Malayalam
ധ്യാനിന്റെ സിനിമ കാണാന്‍ തിയേറ്ററില്‍ വീല്‍ചെയറിലെത്തി ശ്രീനിവാസന്‍; വൈറലായി വീഡിയോ
ധ്യാനിന്റെ സിനിമ കാണാന്‍ തിയേറ്ററില്‍ വീല്‍ചെയറിലെത്തി ശ്രീനിവാസന്‍; വൈറലായി വീഡിയോ
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തിയ ശ്രീനിവാസന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും ധ്യാന്‍ നായകനായി എത്തുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം എത്തിയ ശ്രീനിവാസന്‍ തീയേറ്ററില്‍ പകുതി വരെ വീല്‍ചെയറിലും പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് പോകുന്നത് വീഡിയോയില്‍ കാണാം. ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്നും അതിനാല്‍ സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും കൂടെയുള്ളവര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
അടുത്തിടെ വന്നുചേര്‍ന്ന അനാരോഗ്യത്തില്‍ നിന്നും തിരികെ വന്നുകൊണ്ടിരിക്കയാണ് ശ്രീനിവാസന്‍. രണ്ട് മാസം മുന്‍പ് റിലീസ് ചെയ്ത ‘ കുറുക്കന്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആശുപത്രിവാസത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവ് നടത്തിയത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസനൊപ്പം രസകരമായ ഒരു കഥാപാത്രമാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്.
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘നദികളില്‍ സുന്ദരി യമുന’. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തില്‍ ലഹരിക്ക് അമിതമായി അടിമയായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഒരു കാലത്ത് താന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ മദ്യപിക്കുമായിരുന്നെന്നും ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയിലെ നായകനുമായി തന്റെ ജീവിതത്തിന് സാമ്യമുണ്ടെന്നും ഒരു അഭിമുഖത്തില്‍ ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു.
‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാന്‍ ഭയങ്കര ആല്‍ക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്… വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോള്‍ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയിലെ നിവിന്‍ പോളിയുടെ കഥാപാത്രം പോലെ തന്നെ.
മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. ആ സമയത്ത് പ്രണയമുണ്ടായിരുന്നു. മദ്യപിച്ചിട്ടാണെങ്കിലും വീട്ടില്‍ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തില്‍ യൂസ്‌ലെസ് ആയിരുന്നു ഞാന്‍. സിനിമയില്‍ നിവിന്‍ നയന്‍താരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്.
”വീട്ടില്‍ അച്ഛന്‍ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചെലവാക്കേണ്ടേ, ഞാന്‍ എന്നും വീട്ടില്‍ താങ്ങും തണലുമായി ഉണ്ടാകും.’ ഇത് ഞാന്‍ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.വിവാഹം കഴിച്ചതിനു ശേഷമാണ് ജീവിതത്തില്‍ ഒരുപാട് മാറ്റം വരുന്നത്. കല്യാണത്തിന്റെ തലേദിവസം വരെ താന്‍ ചീട്ടുകളിച്ചുകൊണ്ടിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്.
ഞാന്‍ വിവാഹം കഴിച്ചതു തന്നെ വീട്ടുകാര്‍ക്ക് വലിയ കാര്യമായിരുന്നു. ഞാന്‍ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛന്‍ വീട്ടില്‍ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013 നു ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത്. വീട്ടില്‍നിന്നു പുറത്തായെന്ന് അറിയുന്നതു തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി െതറ്റിപ്പിരിയുന്നത്. പല സ്‌കൂളുകളില്‍നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്‌നങ്ങള്‍. ഇതൊരു സിനിമയാക്കണമെന്ന് വിചാരിക്കുന്നുണ്ട്.
2013ന് ശേഷം മദ്യപാനം കുറച്ചു തുടങ്ങി. പിന്നീട് ഓര്‍ഗാനിക് ലഹരിമരുന്നിലേക്ക് കടന്നു. 2018 ല്‍ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തില്‍ നിര്‍ത്തിയതായിരുന്നു അത്. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്‌നങ്ങള്‍ വരുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. നമ്മള്‍ എന്താണ് പറയുന്നതെന്നുപോലും അറിയാന്‍ പറ്റില്ല, നമ്മളെന്തോ സംഭവമാണെന്ന് അത് ഉപയോഗിക്കുമ്പോള്‍ വിചാരിക്കും എന്നും അദ്ദേഹം പറഞ്ഞു.