Malayalam
ട്രാപ്പ് ഷൂട്ടിംഗില്‍ യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടന് ബിബിന്‍ പെരുമ്പിള്ളി
ട്രാപ്പ് ഷൂട്ടിംഗില്‍ യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടന് ബിബിന്‍ പെരുമ്പിള്ളി

നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിംഗ്, നാഷണല്‍ ഗെയിംസ്, 2023ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി, മലയാള ചലച്ചിത്രരംഗത്തെ അഭിനേതാവും സിനിമാ വ്യവസായ രംഗത്തെ പ്രമുഖനുമായ ബിബിന്‍ പെരുമ്പിള്ളി.
മത്സര ഇനത്തിലുള്ള ഷൂട്ടിംഗ് പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി എന്ന നിലയില്‍, ട്രാപ്പ് ഷൂട്ടിംഗ് പോലുള്ള കഠിനമായ കായിക വിനോദങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിക്കുന്നത് ഒരു വെല്ലുവിളിയായി കണക്കാക്കിയ ബിബിന്‍ ഇത് ഒരു പ്രധാന നേട്ടമാണ്. ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിലാണ് ബിബിന്‍ യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചത്.
മലയാള സിനിമകളായ സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടല്‍, തീവണ്ടി,കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബിന്‍ പെരുമ്പിള്ളി ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസിന്റെ പങ്കാളിയുമാണ്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...