പ്രസവ സമയത്ത് ഞാന്‍ മരിച്ച് പോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് പക്ഷെ …. ബിബിൻ ജോർജ് പറയുന്നു
പ്രേക്ഷകർക്ക് പരിചിതമായ മലയാള ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തുമാണ് ബിബിൻ ജോർജ്.മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ ആരംഭിച്ചു. കോമഡി കസിൻസ്, രസികരാജ, ബഡായ് ബംഗ്ലാവ് തുടങ്ങിയ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.ടെലിവിഷൻ പരിപാടിയായ ബഡായ് ബംഗ്ലാവിൽ കോമഡി സ്കിറ്റുകൾ എഴുതി. നാദിർഷയുടെ ആദ്യ സംവിധാന സംരംഭമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം തയാറാക്കി.
സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചുമാണ് ബിബിന്‍ ജോര്‍ജ് പ്രതിസന്ധികളെ നേരിട്ടത്. അമ്മയുടെ സ്നേഹവും കരുതലുമാണ് തന്നെ നയിക്കുന്നതെന്ന് ബിബിന്‍ പറയുന്നു. ശാരീരിക പരിമിതികള്‍ക്കിടയിലും ലക്ഷ്യം കൈവിടാതെ മുന്നേറുകയായിരുന്നു അദ്ദേഹം. ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ബിബിന്‍ തന്റെ ജീവിതകഥ പങ്കുവെച്ചത്. അഭിനയത്തിലേക്ക് എത്തുന്നതിന് വേണ്ടിയായിരുന്നു എഴുതിത്തുടങ്ങിയത്. കോമഡി കസിന്‍സിന് വേണ്ടിയായിരുന്നു ആദ്യം സ്ക്രിപ്റ്റ് എഴുതിയത്. സിനിമാലയില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്. അങ്ങനെയാണ് തുടങ്ങിയത്
പ്രസവ സമയത്ത് ഞാന്‍ മരിച്ച് പോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അപ്പൂപ്പനെ എല്ലാവരും രാജാവ് എന്നായിരുന്നു വിളിച്ചിരുന്നത്. ചവിട്ട് നാടകത്തില്‍ രാജാപാര്്ട്ട് മാത്രമേ അദ്ദേഹം ചെയ്യൂ. അങ്ങനെ വന്ന പേരാണ്, രാജാവിന്റെ കൊച്ചുമകന് മരിച്ചു എന്നായിരുന്നു നാട്ടില്‍ വന്ന വാര്‍ത്ത. വീട്ടില്‍ പന്തലിടാന്‍ വരെ ആളുകള്‍ വന്നിരുന്നു. പിന്നെ ഞാന്‍ കരഞ്ഞപ്പോഴാണ് ജീവന് പോയില്ലെന്ന് മനസിലാക്കിയത്. ഈ സന്ദര്‍ഭത്തെക്കുറിച്ചാണ് യമണ്ടന്‍ പ്രേമകഥയില്‍ പറഞ്ഞത്.
തുള്ളിമരുന്ന് കഴിച്ചപ്പോഴാണ് എനിക്ക് പോളിയോ വന്നത്. പനിയുള്ള സമയത്തായിരുന്നു തുള്ളിമരുന്ന് തന്നത്. അതിന്റെ റിയാക്ഷനില്‍ നിന്നാണ് അസുഖം വന്നതെന്നാണ് ഞാന്‍ കേട്ടത്. അസുഖം വന്നതിനെക്കുറിച്ച് ഞാന്‍ അമ്മച്ചിയോട് അധികം ചോദിച്ചിട്ടില്ല. ഞാന്‍ കാല് വേദനയുമായി ഇരിക്കുന്ന സമയത്ത് അമ്മച്ചി വന്ന് ഞാന്‍ കാരണമാണ് ഈ വേദന എന്ന് തോന്നുന്നുണ്ടോയെന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. അങ്ങനെ ചോദിക്കുന്നതൊന്നും എനിക്കിഷ്ടമല്ല. ഞാന്‍ എഴുതുന്നത് മാത്രമല്ല അഭിനയിച്ച് കാണാനും ഇഷ്ടമായിരുന്നു അപ്പനും അമ്മയ്ക്കും. ഞാന്‍ നടനാവുന്നത് കാണാന്‍ അപ്പനുണ്ടായിരുന്നില്ല. തിരക്കഥ കേള്‍പ്പിച്ചപ്പോള്‍ കൊള്ളാമെന്നായിരുന്നു പറഞ്ഞത്.
ജീവിതത്തില്‍ വഴിത്തിരിവായി മാറിയ കൂടിക്കാഴ്ച നാദിര്ഷക്കയുടേത് തന്നെയാണ്. അദ്ദേഹത്തിന്റെ വരവില്‍ ദൈവത്തിന്റെ ഒരു ടച്ചുണ്ടായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ഞാന്‍ പഠിച്ചിരുന്ന സ്കൂളിലേക്ക് വന്നിരുന്നു. അന്ന് കാണാനായില്ല. 3 ദിവസം ലീവെടുത്ത് കസിന്റെ വീട്ടില്‍ പോയി മറ്റൊരു പരിപാടി കാണാനായി പോയിരുന്നു. അന്നും കാണാന്‍ പറ്റിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നെ അദ്ദേഹത്തെ കാണുന്നത്. ദേ മാവേലി കൊമ്പത്തിന് സകിറ്റ് എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയൊരു സ്ക്രിപ്റ്റെഴുതി നാദിര്‍ഷക്കയുടെ കാലില്‍ വെച്ച് കൊടുത്തു. ഈ പ്രാവശ്യം ദേ മാവേലി കൊമ്പത്ത് ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ കാസറ്റ് അവസാനിച്ച സമയമായിരുന്നു അത്. അന്ന് ശരിക്കും കരഞ്ഞുപോയി.
