Malayalam
‘അദ്ദേഹം എന്റെ അച്ഛനെ പോലെ’…, പിണറായി വിജയന് പ്രസംഗിച്ച അത്രയും സമയം എഴുന്നേറ്റ് നിന്ന് ഭീമന് രഘു
‘അദ്ദേഹം എന്റെ അച്ഛനെ പോലെ’…, പിണറായി വിജയന് പ്രസംഗിച്ച അത്രയും സമയം എഴുന്നേറ്റ് നിന്ന് ഭീമന് രഘു
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ നിന്ന് രാജി വെച്ച് നടന് സിപിഎമ്മില്‍ ചേര്‍ന്നത്. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ഭീമന് രഘു പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിന്ന് ബലികുടീരങ്ങളെ പാടിയതും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നില്ക്കുന്ന ഭീമന് രഘുവിന്റെ വീഡിയോയാണ് വൈറലായികൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഭീമന് രഘു പറഞ്ഞത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പുരസ്കാരദാനം. ഇതിനിടയില്‍ വെച്ചായിരുന്നു ഭീമന് രഘുവിന്റെ അപ്രതീക്ഷിത നടപടി.
പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും ഭീമന് രഘു സദസിലെ മുന്‍നിരയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. പിണറായി വിജയന് പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന് രഘു കസേരയില്‍ ഇരുന്നത്. ഭീമന് രഘുവിന്റെ നടപടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചത് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്ന ആളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും ഞാന്‍ എവിടെ ഉണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്ക്കും. കാരണം ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്നു. നല്ല ഒരു അച്ഛന്, മുഖ്യമന്ത്രി നല്ലൊരു കുടുംബനാഥന്.. അങ്ങനെയൊക്കെയുള്ളപ്പോള്‍ എന്റെ അച്ഛന്റെ ഒരു കള്‍ച്ചര്‍.
അച്ഛന് എന്റെ കുടുംബം നോക്കിയതും അച്ഛന്റെ രീതിയും ഞാന്‍ വളര്‍ന്ന വന്ന രീതിയും അതുമായിട്ട് വളരെയധികം താദാത്മ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളില്‍ തോന്നി പോകാറുണ്ട്,’ എന്നായിരുന്നു ഭീമന് രഘു പറഞ്ഞത്.
എന്നാല്‍ ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇത്തരത്തില്‍ ആയിരുന്നു. അതുമാത്രം ഇപ്പോള്‍ വേണ്ട. നമുക്ക് അവാര്‍ഡ് മാത്രം മതി. അവിടെയിരുന്നതും ഇവിടെയിരുന്നതുമൊക്കെ പിന്നെ, പുറത്ത് വന്നിട്ട് സംസാരിക്കാം. രാഷ്ട്രീയത്തിന്റെ പേരില്‍ അല്ല എഴുന്നേറ്റ് നിന്നത്. എന്റെ ഒരു റെസ്പെക്ട് ഉണ്ട്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
