Actress
സിനിമയിൽ നിന്ന് സന്തോഷകരമായതും ദുഃഖമുള്ളതും ആയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 100 ശതമാനം സംതൃപ്തിയൊന്നും തോന്നിയിട്ടില്ല; ഭാവന
സിനിമയിൽ നിന്ന് സന്തോഷകരമായതും ദുഃഖമുള്ളതും ആയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 100 ശതമാനം സംതൃപ്തിയൊന്നും തോന്നിയിട്ടില്ല; ഭാവന
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്.
മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.
സിനിമയിൽ നൂറു ശതമാനം സംതൃപ്തി തോന്നിയൊരു സാഹര്യം ഉണ്ടായിട്ടില്ലെന്നും സിനിമയിൽ നിന്ന് പഠിച്ചത് സമ്മിശ്ര കാര്യങ്ങളാണ്. സന്തോഷങ്ങളും ദുഃഖങ്ങളും ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് ഭാവന. തന്റെ പുതിയ സിനിമയായ ഹണ്ടിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഭാവന ഇതേ കുറിച്ച് സംസാരിച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ;
സിനിമയിൽ നിന്ന് സന്തോഷകരമായതും ദുഃഖമുള്ളതും ആയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 100 ശതമാനം സംതൃപ്തിയൊന്നും തോന്നിയിട്ടില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന തോന്നൽ ഉള്ളയാളാണ്. മുൻപുള്ളതിനെക്കാൾ സിനിമയെ സീരിയസ് ആയി കണ്ട് തുടങ്ങി. 15ാ-മത്തെ വയസിലാണ് ഞാൻ നമ്മൾ ചെയ്യുന്നത്. അതിന് സംസ്ഥാന അവാർഡ് മെൻഷൻ കിട്ടിയപ്പോൾ സന്തോഷം തോന്നി. ഞാൻ സിനിമ ചെയ്യാൻ പോകുമ്പോൾ അന്നൊക്കെ തോന്നിയിരുന്നത് എനിക്ക് സ്കൂളിൽ പോകേണ്ടല്ലോയെന്ന് മാത്രമാണ്.
ദൈവനാമത്തിൽ എന്ന സിനിമ ചെയ്യുമ്പോൾ സമീറ എന്ന ക്യാരക്ടറിനെ ഉൾക്കൊള്ളാനായില്ല. എന്തിനാണ് ഇങ്ങനെ സഹിച്ച് നിൽക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു. അപ്പോൾ ജയരാജ് സാർ പറയും നീയല്ല സമീറയാണത്. ദൈവനാമത്തിലിന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ വളരെ അധികം ആത്മവിശ്വാസം തോന്നി.
ജീവിതത്തിൽ എനിക്ക് കുറച്ച് നല്ല സൗഹൃദങ്ങൾ ഉണ്ട്. എന്റെ ജീവിത്തതിൽ എന്ത് ആവശ്യമുണ്ടെങ്കിലും അവർ ഒപ്പമുണ്ടാകും. അവരോട് ഞാൻ വളരെ നന്ദിയുള്ളവളാണ്. യാതൊരു ഫോർമാലിറ്റിയും ഇല്ലാതെ ഞങ്ങൾ മുന്നോട്ട് പോകുന്നുണ്ട് എന്നും താരം പറഞ്ഞു. ഞാനൊരു സോഷ്യൽ മീഡിയ വ്യക്തിയല്ല. ഞാൻ എന്റേതായ രീതിയിൽ പോകുന്ന ആളാണ്. ഞാൻ അഭിനയിക്കുന്ന സിനിമകളിൽ പ്രേക്ഷകർ പ്രതീക്ഷ വെയ്ക്കുന്നു എന്ന് കേൾക്കുമ്പോൾ പേടിയാണ്. ആളുകളുടെ സ്നേഹത്തിലും പിന്തുണയിലും വലിയ നന്ദിയുണ്ട്. ആളുകൾ ഇഷ്ടപ്പെടുന്നുവെന്നത് വലിയ കാര്യമാണ് എന്നും നടി പറയുന്നു.
അടുത്തിടെ വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ഭാവന സംസാരിച്ചിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്നതിനെക്കുറിച്ചായിരുന്നു ബാവന പറഞ്ഞത്. കുറേ കാലം മുമ്പേ നായികമാരായിട്ട് തുടങ്ങി വെച്ച ഏർപ്പാടാണ് ഇതെന്ന് തോന്നുന്നു. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കുറേ പേർ ചെയ്തിട്ടുണ്ട്. അത് അവരുടെ ഇഷ്ടമാണ്.
അത് ഒരു പതിവായി. കല്യാണം കഴിഞ്ഞിട്ട് ആരും വിളിക്കാത്തതാണെന്ന് താൻ കരുതുന്നില്ല. ഭർത്താവായി സിനിമാ രംഗത്ത് നിന്നുള്ള ആൾ തന്നെ വേണം എന്നുണ്ടായിരുന്നു. വളരെ പക്വതയുള്ള, കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന, സാമ്പത്തികമുള്ള ആളെ വേണമെന്നുണ്ടായിരുന്നു. ജീവിച്ച് പോകാനുള്ള കന്നഡ പറയാൻ തനിക്ക് അറിയാം എന്നും ഭാവന പറഞ്ഞിരുന്നു.
2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.