Malayalam
അവര്‍ഡ് ആയി കിട്ടുന്ന പ്രതിമകള്‍ ലെസ്ബിയന്‍; നാണവും മാനവും ഉണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ച് കൊടുക്കണമെന്ന് ഭാഗ്യലക്ഷ്മി, വേദിയിലുണ്ടായിരുന്നെങ്കില്‍ കരണത്തടിച്ചേനേയെന്ന് തിരക്കഥാകൃത്ത്; അലന്‍സിയറിനെതിരെ വിമര്‍ശനം രൂക്ഷം
അവര്‍ഡ് ആയി കിട്ടുന്ന പ്രതിമകള്‍ ലെസ്ബിയന്‍; നാണവും മാനവും ഉണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ച് കൊടുക്കണമെന്ന് ഭാഗ്യലക്ഷ്മി, വേദിയിലുണ്ടായിരുന്നെങ്കില്‍ കരണത്തടിച്ചേനേയെന്ന് തിരക്കഥാകൃത്ത്; അലന്‍സിയറിനെതിരെ വിമര്‍ശനം രൂക്ഷം
കഴിഞ്ഞ വര്‍ഷമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്നത്. ഈ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്. ‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്.
സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’ എന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം. സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതി.
പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. ശുദ്ധ വിവരക്കേടും സ്ത്രീവിരുദ്ധതയുമാണ് അലന്‍സിയറിന്റെ പരാമര്‍ശം. എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാന്‍ സത്യസന്ധമായാണ് പറഞ്ഞത് എന്നാണ് അദ്ദേഹം ഈ വിവാദത്തെക്കുറിച്ച് ഒരു ചാനലില്‍ പറഞ്ഞത്. പിന്നെ എന്താണ് ഈ കരുത്തുള്ള പുരുഷ പ്രതിമ. സ്ത്രീയ്ക്ക് കരുത്തില്ല എന്നാണോ പറയുന്നത്. സ്ത്രീ രാജ്യം ഭരിച്ചിട്ടുണ്ട്, ബഹിരാകാശത്ത് പോയിട്ടുണ്ട്.
അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളെ ആലോചിച്ചാണ് സഹതാപം തോന്നുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകള്‍ എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും. കുറച്ച് മാന്യതയുണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ചു കൊടുക്കണം. കുറച്ച് നാണവും മാനവും ഉണ്ടെങ്കില്‍ അങ്ങനെയാണ് ചെയ്യേണ്ടത്. ഒരു ശില്പം വാങ്ങുമ്പോള്‍ പ്രലോഭനം തോന്നുന്നു എന്ന് പറയുന്നതില്‍ എന്താണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണം. അവിടെ വേറെ പുരസ്‌കാരം വാങ്ങിയ സ്ത്രീകളുണ്ടായിരുന്നു. ആരെങ്കിലും അവിടെ വച്ച് പ്രതികരിച്ചോ? ആര്‍ക്കെങ്കിലും അതിനുള്ള ആര്‍ജ്ജവം ഉണ്ടായോ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
അതേസമയം, നടന്‍ സന്തോഷ് കീഴാറ്റൂരും തിരക്കഥാകൃത്ത് മനോജ് റാംസിങും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ എന്ന നടന്‍ നടത്തിയ പരാമര്‍ശത്തോട് കടുത്ത’ വിയോജിപ്പ് രേഖപ്പെടുത്തുന്നു നാണക്കേട് എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്.
മനോജ് റാംസിങിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;
മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലെന്നതില്‍ ഖേദിക്കുന്നു… ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ… ഷെയിം ഓണ്‍ യു അലന്‍സിയര്‍… ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാസ്ത്ര കൗണ്‍സിലിങിന് ചേരൂ.. ഇല്ലെങ്കില്‍ ഡിവൈഎഫ്‌ഐയിലും കെഎസ്‌യുവിലും എസ്എഫ്‌ഐയിലുമൊക്കെ ഒക്കെയുള്ള തന്റേടമുള്ള പെണ്‍ പിള്ളേര്‍ കേറി മേയും നിന്നെ.. റാസ്‌ക്കല്‍.. നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, പ്രശ്‌നം രൂക്ഷമായതോടെ അലന്‍സിയറിന്റെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് നടന്‍ പറഞ്ഞത്. ഞാനൊരു സ്ത്രീ വിരുദ്ധതയും പറഞ്ഞിട്ടില്ല. എനിക്കൊരു അവാര്‍ഡ് തന്നു സ്റ്റേറ്റ് എന്നോട് സംസാരിക്കാന്‍ പറഞ്ഞു ഞാന്‍ സംസാരിച്ചു. അതില്‍ എന്താണ് സ്ത്രീ വിരുദ്ധത. അവര്‍ഡ് ആയി കിട്ടുന്ന പ്രതിമകള്‍ ലെസ്ബിയന്‍ ആണ്. ഒരു ആണ്‍ പ്രതിമ കിട്ടിയിരുന്നെങ്കില്‍ കുട്ടികളെങ്കിലും ഉണ്ടായേനേ എന്നും സ്ത്രീകള്‍ക്ക് അമിത പ്രാധാന്യമാണ് ഈ ശില്‍പ്പങ്ങളിലൂടെ കൊടുക്കുന്നത് എന്നും അലന്‍സിയര്‍ പറയുന്നു. മാത്രമല്ല, മാപ്പ് പറയേണ്ട തെറ്റ് ഞാന്‍ ചെയ്തിട്ടില്ലെന്നും മാപ്പ് പറയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.