Connect with us

ഡ്രൈവര്‍ തന്ന കാശും കൊണ്ടാണ് ചെന്നൈയ്ക്ക് നാടു വിട്ടത് ; ധ്യാൻ

Actor

ഡ്രൈവര്‍ തന്ന കാശും കൊണ്ടാണ് ചെന്നൈയ്ക്ക് നാടു വിട്ടത് ; ധ്യാൻ

ഡ്രൈവര്‍ തന്ന കാശും കൊണ്ടാണ് ചെന്നൈയ്ക്ക് നാടു വിട്ടത് ; ധ്യാൻ

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള കൗണ്ടറുകളുമായി ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കാറുണ്ട്.

ഇപ്പോഴിതാ വീട്ടില്‍ നിന്നും ഇറക്കി വിട്ട ശേഷം ചെന്നൈയില്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറക്കുന്നത്. ജോലിയില്ലാതെ, കാശില്ലാതെ ചെന്നൈയിലേക്ക് നാടുവിട്ട കഥയാണ് താരം പറയുന്നത്.

വീട് വിട്ടിറങ്ങി ചെന്നൈയിലെത്തി. നേരത്തെ ചെന്നൈയിലായിരുന്നു പഠിച്ചത്. ആദ്യത്തെ ദിവസം. എന്റെ കയ്യില്‍ കാശില്ല. ഒരുപാട് സുഹൃത്തുക്കളൊക്കെ ഉണ്ടെങ്കിലും അവരോട് പോയി ചോദിക്കാന്‍ മടിയാണ്. അവരുടെ മുന്നില്‍ ശ്രീനിവാസന്റെ മകനാണ്. അതിനാല്‍ അവരോട് പോയി കാശ് ചോദിക്കാന്‍ കോംപ്ലെക്‌സാണ്. വീട്ടില്‍ നിന്നും മൊബൈല്‍ പോലും എടുക്കാതെയാണ് ഇറങ്ങുന്നത്. ഡ്രൈവര്‍ തന്ന കാശും കൊണ്ടാണ് ചെന്നൈയ്ക്ക് ബസ് കയറുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

ആകെ കയ്യിലുണ്ടായിരുന്നത് 250 രൂപയായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. പഠിച്ച സ്‌കൂൡന്റെ അടുത്തൊരു ചായക്കടയുണ്ട്. ആ കട ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. അവിടെ നിന്നും ചായയും കുടിച്ച് സിഗരറ്റും വലിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. അടുത്ത് തന്നെ ഒരു ബാറുമുണ്ട്. എന്റെ നാശം തുടങ്ങിയത് അവിടെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ആ ടീ കടയില്‍ വന്നേക്കുവാണ്. ജീവിതത്തിന്റെ ഒരു സൈക്കിള്‍ പൂര്‍ത്തിയായത് പോലെയായിരുന്നുവെന്നും ധ്യാന്‍ പറയുന്നു

ലോക്കല്‍ ബസിലൊക്കെ കയറി 140 രൂപയ്ക്കാണ് താന്‍ ചെന്നൈ വരെ എത്തിയതെന്നും ധ്യാന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നതെങ്കിലും ആ ചായക്കടക്കാരന് തന്നെ അറിയാമായിരുന്നുവെന്നും ധ്യാന്‍ പറയുന്നു. എന്ത് ചെയ്യണം ഇനിയെന്ന് അറിയില്ല. അവിടെയൊരു കോയിന്‍ ബൂത്തുണ്ട്. അതില്‍ നിന്നും സ്‌കൂളില്‍ പഠിച്ച കൂട്ടുകാരെ ആരെയെങ്കിലും വിളിക്കാമെന്ന് കരുതി. കോളേജില്‍ പഠിച്ചവരൊക്കെ വലിയ നിലകളിലെത്തി. അവരെ വിളിക്കാന്‍ പറ്റില്ല. അതിനാല്‍ സ്‌കൂളില്‍ പഠിച്ചവരെ വിളിക്കാമെന്ന് കരുതിയെന്നും ധ്യാന്‍ പറയുന്നു.

ഈ സമയത്ത് ഒരു ബൈക്ക് അടുത്ത് വന്ന് നിന്നു. അതില്‍ നിന്നും ഹെല്‍മറ്റ് വച്ചൊരാള്‍ ഇറങ്ങി മച്ചാ നീ ഏന്‍ ടാ ഇങ്കേ? എന്ന് ചോദിച്ചു. ആളെ മനസിലായില്ല. ഹെല്‍മറ്റ് ഊരിയപ്പോള്‍ പണ്ട് കൂടെ പഠിച്ച. റോള്‍ നമ്പറില്‍ തൊട്ടടുത്ത പേരുകാരനായ ധ്വാരകേഷ്. നിനക്ക് എന്നെ മനസിലായില്ലേ എന്നൊക്കെ ചോദിച്ചു. എന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. എന്താടാ എന്താ പ്രശ്‌നം എ്ന്നവന്‍ ചോദിച്ചു. ഭയങ്കര പ്രശ്‌നമാണെന്ന് പറഞ്ഞപ്പോള്‍ വാ എന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി.രാവിലെയാണ്. പത്ത് മണിയ്ക്ക് ടാസ്മാക്ക് തുറന്നതേയുള്ളൂ. നേര ചെന്ന്, കഴുത്തിലെ ടാഗ് ഒക്കെ ഊരി, രണ്ടെണ്ണം അടിച്ചിട്ട് ഇനി പറ എന്താണ് നിന്റെ പ്രശ്‌നമെന്ന് അവന്‍ ചോദിച്ചു. മുഴുവന്‍ പ്രശ്‌നങ്ങളാണ് അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നെല്ലാം പറഞ്ഞു. അവനും വിഷമമായി. അന്ന് വൈകുന്നേരം വരെ ഇരുന്ന് സംസാരിച്ചു. ഞാനും കരഞ്ഞു. അവനും കരഞ്ഞു. ഒടുവില്‍ അവന്റെ പരിചയത്തിലുള്ള ഒരാള്‍ വഴി ഒരു കോള്‍ സെന്ററില്‍ ജോലി ശരിയാക്കി തന്നു. അവന്‍ തന്നെ എനിക്കൊരു ലോഡ്ജില്‍ റൂമും എടുത്തു തന്നു.


പോകാന്‍ നേരം അവന്‍ ചിലവിനായി ആയിരം രൂപയും എടുത്ത് തന്നു. ശമ്പളം കിട്ടാന്‍ ഒരു മാസം എടുക്കുമല്ലോ. ഏഴായിരമോ എട്ടായിരമോ ആണ് കോള്‍ സെന്ററിലെ ശമ്പളം. അവന്‍ പോയ ശേഷം ഞാന്‍ ആ കാശില്‍ നിന്നും തന്നെ ഒരു പൈന്റ് വാങ്ങിയെന്നാണ് ധ്യാന്‍ പറയുന്നത്.

More in Actor

Trending

Recent

To Top