്’

‘പത്തിരുപത് വർഷത്തിന് ശേഷം എൻ​ഗേജ് മെന്റ് ദൃശ്യം കാണുമ്പോൾ ഒരു സന്തോഷം എനിക്കുണ്ടാവും. കാരണം എല്ലാവരും ഹാപ്പിയായി അടിച്ച് പൊളിച്ച് കല്യാണം പോലെ ആയിരുന്നു. പത്തഞ്ഞൂറ് പേരെ വിളിച്ച് താലിയും കൂടി കെട്ടിയാൽ കല്യാണമായേനെ. ഇത്രയും ​ഗ്രാന്റ് ആവുമെന്ന് പ്രതീക്ഷിച്ചില്ല,’ റോബിൻ പറഞ്ഞു.

ബി​ഗ് ബോസ് നാലാം സീസൺ കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും റോബിൻ ഇന്നും ലൈം ലൈറ്റിൽ അതേ താരത്തിളക്കത്തോടെ തുടരുന്നു. ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 26 നാണ് ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ പുറത്ത് വരാൻ പോവുന്നത്. അഞ്ചാം സീസണോടെ റോബിൻ ലൈം ലൈറ്റിൽ തുടരാൻ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്.

എന്നാൽ റോബിനോടുള്ള സ്നേഹം അതേപോലെ നിലനിൽക്കുമെന്നാണ് ആരാധകർ പറയുന്നത്. ബി​ഗ് ബോസ് താരം എന്ന ടാ​ഗിൽ നിന്നും മാറി തന്റേതായ ഒരു പേര് കണ്ടെത്താനുള്ള ശ്രമവും റോബിൻ നടത്തുന്നുണ്ട്. അടുത്തിടെയാണ് റോബിന്റെ പുതിയ സിനിമ പ്രഖ്യാപിക്കപ്പെട്ടത്. സിനിമയുടെ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്.

More in TV Shows

Trending

Recent

To Top