Connect with us

ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ 100 കോടി നല്‍കും; ഉദയനിധിയെ പിന്തുണച്ച് സീമാന്‍

News

ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ 100 കോടി നല്‍കും; ഉദയനിധിയെ പിന്തുണച്ച് സീമാന്‍

ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ 100 കോടി നല്‍കും; ഉദയനിധിയെ പിന്തുണച്ച് സീമാന്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയായ അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ നടപടി ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉദയനിധി തന്നെ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഉദയനിധിയെ പിന്തുണച്ച് ഡിഎംകെയുടെ എതിരാളികളും തമിഴ് രാഷ്ട്രീയ നേതാവുമായ സീമാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ സംസാരിക്കുകയായിരുന്നു തീവ്ര തമിഴ് പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍. ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും എന്നാണ് സീമാന്‍ പറഞ്ഞത്. സനാതനം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണ്.

അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. മനുഷ്യനെ എവിടെ ജനിക്കുന്നു എന്നൊക്കെ നോക്കി സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് കാണുന്നതാണ്. അത് ഉദയനിധി പറഞ്ഞത് സത്യമാണെന്നും ആ രീതിയോട് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ പേര് ഭാരതം എന്ന് ആക്കുന്നതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്‌നാട്ടിന്റെ പേര് അത് പോലെ നിന്നാല്‍ മതി. പക്ഷെ ഭാരതം എന്ന് പേരിട്ടതിനാല്‍ പൊതുകടം കുറയുമോ? പട്ടിണി മാറുമോ തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കണമെന്നും സീമാന്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

More in News

Trending

Recent

To Top